ട്രാന്‍ജെന്‍ഡര്‍ ആക്റ്റിവിസ്റ്റ് സൂര്യ അഭിക്കു നേരെ സദാചാരഗുണ്ടകളുടെ ആക്രമണം. തിരുവനന്തപുരത്തു വച്ചായിരുന്നു സംഭവം. തിരുവനന്തപുരം പി എം ജി ബസ് സ്‌റ്റോപ്പില്‍ വച്ചു മൂന്നു പേര്‍ അടങ്ങിയ സംഘമാണു സൂര്യയെ ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്തത്. സംഭവത്തെക്കുറിച്ച് ഫേസ്ബുക്കിലൂടെ സൂര്യ പ്രതികരിച്ചത് ഇങ്ങനെ.

എന്റെ ജീവിതത്തില്‍ ഇന്നുവരെ നേരിട്ടതില്‍ വച്ച് ഏറ്റവുമധികം ദുഃഖം ഉണ്ടായ ഒരു സംഭവമാണ് ഇന്ന് എനിക്കുണ്ടായത്. PMG ബസ്റ്റോപ്പില്‍ ബസ് കാത്തുനിന്ന എന്നെ മൂന്ന് വ്യക്തികള്‍ ചേര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ചു. ചുറ്റും നിന്ന ആളുകള്‍ പ്രതികരിച്ചതേയില്ല.. ഒച്ചവെച്ചു അലറിയ എന്നെ അതുവഴി പട്രോളിങ്ങിന് വന്ന പോലീസ് കാണുകയും സ്ഥലത്തേക്ക് എത്തുകയും ഉണ്ടായി. പക്ഷെ ഇവന്മാര്‍ ഓടി രക്ഷപ്പെട്ടിരുന്നു. എന്നെ സുരക്ഷിതയായി വീട്ടിലെത്തിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഞാന്‍ നന്ദി അറിയിക്കുന്നു.

ഒപ്പം ഒരു സ്ത്രീയായ എന്നെ പരസ്യമായി ആക്രമിച്ചിട്ടും നോക്കി നിന്ന നാറിയ സമൂഹത്തെ കാര്‍ക്കിച്ചു തുപ്പുന്നു. ഞാന്‍ ലൈംഗിക വൃത്തി ചെയ്തു ജീവിക്കുന്നവളെന്നു എവനെങ്കിലും ധാരണയുണ്ടേല്‍ അത് നിര്‍ത്തിക്കോളൂ. മാന്യമായ് അദ്ധ്വാനിച്ചു തന്നെയാണ് ഞാന്‍ ജീവിക്കുന്നത്. അതുകൊണ്ട് കാമവെറിതീര്‍ക്കാന്‍ ആരും വരണ്ട, നിന്നെയൊക്കെ ഉണ്ടാക്കിവിട്ട ആളോടുതന്നെ ചോദിക്ക് ചിലപ്പോ നടക്കും. ഒറ്റയ്കായ്‌പ്പോയ സ്ത്രീ എത്ര ദുര്‍ബലയാണെന്ന് ഞാന്‍ മനസിലാക്കുന്നു. പിന്നെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ ലൈംഗിക വൃത്തിചെയ്തു ജീവിച്ചിരുന്നത് പഴംകഥയാണ്. ഇപ്പൊ അതും പറഞ്ഞു ചെന്നാല്‍ കയ്യിന്റെ ചൂടറിയും… കേട്ടോ നെറികെട്ട സമൂഹമേ..

<