യുകെ മലയാളി മാട്രിമോണിയൽ ഉടമ ഷിബു കൈതോലിയുടെ മാതാവ് നിര്യാതയായി. അനുശോചനവുമായി യുകെ മലയാളികൾ

യുകെ മലയാളി മാട്രിമോണിയൽ ഉടമ  ഷിബു കൈതോലിയുടെ മാതാവ് നിര്യാതയായി. അനുശോചനവുമായി യുകെ മലയാളികൾ
July 15 09:01 2020 Print This Article

യു കെ യിലെ ബേൺലിയിൽ താമസിക്കുന്ന യുകെ മലയാളി മാട്രിമോണിയൽ സ്ഥാപനം നടത്തുന്ന ഷിബു കൈതോലിയുടെ മാതാവ് കാഞ്ഞാർ: കിഴക്കേക്കര കൈതോലിൽ പരേതനായ ഇട്ടിക്കുഞ്ഞിൻ്റെ ഭാര്യ മറിയക്കുട്ടി (85 ) നിര്യാതയായി വിവരം വ്യസന സമ്മതം അറിയിക്കുന്നു . സംസ്കാരം (ബുധൻ – 15-7-2020) 2.30 ന് അറക്കുളം സെൻ്റ് മേരീസ് പുത്തൻ പളളിയിൽ. വാഴക്കുളം നമ്പ്യാപറമ്പിൽ കുടുംബാംഗമാണ് .
മക്കൾ: ജെസ്സി, വിൻസി, ഷിബു,(യു .കെ ) ബിജു,(കാനഡ ) സിൻസി,(സിംഗപ്പൂർ ) പരേതനായ ബാബു.
മരുമക്കൾ: റാണി വേങ്ങാപ്പള്ളിൽ,(ആരക്കുഴ) ബേബിച്ചൻ പന്തപ്പള്ളിൽ,(പാലാ ) മാത്യു പുതിയാപറമ്പിൽ ,(നെടുംകുന്നം )മേഴ്സി പുളിയമ്മാക്കൽ, (തോപ്രാംകുടി )ആൻസി കാണ്ടാവനം (കുടയത്തൂർ ), സജി കിഴക്കേക്കര(ചെറുപുഴ )

ഷിബുവിന്റെ അമ്മയുടെ നിര്യണത്തിൽ ഇടുക്കി ജില്ലാ സംഗമവും ഇടുക്കി ചാരിറ്റി ഗ്രൂപ്പും ദുഖവും ആദരാഞ്ജലിയും അറിയിച്ചു.

എന്നും മലയാളം യുകെയുടെ ഒരു നല്ല സുഹൃത്തായ ഷിബു കൈതോലിയുടെ മാതാവിന്റെ വേർപാടിൽ ദുഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ മലയാളംയുകെ ന്യൂസും പങ്കു ചേരുന്നു.

മൃതസംസ്കാര ചടങ്ങുകളുടെ തത്സമയ സംപ്രേഷണം താഴെപറയുന്ന ലിങ്കിൽ ലഭ്യമാണ്

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles