ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: സ്‌കിൽഡ് വർക്കർ വിസ സ്‌കീമിന് കീഴിൽ ജോലി ചെയ്യുന്ന മുഴുവൻ ആളുകൾക്കും ഇനി ഹെൽത്ത് കെയർ വർക്കർ വിസയ്‌ക്കും അപേക്ഷിക്കാനാകും. 2022 ഫെബ്രുവരി 15 മുതലാണ് മാറ്റം പ്രാബല്യത്തിൽ വരുന്നത്. ആരോഗ്യ-സാമൂഹിക പരിപാലന സംവിധാനത്തിലെ സമ്മർദ്ദം ലഘൂകരിക്കാനുള്ള താൽക്കാലിക പരിഹാരമായാണ് ഈ വിസ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. മാത്രമല്ല, കൂടുതൽ ആനുകൂല്യങ്ങളും ഇതിലൂടെ വാഗ്ദാനം ചെയ്യുന്നുണ്ട്.

2023 ഫെബ്രുവരി 10 വെള്ളിയാഴ്ച ആരോഗ്യ സാമൂഹിക പരിപാലന വകുപ്പ് (DHSC) അന്താരാഷ്ട്ര റിക്രൂട്ട്‌മെന്റ് ഫണ്ട് പ്രസിദ്ധീകരിച്ചു. വരും വർഷങ്ങളിൽ എത്തിച്ചേരാൻ പോകുന്ന ആരോഗ്യ പരിപാലന തൊഴിലാളികളുടെ ക്ഷേമത്തിനായി ഇത് പ്രയോജനപ്പെടുത്തുമെന്നാണ് പുറത്ത് വരുന്ന വിവരം. ഡിഎച്ച്എസ്‌സി ഒരു ലീഡ് ലോക്കൽ അതോറിറ്റി മുഖേന ഗ്രാന്റ് വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. പ്രാദേശികമായ വിവിധ സംഘടനകളും അധികൃതരുമായും ചേർന്ന് പ്രവർത്തിക്കാനാണ് തീരുമാനം. കൗൺസിലുകളും പ്രൊവൈഡർമാരും റിസോഴ്‌സ് കൈകാര്യം ചെയ്യുന്നതിനായി പ്രാദേശികമായ പങ്കാളിത്തം രൂപീകരിക്കേണ്ടതുണ്ടെന്നും ഫണ്ടിംഗ് സ്വീകരിക്കുന്നതിനായി ഒരു ലോക്കൽ അതോറിറ്റിയെ തിരഞ്ഞെടുക്കേണ്ടതുണ്ടെന്നും യുകെയിലെ ഹെൽത്ത് കെയർ വർക്കർ വിസ റിക്രൂട്ട്‌മെന്റ് തുടരാൻ തീരുമാനവുമായി അധികൃതർ. പുതിയതായി എത്തുന്ന ആളുകൾക്ക് വാഗ്ദാനം ചെയ്യുന്നത് നിരവധി ആനുകൂല്യങ്ങളും

ഡിഎച്ച്എസ്‌സി ഒമ്പത് ഇംഗ്ലീഷ് പ്രദേശങ്ങളിൽ ഓരോന്നിനും പരമാവധി ഫണ്ടിംഗ് അലവൻസ് നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ 2023 ഫെബ്രുവരി 24-നകം അവർക്ക് എത്രത്തോളം ആവശ്യമുണ്ടെന്നും അത് എന്തിനുവേണ്ടി ഉപയോഗിക്കുമെന്നും വ്യക്തമാക്കുന്ന അപേക്ഷകൾ സമർപ്പിക്കാൻ ലോക്കൽ അതോറിറ്റികളോട് ആവശ്യപ്പെടുന്നു. വരും കാലങ്ങളിൽ പദ്ധതി കൂടുതലായി വ്യാപിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി.