രാജസ്ഥാനില്‍ കരോളില്‍ ഭൂമാഫിയ ക്ഷേത്ര പൂജാരിയെ ജീവനോടെ തീക്കൊളുത്തി കൊന്നു. ക്ഷേത്ര ഭൂമി കൈയ്യേറാനുള്ള ശ്രമം തടഞ്ഞതിനെ തുടര്‍ന്നായിരുന്നു അക്രമം. ആറംഗ സംഘമാണ് ബുക്‌നാ ഗ്രാമത്തിലെ പൂജാരിയായ ബാബു ലാല്‍ വൈഷ്ണവ് എന്നയാളെ ആക്രമിച്ചത്. പെട്രോളും മണ്ണെണ്ണയും ഒഴിച്ചു കത്തിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പൂജാരി ചികിത്സയിലിരിക്കെയാണ് മരിച്ചത്.

‘മന്ദിര്‍ മാഫിയ’യാണ് ആക്രമണത്തിന് പിന്നിലെന്ന് പൂജാരി മൊഴി നല്‍കിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുരുതര പരിക്കുകളോട ജയ്പുരിലെ എസ്എംഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇയാള്‍ കൊല്ലെപ്പെടുതയായിരുന്നു.

ഗ്രാമത്തിലെ രാധാകൃഷ്ണ ക്ഷേത്ര ട്രസ്റ്റിന് കീഴിലുള്ള ഏകദേശം 5.2 ഏക്കര്‍ സ്ഥലവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇത്തരത്തില്‍ ട്രസ്റ്റിന് കീഴിലുള്ള സ്ഥലം ക്ഷേത്രത്തിലെ പുരോഹിതന് വരുമാന മാര്‍ഗ്ഗമായി നല്‍കുകയാണ് പതിവ്. ഈ സ്ഥലത്ത് വീട് നിര്‍മാണത്തിനായി പുരോഹിത ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് വഴിവച്ചത്. പ്രദേശത്തെ പ്രമുഖരായ മീണ വിഭാഗക്കാരായിരുന്നു തര്‍ക്കത്തില്‍ പുരോഹിതന് എതിരായത്. തര്‍ക്കം ഗ്രാമത്തിലെ മുതിര്‍ന്നവര്‍ ഇടപെട്ട് പൂജാരിക്ക് അനുകലമായി തീരുമാനത്തിലെത്തുകയും ചെയ്തിരുന്നു. പിന്നാലെ നിലം ഒരുക്കാനുള്ള നീക്കത്തിനിടെയാണ് അക്രമികള്‍ പുജാരിയെ ആക്രമിച്ചതും കൊലപ്പെടുത്തിയതും.

സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയിലായിട്ടുണ്ടെവന്നാണ് പോലീസ് നല്‍കുന്ന വിവരം. കൈലാഷ്, ശങ്കര്‍, നമോ മീണ എന്നിങ്ങനെ മൂന്ന് പേരുകള്‍ പുരോഹതന്‍ നല്‍കിയ മരണമൊഴിയിലുണ്ടെന്നും ഒളിവില്‍ പോയ പ്രതികള്‍ക്കായി അന്വേഷണ ഊര്‍ജ്ജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു. ഇതില്‍ കൈലാഷ് മീണയാണ് കസ്റ്റഡിയിലുള്ളത്. കേസ് അന്വേഷണം പുരോഗമിക്കുകയാണെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.