രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2109 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 128 പേര്‍ മരിക്കുകയും 3277 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിക്കുയും ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 62,939 ആയി ഉയര്‍ന്നു.19,358പേര്‍ക്ക് രോഗം ഭേദമായി. മൂന്നാംഘട്ട ലോക്ഡൗണ്‍, പ്രവാസികളുടെ മടക്കം എന്നിവ ചർച്ച ചെയ്യാന്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. ലോക് ഡൗൺ ഇളവുകൾ പരിശോധിക്കുന്നതിന് ചീഫ് സെക്രട്ടറിമാരുമായും ആരോഗ്യസെക്രട്ടറിമാരുമായും കാബിനറ്റ് സെക്രട്ടറി ഇന്ന് ചർച്ച നടത്തും.

രോഗവ്യാപനവും കണ്ടെയ്ൻമെന്റ് സോണിലെ നിയന്ത്രണങ്ങളും ചര്‍ച്ചയാകും. ലോക്ഡൗണിനുശേഷം വ്യവസായശാലകള്‍ തുറക്കുന്നതിന് കേന്ദ്രം മാര്‍ഗരേഖ പുറത്തിറക്കി. ആദ്യ ആഴ്ച പ്രവര്‍ത്തനം പരീക്ഷണാടിസ്ഥാനത്തില്‍ ആയിരിക്കണം. വന്‍തോതില്‍ ഉല്‍പാദനം ഉടന്‍ പാടില്ല. വിശാഖപട്ടണം ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണ് കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്‍റെ നടപടി