ശിവഗിരി മഠത്തിന്റെ ഇന്ത്യക്കു പുറത്തുള്ള ആദ്യ അഫിലിയേറ്റഡ് സെന്റർ ആയ ശിവഗിരി ആശ്രമം യു കെയിൽ ആദ്യത്തെ തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഗുരു വചനങ്ങളുടെ വെളിച്ചത്തിലേക്കു ഭക്തരുടെ സ്വയം സമർപ്പണവും ഗുരുദേവ ദർശനത്തിന്റെയും, സന്ദേശങ്ങളുടെയും ഉള്ളടക്കത്തിലേക്കു പ്രവേശിക്കുവാൻ ഉള്ള മഹത്തായ കവാടമാണ് ശിവഗിരി തീർത്ഥാടനം. എല്ലാ മനുഷ്യരുടെയും സർവതോമുഖമായ അഭിവൃദ്ധി ആണ്‌ ശിവഗിരി തീർത്ഥടനത്തിന്റ മൗലികമായ ലക്ഷ്യം. ഓരോ വർഷവും തീർത്ഥാടനത്തിനു ശേഷം ഭക്തർ ഗുരുവിന്റ വീക്ഷണത്തിനനുസൃതമായി പുനർനിർമ്മിക്കപ്പെടുകയാണ്.

മനുഷ്യരാശിയെ ആത്മീയ ഉന്നതിയിലേക്ക് വഴി നടത്തുന്നതിലേക്കു ഭഗവാൻ ശ്രീനാരായണഗുരു അനുമതി നൽകിയ ശിവഗിരി തീർത്ഥാടനത്തിനോടാനുബന്ധിച്ചു ശിവഗിരി ആശ്രമം യുകെയിൽ ഡിസംബർ 30 -ന് രാവിലെ ഒൻപതു മണിയോടെ ശാന്തിഹവന ഹോമവും മഹാഗുരു പൂജയോടും കൂടി രണ്ടു ദിവസം നീണ്ടു നിൽക്കുന്ന തീർത്ഥാടനത്തിന് തുടക്കം കുറിക്കും. ഒരേ ദിശയിലേക്കോഴുകിയ രണ്ട് ദാർശനിക നദികളുടെ കൈവഴികളുടെ കൂടിച്ചേരൽ എന്ന പോലെ ശ്രീബുദ്ധന്റെ ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന വർണ്ണ ഘോഷയാത്ര ശിവഗിരി ആശ്രമം യുകെയിൽ സമാപിക്കും. യുകെയിലെ ആദ്യ ശിവഗിരി തീർത്ഥാടനം ഇന്ത്യൻ കോൺസൽ ജനറൽ മേധാവി ശ്രീ അമൻ ബൻസാൽ ഉൽഘാടനം ചെയ്യും. ചടങ്ങിൽ ബ്രിട്ടനിലെ ഡോക്ടർ അംബേദ്കർ മെമ്മോറിയൽ കമ്മറ്റിയുടെ ആരാധ്യയായ പ്രസിഡന്റ് ശ്രീമതി രേഖ പോൾ മുഖ്യ അതിഥി ആയിരിക്കും.യു കെയിലെ എല്ലാ ഗുരു ഭക്തരും പങ്കെടുക്കണമെന്ന് ശിവഗിരി ആശ്രമം യു കെ എക്സിക്യൂട്ടീവ് ഡയറക്റ്റർ ബോർഡ്‌ അറിയിച്ചു.

Venue : Sivagri Ashramam UK
Lord Street, Wolverhampton
WV3 0QH