ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ബ്രെക്സിറ്റിനെതിരെയുള്ള നടപടികളിൽ നിന്ന് പിൻവാങ്ങി ടോറി നേതൃത്വം രംഗത്ത്. റിഷി സുനക് യൂറോപ്യൻ യൂണിയനുമായുള്ള ചരിത്രപരമായ കരാർ അനാച്ഛാദനം ചെയ്തതിന് ശേഷമാണ് പിൻവാങ്ങൽ. ഇതോടെ ആഴ്ചകൾ നീണ്ടുനിന്ന അഭ്യൂഹങ്ങൾക്ക് വിരാമം ആകുകയാണ്. നോർത്തേൺ അയർലണ്ടിനെ ബാധിച്ച പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള കരാറിന് പ്രധാനമന്ത്രിയും യൂറോപ്യൻ കമ്മീഷൻ മേധാവി ഉർസുല വോൺ ഡെർ ലെയനും ചേർന്ന് അന്തിമരൂപം നൽകി. രാജ്യങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളിലെ നിർണായക നാഴികകല്ല് എന്നാണ് ഇതിനെ കുറിച്ച് വിദഗ്ധർ പറയുന്നത്.

‘പലരും നടക്കില്ലെന്ന് പറഞ്ഞ കാര്യമാണ് ഇപ്പോൾ പ്രാവർത്തികമായിരിക്കുന്നത്. ആയിരക്കണക്കിന് പേജുള്ള യൂറോപ്യൻ യൂണിയൻ നിയമങ്ങൾ നീക്കം ചെയ്യുകയും പ്രോട്ടോക്കോൾ ഉടമ്പടിയിൽ ശാശ്വതവും നിയമപരമായി ബാധ്യസ്ഥവുമായ മാറ്റങ്ങൾ വരുത്തുകയും ചെയ്തിട്ടുണ്ട്’ -റിഷി സുനക് എം പി മാരോട് പറഞ്ഞു. ചർച്ചകൾക്കെതിരെ പരസ്യമായി രംഗത്ത് വന്നത് ടോറി നേതൃത്വമാണ്. നിലവിലെ സാഹചര്യങ്ങൾക്ക് അനുസൃതമായി നിയമം പരിഷ്ക്കരിക്കണമെന്നാണ് അവരുടെ ആവശ്യം.

ആഴ്‌ചകൾ നീണ്ട രഹസ്യ ചർച്ചകൾക്ക് ശേഷം, നോർത്തേൺ അയർലണ്ടിനെ ബാധിച്ച ബ്രെക്‌സിറ്റിനു ശേഷമുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള കരാറിന് ഇതോടെ അന്തിമരൂപം കൈവന്നു. പ്രധാനമന്ത്രിയും യൂറോപ്യൻ കമ്മീഷൻ മേധാവി ഉർസുല വോൺ ഡെർ ലെയനും നടത്തിയ മണിക്കൂറുകൾ നീണ്ടുനിന്ന ചർച്ചകൾക്ക് ശേഷമാണ് തീരുമാനം. ഇന്നലെ രാത്രി സുനക് കോമൺസിൽ കരാർ അവതരിപ്പിച്ചപ്പോൾ കൺസർവേറ്റീവ് എംപിമാരാരും അതിനെ വിമർശിച്ചില്ല എന്നുള്ളതും ശ്രദ്ധേയമാണ്.