ബെന്നി അഗസ്റ്റിൻ
കാർഡിഫ്: യുക്മ ദേശീയ സ്പോർട്സിനോടനുബന്ധിച്ചു നടത്തുന്ന യുക്മ വെയിൽസ് റീജിയന്റെ ഈ വർഷത്തെ റീജിയണൽ സ്പോർട്സ് ജൂൺ 6 ശനിയാഴ്ച മെർത്താറിൽ വച്ച് നടത്തപ്പെടുന്നു. ജൂൺ 20ന് നടക്കുന്ന യുക്മ ദേശീയ സ്പോർട്സിന് മുൻപായി എല്ലാ റീജിയനുകളിലും റീജിയണൽ സ്പോർട്സ് നടത്തപ്പെടും. ജൂൺ 6ന് മെർത്തറിലെ അഫോൺ റ്റാഫ് ഹൈ സ്കൂളിൽ (Afon Taf High School Yew Street, Troedyrhiw, Merthyr Tydfil, CF48 4EA) വച്ചായിരിക്കും വെയിൽസ് റീജിയണൽ സ്പോർട്സ് നടക്കുക. സ്പോർട്സ് ഡേയുടെ തയ്യാറെടുപ്പിന്റെ തുടക്കമായി രെജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു. റീജിയണൽ സ്പോർട്സിലേക്ക് റീജിയണിലെ എല്ലാ അസോസിയേഷൻ ഭാരവാഹികളെയും അംഗങ്ങളെയും കായികപ്രേമികളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി റീജിയണൽ കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് ജോഷി തോമസ് അറിയിച്ചു.
വെയിൽസ് റീജിയണൽ സ്പോർട്സിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി വിപുലമായ ഒരു സംഘാടക സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. യുക്മ ദേശീയ ജോയിന്റ് ട്രഷറർ പീറ്റർ താണോലിൽ, റീജിയണൽ പ്രസിഡന്റ് ജോഷി തോമസ്, യുക്മ ദേശീയ കമ്മറ്റി അംഗം ബെന്നി അഗസ്റ്റിൻ, റീജിയണൽ സെക്രട്ടറി ഷൈലി തോമസ് എന്നിവരോടൊപ്പം റീജിയണൽ സ്പോർട്സ് കോർഡിനേറ്റർ സാജു സലിംകുട്ടി, ട്രഷറർ റ്റോമ്പിൽ കണ്ണത്ത്, വൈസ് പ്രസിഡന്റ് പോൾ പുതുശ്ശേരി, ആർട്സ് സെക്രട്ടറി ജോബി മാത്യു, ജോയിന്റ് സെക്രട്ടറി ഗീവര്ഗീസ് മാത്യു, ജോമോൻ വര്ഗീസ്, റെനിൽ, അലൻ പോൾ , ബിജു പോൾ, രതീഷ്, അഡ്വ. ഷിന്ടോ തുടങ്ങിയവർ അടങ്ങിയ സംഘാടക സമിതിക്കാണ് രൂപം നൽകിയിരിക്കുന്നത്.

വെയിൽസ് റീജിയണിലെ അംഗ അസോസിയേഷനുകളായ ന്യൂപോർട്ട് കേരള കമ്മ്യൂണിറ്റി, കാർഡിഫ് മലയാളി അസോസിയേഷൻ, മലയാളി വെൽഫെയർ അസോസിയേഷൻ ബാരി, ബ്രിഡ്‌ജിന്ദ് മലയാളി അസോസിയേഷൻ, മെർത്തർ മലയാളി കൾച്ചറൽ അസോസിയേഷൻ, ലാൻഡഡ്നോ മലയാളി അസോസിയേഷൻ, അബർഗവാനി മലയാളി അസോസിയേഷൻ, സ്വാൻസി മലയാളി അസോസിയേഷൻ, വെസ്റ്റ് വെയിൽസ് മലയാളി അസോസിയേഷൻ തുടങ്ങി എല്ലാ അസ്സോസിയേഷനുകളിൽ നിന്നും ധാരാളം മത്സരാർത്ഥികൾ ഈ റീജിയണൽ കായിക മാമാങ്കത്തിലേക്ക് വരുവാൻ തയ്യാറെടുത്തുകഴിഞ്ഞു. ഈ കായിക മാമാങ്കം വലിയ വിജയമാക്കുവാൻ വെയിൽസിലെ മുഴുവൻ മലയാളി കായികപ്രേമികളെയും മെർത്തറിലേക്ക് ക്ഷണിക്കുന്നുവെന്ന് സംഘാടക സമിതി അംഗങ്ങൾ ഒന്നടങ്കം അറിയിച്ചു.
Venue: Afon Taf High School Yew Street, Troedyrhiw, Merthyr Tydfil, CF48 4EA











Leave a Reply