കുവൈത്ത് സിറ്റി: ഇറാൻ നടത്തിയ ആക്രമണത്തിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പരിക്കേറ്റവരിൽ മൂന്ന് മലയാളികളും ഉൾപ്പെട്ടതായി റിപ്പോർട്ട്. ഒരു പെൺകുട്ടിക്കും രണ്ട് യുവാക്കൾക്കുമാണ് പരിക്കേറ്റത്. വിമാനത്താവളത്തിനുള്ളിലെ വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്ന ഇവർ ആക്രമണസമയത്ത് ഡ്യൂട്ടിയിലായിരുന്നു. ഇവരുടെ പരിക്കുകൾ ഗുരുതരമല്ലെന്നും ചികിത്സ ലഭ്യമാക്കിയിട്ടുണ്ടെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെടുകയും 12 ഇന്ത്യക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മധ്യപ്രദേശ് സ്വദേശിയായ മൻസൂർ അഹമ്മദ് റഹ്‌മാൻ (55) ആണ് മരിച്ചത്. ആക്രമണത്തിൽ പരിക്കേറ്റവരുടെ എണ്ണം 63 ആയി ഉയർന്നതായാണ് ഏറ്റവും പുതിയ വിവരം. വിമാനത്താവളത്തിന് പുറമെ കുവൈത്തിലെ വിവിധ നയതന്ത്ര മിഷൻ ഓഫീസുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ടുകളുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുഎസ് നടത്തിയ സൈനിക നടപടികൾക്കുള്ള തിരിച്ചടിയായാണ് കുവൈത്തിനും ബഹ്റൈനും നേരെ ആക്രമണം നടത്തിയതെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് കുവൈത്ത് വിമാനത്താവളത്തിലെ എല്ലാ സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചു. സുരക്ഷാ സാഹചര്യം വിലയിരുത്തിയ ശേഷമേ സർവീസുകൾ പുനരാരംഭിക്കൂവെന്ന് അധികൃതർ അറിയിച്ചു. മേഖലയിൽ സംഘർഷാവസ്ഥ തുടരുന്നതിനാൽ കൂടുതൽ സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ട്.