ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇറാൻ യുദ്ധത്തിന്റെ പ്രത്യാഘാതമായി ഉയർന്ന വിലവർധന യുദ്ധം അവസാനിച്ചാലും കുറഞ്ഞത് എട്ട് മാസം വരെ തുടരുമെന്ന മുന്നറിയിപ്പ് പുറത്തുവന്നു . ഇന്ധനം, ഭക്ഷണം, വിമാനയാത്ര ചെലവ് എന്നിവയിൽ ഗണ്യമായ വർധനവ് അനുഭവിക്കേണ്ടിവരുമെന്ന് പ്രധാനമന്ത്രിയുടെ മുഖ്യ സെക്രട്ടറി ഡാറൻ ജോൺസ് വ്യക്തമാക്കി, . മിഡിൽ ഈസ്റ്റിലെ സംഘർഷവും ഹോർമുസ് കടലിടുക്കിന്റെ അടച്ചിടലും ആഗോള ഇന്ധനവിതരണത്തെ ശക്തമായി ബാധിച്ചതായാണ് വിലയിരുത്തൽ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലോകത്തെ എണ്ണയും വാതകവും വിതരണം ചെയ്യുന്നതിൽ നിർണായകമായ കടൽപാതയായ ഹോർമുസ് കടലിടുക്ക് അടഞ്ഞതോടെ വിതരണ ശൃംഖലയിൽ വലിയ തടസ്സങ്ങൾ രൂപപ്പെട്ടതായുള്ള റിപ്പോർട്ടുകൾ നേരെത്തെ പുറത്തു വന്നിരുന്നു. ഇതിന്റെ ഫലമായി എണ്ണവില കുത്തനെ ഉയരുകയും ചെയ്തു. ഇത് കൂടാതെ ഇതിന്റെ ആഘാതം വിവിധ മേഖലകളിലേക്ക് വ്യാപിച്ചതായും വിലയിരുത്തപ്പെടുന്നു. സമാധാന ചർച്ചകൾ മുന്നോട്ട് പോകാത്തതിനാൽ പ്രതിസന്ധി ദീർഘിക്കാനിടയുണ്ടെന്ന ആശങ്കയും ഉയരുന്നുണ്ട്. ഉപഭോക്താക്കൾക്ക് സാധനങ്ങളുടെ ക്ഷാമം നേരിടേണ്ട സാഹചര്യം ഉണ്ടാകില്ലെന്നാണ് കരുതപ്പെടുന്നത്, എന്നാൽ വിലവർധന ശക്തമായി അനുഭവിക്കേണ്ടി വരുമെന്നാണ് സൂചന.

അതേസമയം, ഭക്ഷ്യവസ്തുക്കളും കാർഷിക ഉൽപ്പന്നങ്ങളും ഉൾപ്പെടെ പ്രധാന മേഖലകളിൽ കൂടുതൽ സമ്മർദ്ദം ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കാർബൺ ഡൈഓക്സൈഡ് ക്ഷാമം മൂലം ഭക്ഷ്യസംരക്ഷണത്തെയും ഉൽപ്പാദനത്തെയും ബാധിക്കാനിടയുണ്ടെന്ന മുന്നറിയിപ്പ് നൽകപ്പെടുന്നു. ഈ സാഹചര്യത്തിൽ സർക്കാർ അടിയന്തിര പദ്ധതികൾ തയ്യാറാക്കിയതായി അറിയിക്കപ്പെടുന്നു; സംഭരണ നില നിരീക്ഷിക്കുകയും വിതരണ തടസ്സങ്ങൾ കുറയ്ക്കുന്നതിനുള്ള നടപടികൾ ശക്തമാക്കുകയും ചെയ്യുന്നതായും സൂചനയുണ്ട്. സാമ്പത്തിക സമ്മർദ്ദം വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ആശ്വാസം നൽകാനുള്ള ഇടപെടലുകൾ പരിഗണനയിൽ ഉള്ളതായും ആണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.