ലണ്ടന്‍: ബ്ല്രഡ് പ്രഷര്‍ രോഗികളുടെ ചികിത്സാരീതിയില്‍ നിര്‍ണായക കണ്ടെത്തലുമായി വിദഗ്ദ്ധ ഡോക്ടര്‍മാര്‍. പുതിയ കണ്ടെത്തല്‍ ബ്ല്രഡ് പ്രഷര്‍ രോഗികളായി മില്യണിലധികം വരുന്ന ബ്രിട്ടീഷുകാരുടെ ജീവന്‍ തന്നെ രക്ഷപ്പെടുത്തുന്നതിന് സഹായകമാവും. ‘ടു ഇന്‍ വണ്‍’ ബ്ല്രഡ് പ്രഷര്‍ പില്ലുകള്‍ മറ്റേത് മെഡിസിനുകളേക്കാളും ഫലപ്രദമാണെന്നതാണ് കണ്ടെത്തല്‍. പ്രസ്തുത പില്ലുകള്‍ രോഗികളില്‍ മറ്റു പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുകയില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. വ്യത്യസ്തമായ മരുന്നുകള്‍ പരീക്ഷിക്കുന്നത് അതീവ അപകടമുണ്ടാക്കുമെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.

സാധരണഗതിയില്‍ നാം അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കുന്ന ചില മരുന്നുകള്‍ രോഗിയുടെ ശരീരത്തില്‍ ഗുരുതര അസുഖങ്ങളുണ്ടാക്കാന്‍ സാധ്യതയുള്ളതായും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ബി.പി അപകടകരമായി കൂടിയാല്‍ ഉപയോഗിക്കുന്ന ചില മരുന്നുകള്‍ സ്‌ട്രോക്ക്, ഹൃദയാഘാതം തുടങ്ങിയവ ഉണ്ടാക്കിയേക്കാം. ഇതുവഴി രോഗിക്ക് അകാല മരണം വരെ സംഭവിക്കാം. സമീപകാലത്ത് യു.കെയില്‍ ബ്ല്രഡ് പ്രഷര്‍ രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. 50 വയസിന് മുകളില്‍ പ്രായമുള്ളവരാണ് കൂടുതല്‍ രോഗികളും. രോഗികളില്‍ മിക്കവരും വിദഗ്ദ്ധ ചികിത്സ തേടുന്നവരാണ്.

പുതിയ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത് യൂറോപ്യന്‍ സോസൈറ്റി ഓഫ് കാര്‍ഡിയോളജിയിലെ ഗവേഷകരാണ്. രോഗികള്‍ക്ക് നല്‍കുന്ന മരുന്നുകള്‍ അതീവ സൂക്ഷമത പുലര്‍ത്തണമെന്ന് യൂറോപ്യന്‍ സോസൈറ്റി ഓഫ് കാര്‍ഡിയോളജി പുറത്തിറക്കിയ ഗെയിഡ്‌ലൈന്‍സ് നിര്‍ദേശിക്കുന്നു. രണ്ട് മരുന്നുകള്‍ ഒന്നിച്ച് നല്‍കുന്നതാണ് (‘ടു ഇന്‍ വണ്‍’ ബ്ല്രഡ് പ്രഷര്‍ പില്‍) പാര്‍ശ്വഫലങ്ങള്‍ നേരിടുന്നതിന് ഫലപ്രദമായി രീതിയെന്ന് ഗവേഷകരിലൊരാളായ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ലണ്ടനിലെ പ്രൊഫസര്‍ ബ്രയാന്‍ വില്ല്യംസ് വ്യക്തമാക്കി. നിലവില്‍ നല്‍കുന്ന മരുന്നുകളില്‍ നിന്ന് സമഗ്രമായ മാറ്റമുണ്ടാക്കാന്‍ പ്രസ്തുത ‘ടു ഇന്‍ വണ്‍’ ബ്ല്രഡ് പ്രഷര്‍ പി്ല്ലുകള്‍ക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.