ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : വിദേശ സഹായം വെട്ടിക്കുറയ്ക്കുന്നതിന്റെ ഫലമായി ആയിരക്കണക്കിന് ആളുകൾ മരിക്കുമെന്ന് റിപ്പോർട്ട്‌. സിവിൽ സർവീസ് ജീവനക്കാരുടെ വിലയിരുത്തൽ അനുസരിച്ചു വിദേശ സഹായം യുകെ വെട്ടികുറയ്ക്കുന്നതിലൂടെ ആഫ്രിക്കയിലെ ആയിരക്കണക്കിന് സ്ത്രീകൾ ഗർഭാവസ്ഥയിലും പ്രസവത്തിലും മരിക്കുമെന്ന് മുന്നറിയിപ്പ് നൽകി. കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങൾക്കായുള്ള സഹായം ഹ്രസ്വകാലത്തേക്ക് വെട്ടിക്കുറച്ചിട്ടുണ്ടെങ്കിലും അത് ഏകദേശം ഇരട്ടിയാക്കുമെന്ന് വിദേശകാര്യ ഓഫീസ് പറയുന്നു. അഫ് ഗാനിസ്ഥാനുള്ള സഹായം 76% വെട്ടിക്കുറച്ചാൽ ലോകത്തിലെ ഏറ്റവും ദുർബലരായ സ്ത്രീകൾക്കും പെൺകുട്ടികൾക്കും നിർണായക സേവനങ്ങൾ ലഭിക്കാതെ പോകുമെന്ന് ആഭ്യന്തര റിപ്പോർട്ട്‌ പറയുന്നു.

യെമനിലെ അരലക്ഷം സ്ത്രീകൾക്കും കുട്ടികൾക്കും ആരോഗ്യ പരിരക്ഷ ലഭിക്കില്ല. 900 മില്യണിലധികം മൂല്യമുള്ള ഓവർസീസ് ഡെവലപ്‌മെന്റ് അസിസ്റ്റൻസ് ബഡ്ജറ്റിൽ വെട്ടിക്കുറവ് നടന്നതായി റിപ്പോർട്ടിൽ പറയുന്നു. ദക്ഷിണ സുഡാനിലേയ്ക്കുള്ള വിദേശ സഹായം വെട്ടിക്കുറച്ചാൽ തീവ്രമായ പോഷകാഹാരക്കുറവ് അനുഭവിക്കുന്ന 27,000 കുട്ടികൾ ചികിത്സ ലഭിക്കാതെ പോകും. ​​അതിൽ 12% (3,000) മരണം സംഭവിച്ചേക്കാം.

ഡെവലപ്‌മെന്റ് കമ്മിറ്റിക്ക് അയച്ച കത്തിൽ, അടുത്ത വർഷം സഹായ ചെലവ് വർദ്ധിക്കുമെന്നും ആഫ്രിക്കയ്ക്ക് ഏകദേശം ഇരട്ടി തുക അനുവദിക്കുമെന്നും വികസനകാര്യ മന്ത്രി ആൻഡ്രൂ മിച്ചൽ പറഞ്ഞു. എന്നാൽ, വെട്ടിച്ചുരുക്കലിന്റെ ആഘാതം തീർത്തും ഭയാനകമാണെന്ന് ഇന്റർനാഷണൽ ഡെവലപ്‌മെന്റ് കമ്മിറ്റി അധ്യക്ഷ ലേബർ സാറാ ചാമ്പ്യൻ അഭിപ്രായപ്പെട്ടു.