കൊല്‍ക്കൊത്ത: നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ജനുവരി ഒന്നിന് നവോത്ഥാന മൂല്യ സംരംക്ഷണ സമിതിയും ലെഫ്റ്റ് ഡെമോക്രാറ്റിക്ക് ഫ്രണ്ട് സംയുക്തമായി സംഘടിപ്പിക്കുന്ന വനിതാ മതില്‍ ലോക റെക്കോര്‍ഡിനായി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി യൂണിവേഴ്‌സല്‍ റിക്കോര്‍ഡ്‌സ് ഫോറം നിരീക്ഷിക്കും.

ലോക റെക്കോര്‍ഡിലേക്ക് പരിഗണിക്കുന്നതിലേക്ക് ആവശ്യമായ രേഖകള്‍, വീഡിയോകള്‍ എന്നിവ തത്സമയം പകര്‍ത്തുന്നതിലേക്ക് 10 ജില്ലകളിലായി ജൂറി അംഗങ്ങളെ അന്താരാഷ്ട്രാ ജൂറി ചെയര്‍മാന്‍ ഗിന്നസ് ഡോ. സുനില്‍ ജോസഫ് നിയമിച്ചു. ഓരോ ജില്ലകളിലും ജൂറി അംഗങ്ങളെ സഹായിക്കുന്നതിന് 20 പേരടങ്ങുന്ന കോര്‍ഡിനേഷന്‍ കമ്മിറ്റി ഉണ്ടാകും. കൂടാതെ ഈ കോര്‍ഡിനേഷന്‍ കമ്മിറ്റിയ്ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിന് സമിതിയുടെ വളണ്ടിയേഴ്‌സും ഉണ്ടാകും.

ജൂറി അംഗങ്ങളായി കണ്ണൂര്‍ – ഗിന്നസ് ഡേവിഡ് പയ്യന്നൂര്‍, കാസര്‍ഗോഡ്- ഗിന്നസ് അനില്‍ മാസ്റ്റര്‍, കോഴിക്കോട് – ഗിന്നസ് പ്രജിഷ് കണ്ണന്‍, തൃശൂര്‍ – ഗിന്നസ് സത്താര്‍, മലപ്പുറം – വിന്നര്‍ ഷെറിഫ്, എറണാകുളം- ഗിന്നസ് മുരളി നാരായണന്‍, ആലപ്പുഴ- അതിര മുരളി, കൊല്ലം ബ ഹാരിസ് താഹ, തിരുവനന്തപുരം – ഗിന്നസ് സുനില്‍ ജോസ്, പാലക്കാട് -ഗിന്നസ് സെയ്തലവി, ലിജോ ജോര്‍ജ് -കോര്‍ഡിനേറ്റിങ്ങ് റിപ്പോര്‍ട്ടര്‍ എന്നിവരെ ചുമതലപെടുത്തിയതായി മോണിറ്ററിംഗ് കമ്മിറ്റി ചെയര്‍മാനും ഗിന്നസ് & യു.ആര്‍.എഫ് റെക്കോര്‍ഡ് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കൂടിയായ ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള അറിയിച്ചു.