സ്വന്തം ലേഖകൻ

പ്രളയത്തിൽ മുങ്ങിയ സ്ഥലങ്ങളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വിദഗ്ധർ.
ചരിത്രത്തിലേക്കും ഏറ്റവും നനഞ്ഞൊലിച്ച ഫെബ്രുവരിയെന്ന് മെട് ഓഫീസ്. തുടർച്ചയായ നാലാം ആഴ്ചയും ബ്രിട്ടനിൽ കനത്ത മഴയും കാറ്റും നാശം വിതയ്ക്കുന്നു. യുകെ യിലെ ശരാശരി മഴ 202.1മിമി ആണ്. ഇത് മുൻകാല റെക്കോർഡുകൾ ഭേദിക്കുന്നവയാണ്.

സൗത്ത് വെയിൽസ്‌ പോലീസ് പ്രദേശത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. സൗത്ത് വെസ്റ്റ് ഫയർ റെസ്‌ക്യു സർവീസ് മാത്രം 72ഓളം കോളുകൾ അറ്റൻഡ് ചെയ്തു. എമർജൻസി സർവീസുകൾ ലോക്കൽ അതോറിറ്റി പ്ലാനിങ് ഡിപ്പാർട്മെന്റ്കൾക്ക് ഒപ്പം ചേർന്ന് ആരോഗ്യമേഖല ഉൾപ്പെടെ സമന്വയിച്ചു പ്രവർത്തിക്കാനും നാശനഷ്ടങ്ങൾ കുറയ്ക്കാനും രംഗത്ത് എത്തിയിരുന്നു. സംഭവസ്ഥലങ്ങളിൽ പകൽ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നത് പോലെ, രാത്രിയും പ്രവർത്തനസജ്ജമാണ്.

മഴ നിലയ്ക്കാനും, കരകവിഞ്ഞൊഴുകിയ പുഴകൾ പൂർവ സ്ഥിതിയിലാകാനും ഉടനെ സാധ്യത ഉണ്ടെന്ന് സൂപ്രണ്ട് ആൻഡി കിങ്ഡം അറിയിച്ചു.വെയിൽസിൽ മാത്രം എട്ടോളം ഫ്ളഡ് വാണിംങ്ങും 25 ഫ്ളഡ് അലേർട്ടും ഇപ്പോൾ നിലവിലുണ്ട്. രാജ്യത്തിന്റെ പലയിടങ്ങളിലും യെലോ അലെർട്ട് നിലനിൽക്കുന്നു.രാജ്യത്തു മുഴുവനായി 80 ഫ്ളഡ് വാണിംങ്ങുകളും 200ഓളം അലെർട്ടുകളും നിലനിൽക്കുന്നു.യോർക്ക് ഷെയറിലെ പലയിടങ്ങളിലും വെള്ളം തടയാൻ 4 ടണ്ണോളം മണൽ ചാക്കുകൾ ഉപയോഗിച്ചിരിക്കുകയാണ്.സമാന സാഹചര്യം ആണ് പലയിടത്തും നില നിൽക്കുന്നത്.