ന്യൂസ് ഡെസ്ക് മലയാളം യുകെ

പുതിയ വീട് സ്വന്തമാക്കുക എന്നത് ഏറെ അഭിമാനമുള്ള കാര്യമാണ്, എന്നാൽ അമിതാവേശത്തിൽ ചെയ്തു വെക്കുന്ന പലതും മോഷ്ടാക്കളെ ക്ഷണിച്ചു വരുത്തുന്നത് പോലെയുള്ള അബദ്ധങ്ങളാണ്. സുരക്ഷയാണ് പരമപ്രധാനം, ദി പ്രോപ്പർട്ടി ഗയ് എന്ന പേരിൽ ടിക് ടോക് ഉപയോഗിക്കുന്ന കൈൽ മാറ്റിസൺ പറയുന്നു.

സ്വന്തം വീടിനു പുറത്ത് താക്കോൽ പിടിച്ചു കൊണ്ട് നിൽക്കുന്ന ഫോട്ടോകൾ സമൂഹ്യ മാധ്യമങ്ങളിൽ പങ്കു വയ്ക്കരുത്. മില്യനോളം കാഴ്ചക്കാരെ നേടിയ വീഡിയോ പറയുന്നു, ” നിങ്ങളുടെ സുഹൃത്തുക്കളെയും കുടുംബത്തെയും സന്തോഷവാർത്ത അറിയിക്കാനുള്ള തിടുക്കമുണ്ടാവും, പക്ഷെ താക്കോൽ കൃത്യമായി കാണാൻ കഴിയുന്നത് പോലെയുള്ള ഫോട്ടോകൾ ഉപയോഗിച്ച് പുതിയ താക്കോൽ നിർമിക്കാൻ ഇക്കാലത്തു എളുപ്പമാണ്. “താക്കോലും ” മറ്റു രഹസ്യ വിവരങ്ങളെപ്പോലെ പ്രാധാന്യമുള്ളതാണ്. അത് പങ്ക് വയ്ക്കരുത്.

വീഡിയോയ്ക്ക് 59000 ലൈക്കുകൾ ലഭിച്ചിരുന്നു. വീഡിയോയ്ക്ക് മനോഹരമായ കമന്റുകളും ലഭിക്കുന്നുണ്ട്. വീടിന്റെ ലൊക്കേഷൻ ടാഗ് ചെയ്യരുത് എന്ന് അഭിപ്രായം ഉയർന്നപ്പോൾ, വീടിന്റെ ചിത്രമേ പങ്കു വയ്ക്കരുത് എന്ന നിലപാടിലാണ് മറ്റു ചിലർ.