ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

സെപ്റ്റംബർ അഞ്ചാം തീയതി തിങ്കളാഴ്ച 12 .30 – ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ആരാണെന്ന് അറിയാനിരിക്കെ സ്ഥാനാർത്ഥികൾ തമ്മിലുള്ള പോര് മുറുകി. താൻ പ്രധാനമന്ത്രി പദത്തിലേറിയാൽ പുതിയതായി നികുതികൾ ഒന്നും ചുമത്തില്ലെന്ന് സ്ഥാനാർത്ഥികളിൽ ഒരാളായ ലിസ് ട്രസ് പ്രഖ്യാപിച്ചു. അതോടൊപ്പം എനർജി റേഷനിങ്ങിനുള്ള സാധ്യതയും ലിസ് ട്രസ് നിരാകരിച്ചു. പുതിയ നികുതിയുടെ കാര്യത്തിലും എനർജി ബില്ലുകളുടെ കാര്യത്തിലും ലിസ് ട്രസിന്റെ എതിർ സ്ഥാനാർത്ഥി ഋഷി സുനകിന് എതിരഭിപ്രായമാണുള്ളത്. പ്രധാനമന്ത്രി സ്‌ഥാനത്ത്‌ നിന്ന് ബോറിസ് ജോൺസൺ രാജി വച്ചതിനെ തുടർന്ന് നടക്കുന്ന നേതൃത്വ മത്സരത്തിൽ അവശേഷിക്കുന്നത് ലിസ് ട്രസും റിഷി സുനകും ആണ്.

തുടക്കത്തിൽ പിന്തുണയിൽ മുൻപന്തിയിലായിരുന്ന റിഷി സുനകിനെ കടത്തി വെട്ടി ലിസ് ട്രസ് മുന്നേറുകയെണെന്നാണ് രഷ്ട്രീയ നിരീക്ഷകർ വിലയിരുത്തന്നത്. ബോറിസ് ജോൺസൻെറ പിൻഗാമിയെ തിങ്കളാഴ്ച പ്രഖ്യാപിക്കുന്നതിന് പിറകെ അടുത്ത ദിവസം പുതിയ പ്രധാനമന്ത്രി ചുമതലയേൽക്കും.