മോഹന്‍ലാല്‍ വില്ലന്‍ ആയാല്‍ കുഴപ്പമുണ്ടെന്ന് നടന്‍ പൃഥ്വിരാജ്. മോഹന്‍ലാലിനോട് ഒരു വില്ലന്‍ വേഷം ചെയ്യാമോ എന്ന് ചോദിച്ചാല്‍ അദ്ദേഹം ഉറപ്പായും ചെയ്യും എന്നാല്‍ അത് നായകന് കുഴപ്പമാകും. ആ സിനിമയില്‍ നായകന്‍ വേണമെന്നില്ല എന്നാണ് പൃഥ്വിരാജ് പറയുന്നത്.

ലൂസിഫര്‍ മുതല്‍ ഇങ്ങോട്ട് ലാലേട്ടനുമായി ഒരുപാടു ഇടപഴകിയിട്ടുണ്ട്. അദ്ദേഹവുമായി നല്ല പരിചയവുമുണ്ട്. അതിനാല്‍ തന്നെ അദ്ദേഹത്തിനോട് ഒരു വില്ലന്‍ കഥാപാത്രം ചെയ്യാമോ എന്ന് ചോദിച്ചാല്‍ ‘പിന്നെന്താ മോനെ’ എന്നേ പറയൂ. അതുപോലെ തിരക്കഥയാണെങ്കിലും അദ്ദേഹം ചെയ്യും.

പക്ഷെ മലയാളത്തില്‍ മോഹന്‍ലാലിനെ ഒരു പവര്‍ഫുള്‍ വില്ലന്‍ കഥാപാത്രമാക്കി പ്രതിഷ്ഠിച്ചാല്‍ നായകന്റെ കാര്യം കുഴപ്പത്തിലാവും. വളരെ സൂക്ഷിച്ച് മാത്രമേ അങ്ങനെയൊരു കഥാപാത്രത്തെ ആലോചിക്കാന്‍ പറ്റൂ. ഒരു വില്ലന്‍ ഉണ്ടാകാന്‍ ഒരു നായകന്‍ വേണമെന്നില്ല.

നായകന്‍ വേണോ എന്നുള്ളത് നമ്മള്‍ എഴുതുന്ന സിനിമയുടെ സ്വഭാവത്തെ അടിസ്ഥാനമാക്കി ആയിരിക്കും. അങ്ങനെയൊരു കടുംപിടിത്തവും ഇല്ലാത്ത ആളാണ് മോഹന്‍ലാല്‍ എന്നാണ് പൃഥ്വിരാജ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.