ലോകത്തെ ഏറ്റവും സുരക്ഷിതമായ അഞ്ചു രാജ്യങ്ങളിൽ ഇടംപിടിച്ച് യുഎഇയും ഒമാനും. വിദേശ പൗരൻമാർ എത്രത്തോളം മികച്ച സൗകര്യത്തിലാണ് ഒരോ രാജ്യത്തും താമസിക്കുന്നതെന്നതിനെ അടിസ്ഥാനമാക്കിയ ന്യൂ ഗ്ലോബൽ റിപ്പോർട്ടന്റെ അടിസ്ഥാനത്തിലാണിത്.

59 രാജ്യങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടത്. ഇതിൽ മൂന്നാം സ്ഥാനത്താണ് യുഎഇ. അഞ്ചാം സ്ഥാനത്താണ് ഒമാൻ. അറബ് രാജ്യങ്ങളിൽനിന്ന് യുഎഇ മാത്രമാണ് ഒമാന് മുന്നിൽ എത്തിയത്. ഖത്തർ ഒമ്പതാം സ്ഥാനത്ത് ഇടം പിടിച്ചിട്ടുണ്ട്.

പ്രവാസികളുടെ ജീവിതനിലവാരത്തെ ബാധിക്കുന്ന ഏഴു കാര്യങ്ങൾ അനുസരിച്ചാണ് തെരെഞ്ഞെടുപ്പ് നടത്തിയത്. ഗതാഗത സൗകര്യം, ആരോഗ്യം, ഡിജിറ്റൽ സൗകര്യങ്ങൾ, പരിസ്ഥിതി, ഒഴിവുസമയം ചെലവഴിക്കുന്ന രീതി എന്നിവ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

ജീവിത നിലവാരത്തിൻറെ അടിസ്ഥാനത്തിൽ ഗൾഫ് രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്താണ് ഒമാൻ. യുഎഇ 17ാം സ്ഥാനത്താണ്. ഖത്തർ 23ാം സ്ഥാനത്തും. കുവൈറ്റും, സൗദിയും അതിന് പിറകിലാണ്. പരിസ്ഥിതി നിലവാരത്തിൽ ജിസിസിയിലെ ഒന്നാം സ്ഥാനം ഒമാൻ നേടി. ഏറ്റവും സൗഹാർദപൂർണമായ രാജ്യങ്ങളിൽ ഒമാൻ നാലാം സ്ഥാനം സ്വന്തമാക്കി.

ജീവിതച്ചെലവുകൾ പരിഗണിച്ചപ്പോൾ പ്രവാസികൾക്ക് അനുയോജ്യമായ സ്ഥലമാണ് ഒമാൻ എന്ന് കണ്ടെത്തി. സൗഹാർദപൂർണമായ രാജ്യങ്ങളിൽ ബഹ്‌റൈൻ ഇടം പിടിക്കുകയുണ്ടായി.