ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

ജെയിംസ് സൂതെറാൻ എന്ന 59 കാരനെ പട്ടിണിക്കിട്ട് കൊന്ന് 3.5 മില്യൻ പൗണ്ടിൽ നിന്ന് ഒരു ഭാഗം തട്ടിയെടുത്ത കുറ്റത്തിന് ലിൻഡിയ റിക്കാർഡ് (69)നെയാണ് ജീവപര്യന്തത്തിന് വിധിച്ചിരിക്കുന്നത്. ലിൻഡിയയുടെ ഭർത്താവ് 66 കാരനായ വെയിൻ റിക്കാർഡിന് കൊലപാതകത്തിന് കൂട്ടുനിന്ന കുറ്റത്തിന് പത്തര വർഷം കഠിന തടവും വിധിച്ചു. സൗത്ത് ന്യൂവിംഗ് ടണ്ണിലെ ഓസ്ഫോർഡ്ഷെയറിലെ വീട്ടിൽ 2014 ലാണ് ആന്റണിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ജെയിംസ് സൂതെറാന് ആറടിയിലധികം ഉയരമുണ്ടായിരുന്നുവെങ്കിലും മരിക്കുമ്പോൾ ഒൻപത് സ്റ്റോണിൽ താഴെയായിരുന്നു ഭാരം.

സൂതെറാൻെറ അമ്മ മേരിയെ 2012 ൽ 92 ആം വയസ്സിൽ മരിക്കുന്നതുവരെ പരിപാലിച്ചിരുന്ന റിക്കാർഡിന് ഒരു വർഷം 47,000 പൗണ്ട് പ്രതിഫലം നൽകിയിരുന്നു. അതേസമയം അറസ്റ്റിലായപ്പോൾ സൂതെറാൻ മരിച്ചത് അദ്ദേഹത്തിന്റെ ജീവിതശൈലി മൂലമാണെന്നും താൻ കൊലപാതകം നടത്തിയിട്ടില്ലെന്നും ലിൻഡിയ പറഞ്ഞു. അറസ്റ്റിലാകുന്ന സമയത്ത് ലിൻഡിയ സിഗരറ്റ് വലിക്കുന്നതായി ചിത്രങ്ങളിൽ കാണാം. പതിനായിരക്കണക്കിന് പൗണ്ട് തന്റെ മക്കളുടെ വിദ്യാഭ്യാസത്തിൽ ഉൾപ്പെടെ ചെലവഴിച്ചതായി ലിൻഡിയ സമ്മതിക്കുന്നുണ്ട്. മിസ് സൂതെറാൻെറ 1.5 മില്യൺ പൗണ്ടിൻെറ എസ്റ്റേറ്റിന്റെ പകുതിയും മിസ്റ്റർ സൂതെറാൻെറ 3.5 മില്യൺ പൗണ്ട് സമ്പത്തും തട്ടിയെടുത്ത കുറ്റത്തിന് ലിൻഡിയ മാപ്പപേക്ഷിച്ചു. കുറഞ്ഞത് 28 വർഷം തടവ് അനുഭവിക്കണം.

” നിങ്ങൾ പണത്തിനോടുള്ള അത്യാർത്തി മൂലം ജെയിംസ് സൂതെറാന് നിഷ്ഠൂരമായി കൊലപ്പെടുത്തുകയായിരുന്നു. ഭക്ഷണവും ജീവജലവും നൽകാതെ മുറിയിലെ തറയിൽ ദിവസങ്ങളോളം പട്ടിണികിടത്തിയാണ് നിങ്ങൾ ആ മനുഷ്യനെ കൊന്നത്.” ക്രൗൺ കോർട്ട് ജഡ് ജ് വിചാരണയ്ക്കിടെ പറഞ്ഞു.

മിസ്റ്റർ സൂതെറാൻെറ മകൾ, അക്കൗണ്ടന്റായ ഹന്നാ സൂതെറാൻ, പിതാവിന്റെ എസ്റ്റേറ്റിനായി നടത്തിയ കേസാണ് വിജയിച്ചത് . ഹന്നയുടെ പിതാവിന്റെ മരണത്തിന് മൂന്ന് വർഷത്തിന് ശേഷം – അവരെ പുറത്താക്കുന്നതുവരെ 2017 വരെ റിക്കാർഡ് കുടുംബം സൂതെറാൻെറ ഫാമിലാണ് താമസിച്ചിരുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് റിക്കാർഡ്‌സിന്റെ നാല് സുഹൃത്തുക്കൾ കൂടി അറസ്റ്റിലായിട്ടുണ്ട്.