ന്യൂസ് ഡെസ്ക് മലയാളം യുകെ

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകം കണ്ട ഏറ്റവും വലിയ അഭയാർത്ഥി പ്രശ്നത്തിൽ ബ്രിട്ടൻെറ നിലപാടുകളോട് വൻ വിമർശനം ഉയർന്നത് രാജ്യത്തിൻറെ അകത്തു നിന്നും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നും കൂടുതൽ അഭയാർത്ഥികൾക്ക് ബ്രിട്ടൻ അഭയം നൽകണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതിൻെറ എല്ലാം അടിസ്ഥാനത്തിലാണ് അഭയാർത്ഥി പ്രശ്നത്തിൽ കൂടുതൽ അനുഭാവപൂർണമായ നടപടികളുമായി ബോറിസ് സർക്കാർ രംഗത്തുവന്നത്.

ഉക്രൈനിലെ യുദ്ധത്തിൽ നിന്ന് പാലായനം ചെയ്യുന്ന ആളുകൾക്ക് തങ്ങളുടെ വീടുകളിൽ അഭയം നൽകാൻ പ്രതിമാസം 350 പൗണ്ട് ധനസഹായം സർക്കാർ വാഗ്ദാനം ചെയ്തു. ഈ പദ്ധതിയുടെ കീഴിൽ പതിനായിരക്കണക്കിന് ആളുകൾക്ക് യുകെയിലേക്ക് വരാമെന്ന് ഹൗസിംഗ് സെക്രട്ടറി മൈക്കൽ ഗോവ് പറഞ്ഞു. ഓരോ അഭയാർത്ഥികൾക്കും സഹായ സേവനങ്ങൾക്കായി ലോക്കൽ കൗൺസിലുകൾക്ക് 10,500 പൗണ്ട് അധിക ധനസഹായം ഗവൺമെൻറിൻറെ ഭാഗത്തുനിന്ന് ലഭിക്കും . സ്കൂൾ പ്രായത്തിലുള്ള കുട്ടികൾക്കായി കൂടുതൽ പദ്ധതികളും സർക്കാർ നടപ്പിലാക്കും.

എന്നാൽ യുദ്ധത്തിൻറെ ആഘാതം ഏറ്റവും വാങ്ങിയവരോടുള്ള സമീപനത്തിൽ അഭയാർത്ഥി കൗൺസിൽ തൃപ്തരല്ല. പ്രതിസന്ധിയോട് മുഖംതിരിച്ച് നിൽക്കുന്ന സമീപനത്തോട് ശക്തമായാണ് ലേബർ പാർട്ടി പ്രതികരിച്ചത്. നിലവിൽ യുകെയിൽ കുടുംബ ബന്ധങ്ങളുള്ള സംഘർഷത്തിൽ നിന്ന് രക്ഷപെടുന്നവർക്ക് മാത്രമേ യുകെയിൽ ഫാമിലി സ്കീം വഴി അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ. ഇതുവരെ 3000 അഭയാർത്ഥികളാണ് യു കെ വിസ അനുവദിച്ചിരിക്കുന്നത്.