ജ്വാല അണയാതെ… പട്ടാള അട്ടിമറിക്കെതിരായുള്ള സമരത്തിൽ പങ്കെടുത്തതിനു, മ്യാൻമർ സൈന്യം ഇന്നലെ വെടിവച്ചു കൊന്ന ഇരുപതുകാരിയായ ക്യാൽ സിനിന്റെ മൃതശരീരത്തിനു സമീപം പൊട്ടിക്കരയുന്ന ബന്ധുക്കളും സുഹൃത്തുക്കളും. സമരത്തിലേർപ്പെട്ട 38 പേരെ സൈന്യം ഇന്നലെ കൊലപ്പെടുത്തി. ചിത്രം:എപി

യാങ്കൂൺ ∙മ്യാൻമറിൽ ജനാധിപത്യ പ്രക്ഷോഭം രക്തരൂഷിതം. പട്ടാള അട്ടിമറിക്കെതിരെ നടക്കുന്ന പ്രക്ഷോഭത്തിനു നേരെയുള്ള സേനയുടെ വെടിവയ്പിൽ 38 പേർ കൊല്ലപ്പെട്ടു. സമരം ആരംഭിച്ച ശേഷം ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ടത് ബുധനാഴ്ചയാണ്.

മരിച്ചവരിൽ 4 പേർ കുട്ടികളാണ്.പ്രക്ഷോഭം ആരംഭിച്ചതിനു ശേഷം ഇതുവരെ 50 പേരാണ് കൊല്ലപ്പെട്ടത്. യാങ്കൂണിലാണ് കൂടുതൽ പേർ കൊല്ലപ്പെട്ടത്.മതിയായ മുന്നറിയിപ്പില്ലാതെ അടുത്തു നിന്നു പട്ടാളം വെടിവയ്ക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് യുഎൻ പ്രതിനിധികൾ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.