കൊച്ചി: സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള കേസുകളില്‍ മുഖ്യമ്രന്തിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ഇതുവരെ പ്രതിയായിട്ടില്ലെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ). ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ എന്‍.ഐ.എ കോടതി പരിഗണിക്കുമ്പോഴാണ് അന്വേഷണ ഏജന്‍സി നിലപാട് വ്യക്തമാക്കിയത്.

ശിവശങ്കറിനെ പ്രതിയാക്കുന്നതിനുള്ള സാക്ഷിമൊഴികളോ തെളിവുകളോ ഇതുവരെ ലഭിച്ചിട്ടില്ല. ശിവശങ്കറിന്റെ അറസ്റ്റിലേക്ക് കടക്കുന്ന ഘട്ടത്തില്‍ കോടതിയെ അറിയിക്കുമെന്നും എന്‍.ഐ.എ വ്യക്തമാക്കി.

ശിവശങ്കര്‍ ഇതുവരെ പ്രതിയായിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ബി.രാമന്‍പിള്ളയും സമ്മതിച്ചു. ഇതോടെ ഹര്‍ജി കോടതി തീര്‍പ്പാക്കി.

കസ്റ്റംസ്, എന്‍ഫോഴ്‌സ്‌മെന്റ് കേസുകളില്‍ ശിവശങ്കറിന്റെ അറസ്റ്റ് നാളെ വരെ ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലും അന്വേഷണ ഏജന്‍സികളുടെ എതിര്‍സത്യവാങ്മൂലത്തിലും വിശദമായ വാദം കേള്‍ക്കും.