നീനു തോമസ്, മലയാളം യുകെ ന്യൂസ് ടീം 

പതിനഞ്ചും ഇരുപതും വയസ്സുള്ള ബ്രിട്ടീഷ്-ഇസ്രായേലി പൗരത്വമുള്ള രണ്ടു പെൺകുട്ടികളുടെ മരണത്തിനു കാരണമായി ജോർദാൻ വാലിയിലെ ഹംറയിലെ ആക്രമണം. കലാഷ് നിക്കോവ് മോഡൽ ആയുധം ഉപയോഗിച്ച് അക്രമികൾ നിറയൊഴിച്ചപ്പോൾ പരുക്കേറ്റ 48 വയസ്സുകാരിയായ ഈ പെൺകുട്ടികളുടെ അമ്മയെ ഹെലികോപ്റ്ററിൽ ആശുപത്രിയിലേയ്ക്ക് മാറ്റി. സംഭവത്തിന് കാരണക്കാരായ തീവ്രവാദികളെ പിടിക്കാൻ ശ്രമം തുടങ്ങിയതായി ഇസ്രായേൽ വൃന്ദങ്ങൾ അറിയിച്ചു . ഇതിന് കാരണം, ഈ ആഴ്ചയുടെ തുടക്കം മുതലേ പാലസ്തീനികളും ഇസ്രയേലീ സൈന്യവും തമ്മിൽ ജറുസലേമിലെ അൽ-അഖ മുസ്ലിം പള്ളിയിൽ ഏറ്റുമുട്ടൽ വർദ്ധിച്ചതിനെ തുടർന്നാണ്.

ഇസ്രയേലീ പട്ടാളം ആദ്യം അറിയിച്ചത് ജോർദാൻ വാലിയിലെ ഈ അക്രമത്തിന് കാരണം ഇസ്രയേലീ-പാലസ്തീനി ഡ്രൈവർമാർ തമ്മിലുള്ള സംഘർഷമാണെന്നാണ്. പിന്നീട് ഇസ്രയേലീ വാഹനങ്ങളിൽ മാത്രം ബുള്ളറ്റിൻ്റെ ദ്വാരങ്ങൾ കണ്ടെത്തിയ സൈന്യം, ഇത് മനഃപൂർവം നടത്തിയ ആക്രമണമാണെന്ന് അറിയിച്ചു. ബി.ബി.സി.റിപ്പോർട്ട് പ്രകാരം മരിച്ച സഹോദരിമാർ ഇരുപത് വയസ്സ് പ്രായമുള്ളവരാണ്. അവരുടെ കുടുംബം വെസ്റ്റ് ബാങ്കിലെ, ഇഫ്രാത്ത് എന്ന ഇസ്രയേലീ സെറ്റിൽമെന്റിലേയ്ക്ക് കുടിയേറിയവരാണ്. മറ്റൊരു കാർ ഓടിച്ചു വരികയായിരുന്ന കുട്ടികളുടെ പിതാവ് ഈ ദാരുണ സംഭവം നേരിൽ കാണാൻ ഇടയായി.

അന്താരാഷ്ട്ര നിയമം അനുസരിച്ച് ഈ സെറ്റിൽമെന്റ് പലസ്തീൻ-ഇസ്രായേൽ സംഘർഷത്തിന് കാരണമാകുന്നതിനാൽ നിയമവിരുദ്ധമാണ്. ഇതേ തുടർന്ന് വ്യഴാഴ്ച്ച രാത്രിയിൽ ഗാസയിലും ടൈറിലും ഇസ്രയേലീ ബോംബിങ് നടന്നു. ടെൽ അവീവിൽ വെള്ളിയാഴ്ച്ച നടന്ന ക്രൂരമായ ഏറ്റുമുട്ടലിൽ ബ്രിട്ടീഷ് ടൂറിസ്റ്റുകളും അക്രമിക്കപ്പെട്ടതായാണ് റിപ്പോർട്ടുകൾ.