സ്വന്തം ലേഖകൻ
ഡെൽഹി : ആം ആദ്മി പാർട്ടിക്ക് ഇന്ത്യയിലൂടനീളം കഴിഞ്ഞ കാലങ്ങളെക്കാളേറെ സ്വീകാര്യത ലഭിക്കുന്നതും ശരവേഗത്തിൽ പാർട്ടി വളരുന്നതും പരമ്പരാഗത ഇന്ത്യൻ രാഷ്ട്രീയ പാർട്ടികളുടെ ഉറക്കം കെടുത്തിയിരിക്കുന്നു. 2012 മുതൽ ഇങ്ങോട്ടുള്ള വളർച്ച നിരക്കിൽ അതിശയിപ്പിക്കുന്ന വർദ്ധനവാണ് ആം ആദ്മി പാർട്ടിക്ക് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കാശ്മീർ മുതൽ കേരളം വരെയും, ഗുജറാത്ത് മുതൽ പശ്ചിമബംഗാൾ വരെയുള്ള സംസ്ഥാനങ്ങളിൽ ആയിരങ്ങളാണ് ആം ആദ്മി പാർട്ടിയിൽ ദിനംപ്രതി അംഗത്വമെടുത്തുകൊണ്ടിരിക്കുന്നത്.
കെജ്രിവാളിനെ ബി ജെ പി ചാരനെന്നും , കോൺഗ്രസ്സിന്റെ ബി ടീമെന്നും , പാക്കിസ്ഥാൻ ചാരനെന്നും, ഖാലിസ്ഥാൻ വാദിയെന്നും, അരാഷ്‌ട്രീയ വാദിയെന്നും , നക്സലേറ്റെന്നും ഒക്കെ ഇവർ ആവുന്നത്ര പ്രചരിപ്പിച്ചിട്ടും കെജ്രരിവാൾ എത്തുന്നിടത്തൊക്കെ ജനലക്ഷങ്ങൾ ഒഴുകിയെത്തുന്നതുമാണ് ഇവരുടെ ഉറക്കം കെടുത്തുന്നത്. ഭൂരിപക്ഷം ഇന്ത്യൻ മാധ്യമങ്ങളെയും വിലയ്‌ക്കെടുത്തുകൊണ്ട് കെജ്രരിവാൾ വിരുദ്ധ വാർത്തകൾ നൽകിയിട്ടും അതിനൊന്നും യാതൊരു തരത്തിലുള്ള സ്വാധീനവും ഇന്ത്യൻ ജനതയ്ക്കിടയിൽ ഉണ്ടാക്കാൻ കഴിഞ്ഞില്ല എന്നതാണ് ഇവരെ മാറി ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചത്.
ഇന്ത്യയിലെ വളർച്ചയെക്കാൾ ഉപരി വിദേശ ഇന്ത്യക്കാരുടെ ഇടയിലും വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ആം ആദ്മി പാർട്ടിക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ആം ആദ്മി പാർട്ടി മറ്റ് പാർട്ടികളെ കൂടെ കൂട്ടാത്തതും , ആം ആദ്മി വളർന്നാൽ തങ്ങൾ പൂർണ്ണമായും ഇല്ലാതാകും എന്ന ഭയവും ഇന്ത്യയിലെ മറ്റ് എല്ലാം പാർട്ടികളിലും വളരെ ശക്തമായിട്ട് ഉണ്ടായിട്ടുണ്ട്. ഒന്നിച്ച് നിന്ന് ആം ആദ്മി പാർട്ടിയെ ഇല്ലാതാക്കാനുള്ള ശ്രമമാണ് പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾ സ്വീകരിക്കുന്നത്. വർഗ്ഗീയ കലാപങ്ങൾ നടത്തി കെജ്രിവാളിനെയും ആം ആദ്മി പാർട്ടി നേതാക്കളെയും അതിലേയ്ക്ക് വലിച്ചിഴച്ച്, വർഗ്ഗീയ ദ്രുവീകരണം നടത്തി ആം ആദ്മി പാർട്ടി വിരുദ്ധ വികാരം ഉണ്ടാക്കാൻ നടത്തിയ ശ്രമങ്ങളും ദിനപ്രതി പരാജയപ്പെടുകയാണ്. അതുകൊണ്ട് തന്നെ ഈ വളർച്ചയ്‌ക്കെല്ലാം കാരണമാകുന്ന സോഷ്യൽ മീഡിയ ഗ്രൂപ്പുകളെ തകർക്കുവാനുള്ള വലിയ പദ്ധതികളാണ് പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾ തയ്യാറാക്കുന്നത്.
അതിനായി എല്ലാ രാഷ്ട്രീയ പാർട്ടികളിലും ശബളം നൽകി പ്രവർത്തിക്കുന്ന വിശ്വസ്തരായ അവരുടെ പാർട്ടി പ്രവർത്തകരെയും, ഐ റ്റി ടീം അംഗങ്ങളെയും ആം ആദ്മി പാർട്ടിയുടെ സോഷ്യൽ മീഡിയ ഗ്രൂപ്പുകളായ ഫേസ്‌ബുക്ക് , വാട്ട്സ്ആപ്പ് , ട്വിറ്റർ , ഇൻസ്റ്റാഗ്രാം, ടെലഗ്രാം , ഫേസ്‌ബുക്ക് മെസ്സന്ജർ തുടങ്ങിയ ഗ്രൂപ്പുകളിൽ സജീവ അംഗങ്ങളെപ്പോലെ ചേർത്തുകൊണ്ട് ചാരന്മാരായി പ്രവർത്തിപ്പിക്കുകയാണ് ആദ്യ നീക്കം. ഈ ചാരന്മാർ ഓരോ ഗ്രൂപ്പുകളിലെ ചർച്ചകളെയും , വളർച്ചയെയും കൃത്യമായി നിരീക്ഷിച്ചുകൊണ്ടിരിക്കും.
ആദ്യ കാലങ്ങളിൽ ഇവർ സജീവ അംഗങ്ങളെപ്പോലെ പ്രവർത്തിച്ച് ഗ്രൂപ്പിൽ ഉള്ളവരുടെ വിശ്വാസ്യത നേടും. പിന്നീട് അംഗങ്ങൾ ആരെങ്കിലും തമ്മിൽ ഏതെങ്കിലും രീതിയിലുള്ള തർക്കങ്ങൾ ഉടലെടുത്താൽ അതിനെ വിദഗ്‌ധമായി ഉപയോഗപ്പെടുത്തി തർക്കിക്കുന്നവരെ പരമാവധി അകൽച്ചയിൽ എത്തിക്കും. ഈ അവസരത്തിൽ ഈ ചാരന്മാർ തന്നെ ചേർത്തിരിക്കുന്ന മറ്റ് ചാരന്മാരോട് ഗ്രൂപ്പിലെ തർക്കങ്ങളിലും വഴക്കുകളിലും മനസ്സുമടുത്തു, അതുകൊണ്ട് തന്നെ ഞാൻ പോകുവാണ് എന്ന് പരസ്യമായി പറഞ്ഞുകൊണ്ട് ഗ്രൂപ്പ് വിട്ട് പോകുവാൻ ആവശ്യപ്പെടും. ഇതൊന്നും മനസ്സിലാകാതെ നിൽക്കുന്ന ഗ്രൂപ്പിലുള്ള സാധാരണക്കാരും , പാവങ്ങളും , നിക്ഷ്പക്ഷരുമായ അംഗങ്ങൾ പതിയെ പേടിച്ചിട്ട് ഗ്രൂപ്പ് വിട്ട് പോകുവാൻ തുടങ്ങും. ഇതായിരിക്കും ഇവർ സ്വീകരിക്കുന്ന ആദ്യ നടപടി. ലക്ഷ്യം സജീവ ഗ്രുപ്പുകളെ സാവധാനം നിർജ്ജീവമാക്കുക.
അടുത്തതായി ഗ്രൂപ്പിൽ നടക്കുന്ന എല്ലാത്തരം നല്ല പ്രവർത്തനങ്ങളുടെയും ചർച്ചകളിൽ ഇവർ വിദഗ്ദ്ധമായി ഏതെങ്കിലും തരത്തിലുള്ള ന്യായവാദങ്ങൾ നിരത്തി ആ നല്ല പദ്ധതിയെ ഇല്ലാതാക്കാൻ ശ്രമിക്കും. ഈ ഗ്രൂപ്പിലുള്ള ആളുകളെകൊണ്ട് ആം ആദ്മി പാർട്ടിയുടെ നേത്ര്യത്വത്തിൽ ജനങ്ങൾക്ക് ഉപകാരപരമായ ഒരു നല്ല പദ്ധതികളും നടപ്പാക്കരുത് എന്നതാണ് ഇവരുടെ ലക്ഷ്യം. പല നല്ല പദ്ധതികളും നടക്കാതെ വരുമ്പോൾ ആത്മാർഥമായി എന്തെങ്കിലും ആം ആദ്മി പാർട്ടിയിലൂടെ സമൂഹത്തിന് വേണ്ടി ചെയ്യണം എന്ന് ആഗ്രഹിക്കുന്നവർ നിർജ്ജീവമാവുകയും സാവധാനം മനംമടുത്ത് ഗ്രൂപ്പ് വിട്ട് പോവുകയും ചെയ്യും. ലക്ഷ്യം ആം ആദ്മി പാർട്ടിക്ക് വ്യക്തമായ പദ്ധതികളോ , പ്രത്യേയശാസ്ത്രമോ ഇല്ല എന്ന് പ്രചരിപ്പിക്കുക.
അതുപോലെ നിക്ഷപക്ഷർ എന്ന് തോന്നിക്കുന്ന ഇവരുടെ കൂടെയുള്ളവരെ കൊണ്ട് ജാതി-മത ചർച്ചകൾ നടത്താൻ കഴിയുന്ന തരത്തിലുള്ള പോസ്റ്റുകൾ ഇട്ട് ഗ്രൂപ്പുകളെ വർഗ്ഗീയ ചർച്ചകളിലേയ്ക്ക് നയിക്കും. ജാതി-മത താൽപര്യങ്ങൾക്കായി തർക്കിക്കുന്നവർ തമ്മിൽ ഏറ്റുമുട്ടുകയും അവസാനം രണ്ട് കൂട്ടരും ഗ്രൂപ്പിൽ നിന്ന് പുറത്ത് പോകുന്നിടം വരെ ചർച്ചയെ പരമാവധി പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ലക്ഷ്യം ആം ആദ്മി പാർട്ടി വർഗ്ഗീയതയെ പ്രോത്സാഹിപ്പിക്കുന്നു എന്ന് പ്രചരിപ്പിക്കുക.
ഈ ചാരന്മാർ തന്നെ അവരുടെ പാർട്ടികളിലെ ചെറിയ നേതാക്കളെ ആം ആദ്മി പാർട്ടിയിൽ എത്തിക്കുകയും പിന്നീട് എന്തെങ്കിലും കാരണങ്ങൾ ഉണ്ടാക്കി ആം ആദ്മി പാർട്ടിയിൽ നിന്ന് രാജി വെയ്പ്പിക്കുകയും, എല്ലാ മാധ്യമങ്ങളെകൊണ്ടും അത് പ്രചരിപ്പിച്ച് , അത് ആം ആദ്മി പാർട്ടിയുടെ തെറ്റ് കൊണ്ടാണെന്ന് വരുത്തി തീർത്തുകൊണ്ട് സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ പ്രത്യക്ഷപ്പെടുകയും ചെയ്യും. ലക്ഷ്യം ആം ആദ്മി പാർട്ടിക്ക് നല്ലൊരു നേതൃത്വമോ , സംഘടനാ സംവിധാനമോ ഇല്ല എന്ന് പ്രചരിപ്പിച്ച് സജീവ പ്രവർത്തകരെ പാർട്ടിയിൽ നിന്ന് അകറ്റുക.
മറ്റ് ചില ചാരന്മാർ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷ്യപ്പെടുന്ന പോസ്റ്റുകൾക്ക് ഒരു ആം ആദ്മി പാർട്ടി പ്രവർത്തകന്റെ നിലവാരത്തിന് ചേരാത്ത രീതിയിലുള്ള വർഗ്ഗീയവും , വ്യക്തിപരവുമായ തരംതാണ കമെന്റുകൾ പ്രചരിപ്പിക്കും. ലക്ഷ്യം മറ്റ് പാർട്ടികളിൽ മനംമടുത്ത് നിൽക്കുന്ന പ്രവർത്തകർ ഒരിക്കലും ആം ആദ്മി പാർട്ടിയിൽ ആകൃഷ്‌ടരാകരുത്. അതോടൊപ്പം താൻ ഇപ്പോൾ വിശ്വസിക്കുന്ന പാർട്ടിയെക്കാൾ മോശമാണ് ആം ആദ്മി പാർട്ടി എന്ന തെറ്റായ ബോധം ഉണ്ടാക്കുക എന്നതുമാണ്.
മഹാഭൂരിപക്ഷം മാധ്യമങ്ങളിലും ഇന്ത്യൻ ജനതയ്ക്ക് വിശ്വാസം നഷ്‌ടപ്പെട്ടുവെന്നും, അതുകൊണ്ട് തന്നെ 2014 കാലഘട്ടങ്ങളിൽ ഉപയോഗിച്ച് വിജയിച്ച ഈ ചാര തന്ത്രം മാത്രമേ ഇനിയുമുള്ള ആം ആദ്മി പാർട്ടിയുടെ വളർച്ചയെ തടയുവാനുള്ള മാർഗ്ഗമെന്ന് ഇന്ത്യൻ പരമ്പരാഗത രാഷ്രീയ പാർട്ടികൾ തിരിച്ചറിഞ്ഞിരിക്കുന്നു. ഈ തന്ത്രം വിജയിപ്പിക്കുവാനായി പതിനായിരക്കണക്കിന് പാർട്ടി ചാരന്മാരെയാണ് ഇന്ത്യയിലെ പാർട്ടികൾ ശമ്പളം നൽകി ആം ആദ്മി പാർട്ടിക്കെതിരെ ഒരുക്കിയിരിക്കുന്നത്.
എന്നാൽ ഇതിനെ തടയാൻ ആം ആദ്മി പാർട്ടി സംഘടനാ രംഗത്തും, പാർട്ടിയുടെ പ്രധാനപ്പെട്ട ഔദ്യോഗിക മേഖലകളിലും നേതാക്കൾക്കും , പ്രവർത്തകർക്കും ക്ര്യത്യമായ നിർദ്ദേശങ്ങൾ നൽകാൻ ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും പ്രവർത്തിച്ച് വിജയിച്ച വിദ്യാസമ്പന്നരും പ്രഗത്ഭരുമായ മഹത് വ്യക്തികളുടെ സേവനമാണ് ഒരുക്കിയിരിക്കുന്നത്. അവരുടെ നിർദ്ദേശങ്ങൾക്ക് അനുസരിച്ചുള്ള വികസനപ്രവർത്തനങ്ങൾക്കും , സംഘടന പ്രവർത്തനത്തിനും വലിയ സ്വീകാര്യതയാണ് ഇപ്പോൾ ഇന്ത്യയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.
ആം ആദ്മി പാർട്ടിയുടെ വളർച്ചയെ തകർക്കാൻ ശ്രമിക്കുന്ന ഇത്തരം ചാരന്മാരെ പെട്ടെന്ന് കണ്ടുപിടിക്കുവാനും കരുതലോടെ നീങ്ങുവാനുമുള്ള പദ്ധതികൾ ഉടൻ തന്നെ ആം ആദ്മി പാർട്ടിയുടെ ഐ റ്റി ടീം നടപ്പിലാക്കുന്നതായിരിക്കുമെന്നും , അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയെ നിയന്ത്രിക്കുന്ന ഗ്രൂപ്പ് അംഗങ്ങൾ കരുതലോടെ ഇരിക്കണമെന്നും അറിയിക്കുന്നു.
ഇത് നല്ല ഒരു മെസ്സേജാ
ണ്
കേരളത്തിലെ ആം ആദ്മിയെ നിർജ്ജീവ മാക്കാൻ ഇതേ തന്ത്ര ങ്ങൾ ആണ് സി ആർ ഉം സംഘവും ഇടതു പക്ഷത്തിനു വേണ്ടി ചെയ്തത്… ആം ആദ്മിയുടെ കേരളത്തിലെ ആദ്യകാല നേതാക്കൾ , സാറ ജോസഫ് അടക്കം ഉള്ള ആളുകൾ പാർട്ടി യിൽ പ്രവർത്തന രംഗത്തു ഇല്ലാതെ ആയതു സി ആർ ന്റെ ഈ പ്രവൃത്തി കൾ മൂലം…
വളരെ യധികം ശ്രദ്ധിക്കേണ്ടതുണ്ട്.
സ്ഥാനമോഹങ്ങളില്ലാത്തതിനാൽ
ധനമോഹവുമില്ലാത്തതിനാൽ
ആം ആദ്മിയായി ശിഷ്ടകാലം ജീവിക്കും.
I am WITH AAP
Aam Aadmi Party is a wonderful party in India.