ഐശ്വര്യറായ് സൽമാൻഖാൻ പിണക്കങ്ങളുടെ കഥകളുമായി സൽമാന്റെ മുൻകാമുകി. ഐശ്വര്യയോടും കുടുംബത്തോടുമുള്ള സൽമാന്റെ പെരുമാറ്റം വളരെ മോശമായിരുന്നു.

ഐശ്വര്യറായ് സൽമാൻഖാൻ പിണക്കങ്ങളുടെ കഥകളുമായി സൽമാന്റെ മുൻകാമുകി. ഐശ്വര്യയോടും  കുടുംബത്തോടുമുള്ള സൽമാന്റെ പെരുമാറ്റം വളരെ മോശമായിരുന്നു.
February 11 14:19 2020 Print This Article

1999ലായിരുന്നു ഐശ്വര്യ റായ് സൽമാൻ ഖാൻ താരജോഡികൾ ഡേറ്റിങ്ങിലാണെന്നു സംബന്ധിച്ച വാർത്തകൾ സജീവമായിരുന്നത് ഇരുവരും തമ്മിലുള്ള പ്രണയം അന്ന് മാധ്യമങ്ങൾ ആഘോഷമാക്കിയിരുന്നു. എന്നാല്‍ 2001ൽ ആരാധകരെ അമ്പരപ്പിച്ചുകൊണ്ടു തന്നെ ഇരുവരും തങ്ങളുടെ ബന്ധം അവസാനിപ്പിച്ചു. ഒരു പ്രമുഖ സിനിമാ മാസികയ്ക്ക് നല്‍കിയ അഭിമു‍ഖത്തിലാണ് സൽമാന്റെ മുൻകാമുകി സോമി അലി ഐശ്വര്യ സൽമാനെ ഒഴിവാക്കാനുള്ള കാരണത്തെ കുറിച്ച് മനസുതുറന്നത്.

1997ൽ സഞ്ജയ് ലീല ബൻസാലിയുടെ ഹം ദിൽ ദേ ചുകെ സനം എന്ന ചിത്രത്തിന്റെ  ചിത്രീകരണ വേളയിലായിരുന്നു ഇരുവരും തമ്മിൽ പ്രണയത്തിലാകുന്നത്. വിവാഹം വരെ തീരുമാനിച്ചിരുന്നു. എന്റെ പിതാവിന്റെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് സൽമാന്‍ ചില സഹായങ്ങൾ ചെയ്തു. ഐശ്വര്യയോടു പറയാതെ യുഎസിലേക്കു പോകുകയും ചെയ്തു. ഇതിനു ശേഷം സൽമാനുമായുള്ള എല്ലാ ബന്ധങ്ങളും ഐശ്വര്യ അവസാനിപ്പികക്കുകയായിരുന്നു. പലതവണ ഐശ്വര്യയെ ഇക്കാര്യം പറഞ്ഞു മനസിലാക്കാൻ സൽമാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.’– സോമി അലി പറഞ്ഞു.

എന്നാൽ സൽമാൻഖാൻ ഐശ്വര്യയുടെ മാതാപിതാക്കളോട് മോശമായി പെരുമാറിയതിനാലാണ് ബന്ധം അവസാനിപ്പിച്ചതെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തു  വന്നിരുന്നു. അവരോടു മോശമായി പെരുമാറിയാലും അവർക്ക് താനും ഐശ്വര്യയും തമ്മിലുള്ള ബന്ധം ഇല്ലാതാക്കാൻ സാധിക്കില്ലെന്നും സൽമാൻ അക്കാലത്ത് പറഞ്ഞിരുന്നു. എന്നാൽ, സ്വന്തം പിതാവിനോട് ആരെങ്കിലും മോശമായി പെരുമാറിയാൽ അത്തരക്കാർക്ക് മാപ്പുനൽകാൻ താൻ തയാറാകില്ലെന്നും സൽമാൻ പറഞ്ഞിരുന്നു.

അതേസമയം, സൽമാനു മാത്രമായിരുന്നു പ്രണയം. ഐശ്വര്യക്ക്് തിരിച്ച് പ്രണയമൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ആരാധകപക്ഷം. ബന്ധം അവസാനിപ്പിച്ച ശേഷം സൽമാൻ തന്നോട് മോശം രീതിയിൽ പെരുമാറിയിരുന്നതായി മുൻപ് പല അഭിമുഖങ്ങളിലും ഐശ്വര്യ വ്യക്തമാക്കിയിരുന്നു. ഒരിക്കല്‍ മദ്യപിച്ച് ബോധരഹിതനായി സൽമാൻ ഐശ്വര്യയുടെ അപ്പാർട്മെന്റിൽ എത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. 2001 നവംബറിലെ രാത്രിയിലായിരുന്നു അത്. മദ്യപിച്ചെത്തിയ സൽമാൻ ഐശ്വര്യയുടെ അപ്പാർട്മെന്റിലെത്തി ബഹളമുണ്ടാക്കി. എന്നാൽ വാതിൽ തുറക്കാൻ ഐശ്വര്യ തയാറായില്ല. സൽമാന്റെ കൈമുറിഞ്ഞ് രക്തം വന്നിരുന്നതായും പ്രദേശവാസികൾ വ്യക്തമാക്കിയിരുന്നു.

സല്‍മാന്റെ അമിത മദ്യപാനവും മോശം പെരുമാറ്റവും കാരണമാണ് ബന്ധം വേർപിരിഞ്ഞതെന്ന് ഐശ്വര്യ മുൻപ് ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഐശ്വര്യയുമായി ബന്ധമുണ്ടായിരുന്നെങ്കിലും മാധ്യമങ്ങൾ ഊതിപ്പെരുപ്പിക്കുകയായിരുന്നു. എന്നാൽ ഒരു ബന്ധത്തിൽ തർക്കങ്ങൾ വന്നാൽ അത് അവസാനിപ്പിക്കുകയാണ് നല്ലതെന്ന് ഇരുവര്‍ക്കും ബോധ്യമായെന്ന് സൽമാൻ വ്യക്തമാക്കിയിരുന്നു. സൽമാൻ ശാരീരികമായി ഉപദ്രവിച്ചതായും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും ഒരുഘട്ടത്തിൽ  ഐശ്വര്യ പറഞ്ഞിരുന്നു. വിളിച്ചപ്പോൾ ഫോണെടുക്കാൻ തയാറാകാത്തതിന്റെ പേരിലായിരുന്നു സൽമാന്റെ അതിക്രമമെന്നും ഐശ്വര്യ വ്യക്തമാക്കിയിരുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles