ഉപയോഗിച്ച പ്ലാസ്റ്റിക് കുപ്പികൾ റീസൈക്കിൾ ചെയ്താൽ ഉപഭോക്താക്കൾക്ക്, പണം ലഭിക്കുന്ന സ്കീം ആണ് നടപ്പാക്കാൻ പദ്ധതിയിടുന്നത് .

സി പി ആർ ഇ, ക്യാമ്പയിൻ ടു പ്രൊട്ടക്ട് റൂറൽ ഇംഗ്ലണ്ട് നടത്തിയ അന്വേഷണത്തിലാണ് പ്ലാസ്റ്റിക്, ഗ്ലാസ് കുപ്പികൾ, അലൂമിനിയം ക്യാൻ തുടങ്ങിയവ റീസൈക്ലിങിനായി നൽകുമ്പോൾ നിശ്ചിത തുക ഡെപ്പോസിറ്റായി ലഭിക്കും. സർവേയിൽ പങ്കെടുത്ത 3389 വ്യക്തികളുടെയും അഭിപ്രായം ഇതുതന്നെയായിരുന്നു. പദ്ധതി സ്കോട്ട്‌ലൻഡിൽ നിലവിൽ വന്നു കഴിഞ്ഞു. യുകെയിലെ മറ്റിടങ്ങളിൽ ജനങ്ങളുടെ അഭിപ്രായം കൂടി കണക്കിലെടുത്ത ശേഷമാകും നിലവിൽ വരിക.

ജർമനി, ന്യൂസിലാൻഡ് ,ഡെൻമാർക്ക് തുടങ്ങിയ രാജ്യങ്ങളിൽ നേരത്തെ തന്നെ ഈ സിസ്റ്റം നിലവിലുണ്ടായിരുന്നു . ടെട്ര പാക് കാർട്ടൻ പോലെയുള്ള മാലിന്യങ്ങളും ഈ നടപടി തന്നെയാകും സ്വീകരിക്കുക. എൻവിയോൺമെന്റ് സെക്രട്ടറി ആയിരുന്ന മൈക്കിൾ ഗോവ അദ്ദേഹത്തിന്റെ ഒടുവിലത്തെ പ്രസംഗത്തിൽ പദ്ധതിയെ അനുകൂലിച്ചിരുന്നു. ഇപ്പോഴത്തെ സെക്രട്ടറി ആയ തെരേസ വില്ലേഴ്‌സ് ഇത് ഉടൻ നടപ്പാക്കും എന്നാണ് പ്രതീക്ഷ.

തെരേസ പറയുന്നു “ഇത്രയധികം ജനപിന്തുണയും പങ്കാളിത്തമുള്ള ഒരു പദ്ധതി എന്തായാലും മുന്നോട്ടുതന്നെ പോകും. അവതരിപ്പിക്കും മുൻപ് തന്നെ വൻ ജനശ്രദ്ധയാണ് പദ്ധതി നേടിയിരിക്കുന്നത്. പരിസ്ഥിതി നേരിടുന്ന വെല്ലുവിളികൾ കുറയ്ക്കാനും, ജനപങ്കാളിത്തത്തോടെയുള്ള ശുചീകരണ പ്രവർത്തനങ്ങൾക്കും പദ്ധതി സഹായിക്കും.”