ഒരു വൻ ആകാശദുരന്തം വഴിമാറിയ സന്തോഷത്തിൽ ലോകം. യാത്രക്കാരെ അദ്ഭുതമായി രക്ഷിച്ച് പൈലറ്റിന്റെ മിടുക്ക്. യാത്രക്കാരുമായി പറക്കുന്നതിനിടിലാണ് വിമാനത്തിന്റെ എൻജിന് തീ പിടിച്ചത്. യുണൈറ്റഡ് എയർലൈൻസിന്റെ ഫ്ലൈറ്റ് യുഎ 132 എന്ന വിമാനത്തിന്റെ എൻജിനാണ് ആകാശത്ത് വച്ച് കത്തിയമർന്നത്. ഇൗ സമയം 142 യാത്രക്കാരും എട്ടു ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. എന്നാൽ പൈലറ്റിന്റെ അസാധാരണ മികവ് ഒരു പരുക്ക് പോലും ഏൽക്കാതെ എല്ലാവരെയും സുരക്ഷിതമായി നിലത്തിറക്കി.
ഹവായ്‌യിൽ നിന്ന് പറന്നുയർന്ന ബോയിങ് 737 വിമാനമാണ് അപകടത്തിൽ പെട്ടത്. കടലിന് മുകളിൽ വെച്ച് ഇടത്തേ എൻജിന് തീപിടിക്കുകയായിരുന്നു. അപകടം തിരിച്ചിറിഞ്ഞ പൈലറ്റ് ഉടൻ തന്നെ തൊട്ടടുത്ത വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. സാങ്കേതിക പ്രശ്നമാണ് അപകടകാരണം എന്നാണ് യുണൈറ്റഡ് എയർലൈൻസ് പറയുന്നത്. പൈലറ്റുമാരുടെ മനസാന്നിധ്യം മൂലമാണ് വിമാനം പെട്ടെന്ന് താഴെ ഇറക്കാൻ സാധിച്ചതെന്നും യുണൈറ്റഡ് എയർലൈൻസ് പറയുന്നു.