പ്രിൻസ് ഹാരി തന്റെ ഭാര്യയായ മെഗാനയും അവരുടെ നവജാത ശിശുവായ ആർച്ചിയെയും പ്രിൻസസ്‌ ഡയാനയുടെ ശവകുടീരത്തിലേക്ക് ഈ മാസത്തിന്റെ ഒടുവിൽ കൊണ്ടുപോകും. മെഗാനെ അമ്മയുടെ മുന്നിൽ കൊണ്ടുവരാനുള്ള ആഗ്രഹം ഹാരി മുൻപും പ്രകടിപ്പിച്ചിട്ടുണ്ട്. രണ്ടുപേരും ഏറ്റവും അടുത്ത സുഹൃത്തുക്കളായേനെ എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. നോർതാംഷയറിലെ അൽതോർപ് ലാണ് ഡയാന രാജകുമാരി അന്ത്യവിശ്രമം കൊള്ളുന്നത്. അവരുടെ ബാല്യകാലത്തെ ഗൃഹം ആയിരുന്ന സ്‌പെൻസർ ഫാമിലി എസ്റ്റേറ്റിലാണ് കല്ലറ.

ഹാരിയും വില്യമും വർഷത്തിൽ രണ്ടു തവണയാണ് പ്രധാനമായും അമ്മയുടെ ശവകുടീരം സന്ദർശിക്കാറുള്ളത്. അവരുടെ പിറന്നാൾ ദിനമായ ജൂലൈ ഒന്നിനും ചരമദിനമായ ഓഗസ്റ്റ് 31 നും. ഡയാനയുടെ കുടുംബവുമായി വളരെ അടുത്ത ബന്ധമാണ് ഹാരി പുലർത്തുന്നത്. കുടുംബ ചിത്രത്തിൽ ഡയാനയുടെ സഹോദരിമാരെയും ഉൾപ്പെടുത്താൻ ഹാരി ശ്രദ്ധിച്ചിരുന്നു.

ഹാരി മെഗാനെ പ്രൊപ്പോസ് ചെയ്തപ്പോൾ അമ്മയുടെ ജ്വല്ലറി ശേഖരത്തിലെ 2 ഡയമണ്ട് പതിച്ച പരമ്പരാഗതമായ മോതിരമാണ് നൽകിയത്.ഹാരിക്ക് 12 വയസ്സുള്ളപ്പോൾ ഈ ലോകത്തോട് വിട പറഞ്ഞ ഡയാനയെ ഒരിക്കലെങ്കിലും കാണാൻ സാധിക്കാത്തതിൽ വിഷമമുണ്ട് എന്ന് മെഗാൻ പറഞ്ഞിരുന്നു. എങ്കിലും അമ്മ ജീവിതത്തിൽ കൂടെ ഉണ്ടെന്നാണ് വിശ്വാസം.അമ്മയെ കാണാനുള്ള തയാറെടുപ്പിലാണ് കുടുംബം. എന്നാൽ സ്പെൻസർ കുടുംബമോ ബക്കിങ്ഹാം കൊട്ടാരമോ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.