ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ ഇറാനുമായുള്ള സൈനിക നീക്കങ്ങൾ ആഗോള എണ്ണവിതരണത്തെ ബാധിച്ചതോടെ അടുത്ത മാസം അവതരിപ്പിക്കാനിരിക്കുന്ന ബ്രിട്ടന്റെ ബജറ്റിന് അധിക സമ്മർദമുണ്ടാകുമെന്ന് ബ്രിട്ടിഷ് മന്ത്രി ബ്രിജറ്റ് ഫിലിപ്സൺ പറഞ്ഞു. മിഡിൽ ഈസ്റ്റിലെ സംഘർഷത്തെത്തുടർന്ന് രൂപപ്പെട്ട വിലക്കയറ്റ സമ്മർദം കുടുംബങ്ങളെയും ബിസിനസുകളെയും ബാധിക്കുന്നതായി അവർ ചൂണ്ടിക്കാട്ടി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലി സമ്മേളനത്തിനായി ന്യൂയോർക്കിലെത്തുന്ന പ്രധാനമന്ത്രി ആൻഡി ബേൺഹാം അടുത്ത ആഴ്ച ട്രംപുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷ. മേയറായിരിക്കെ ട്രംപിനെതിരെ നടത്തിയ വിമർശനങ്ങൾ ഇരുരാജ്യങ്ങളുടെയും ബന്ധത്തെ ബാധിക്കില്ലെന്നും രാഷ്ട്രീയത്തിൽ അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമാണെന്നും ഫിലിപ്സൺ വ്യക്തമാക്കി. ബ്രിട്ടൻ ഇറാൻ സംഘർഷത്തിൽ നേരിട്ട് ഇടപെടാതിരുന്നത് ശരിയായ തീരുമാനമായിരുന്നുവെന്നും അവർ പറഞ്ഞു.

അതേസമയം, ബ്രിട്ടനിലെ കുടിയേറ്റനയത്തെയും നികുതി സംവിധാനത്തെയും വിമർശിച്ച വ്യവസായി ജിം റാറ്റ്ക്ലിഫിന്റെ പരാമർശങ്ങളെയും ഫിലിപ്സൺ തള്ളിക്കളഞ്ഞു. രാഷ്ട്രീയ ഭിന്നതകൾ ഉണ്ടായാലും ബ്രിട്ടൻ–അമേരിക്ക ബന്ധം ദീർഘകാലമായി നിലനിൽക്കുന്നതാണെന്നും ദേശീയ താൽപര്യങ്ങൾ മുൻനിർത്തിയാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും അവർ കൂട്ടിച്ചേർത്തു.