ഷാജി മോന്‍

സമീക്ഷ ബെല്‍ഫാസ്റ്റ് ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ബെല്‍ഫാസ്റ് സെന്‍ട്രല്‍ ലൈബ്രറിയ്ക്ക് മലയാള പുസ്തകങ്ങളും മലയാള പരിഭാഷാ പുസ്തകങ്ങളും നല്‍കും. ഇതിനു വേണ്ടി ബെല്‍ഫാസ്റ്റ് സെന്‍ട്രല്‍ ലൈബ്രറിയിലെ വിദേശ ഭാഷാ വിഭാഗത്തില്‍ പ്രത്യേകം സ്ഥലം അനുവദിച്ചിട്ടുണ്ട്. ലൈബ്രറിയുടെ മീറ്റിങ് റൂമില്‍ നടക്കുന്ന ലളിതമായ ചടങ്ങിനു ശേഷം ലൈബ്രെറിയന്‍ സ്റ്റീഫന്‍ ഫെറൈന് പുസ്തകങ്ങള്‍ കൈമാറും. വരുന്ന ആഴ്ച മുതല്‍ തന്നെ നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ഏതൊരു വായനശാലയില്‍ നിന്നും പുസ്തകം ഓര്‍ഡര്‍ ചെയ്താല്‍ വായനയ്ക്ക് ലഭ്യമാകും.

എം.മുകുന്ദന്‍, തകഴി, വൈക്കം മുഹമ്മദ് ബഷീിര്‍, സി.രാധാകൃഷ്ണന്‍, ഒ.വി.വിജയന്‍ തുടങ്ങിയവരുടെ ക്ലാസിക്കുകള്‍ക്ക് പുറമെ കേരളത്തിന്റെ പാചക പുസ്തകങ്ങളുടെ ഇഗ്ലീഷ് പരിഭാഷകളും പുസ്തക ശേഖരത്തില്‍ ഉണ്ട്. നമ്മുടെ സംസ്‌കാരത്തിന്റെ ജാലകമായ ഭാഷയുടെ പ്രചാരണം കലാ-സാംസ്‌കാരിക പരിപാടികള്‍ പോലെ തന്നെ പ്രധാനപ്പെട്ടതാണ് എന്ന് സമീക്ഷ ബെല്‍ഫാസ്റ് ചാപ്റ്റര്‍ സെക്ട്രട്ടറി നെല്‍സണ്‍ പീറ്റര്‍ പറഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം മുന്ന് മണിയ്ക്ക് നടക്കുന്ന ലളിതമായ ചടങ്ങിലേക്ക് ഇടത് പുരോഗമന പ്രസ്ഥാനമായ സമീക്ഷയയിലെ അംഗങ്ങളും പുരോഗമന സാഹിത്യ സ്നേഹികളെയും സ്വാഗതം ചെയ്യുന്നു.