ജർമ്മൻ വാഹന നിർമാതാക്കളായ ഫോക്സ്വാഗൻ ചരിത്രത്തിലെ ഏറ്റവും വലിയ പുനഃസംഘടനാ പദ്ധതിയുടെ ഭാഗമായി ആഗോളതലത്തിൽ 1,00,000 തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കാൻ ഒരുങ്ങുന്നു. കമ്പനിയുടെ സൂപ്പർവൈസറി ബോർഡ് അംഗീകരിച്ച പദ്ധതിയിൽ ജർമനിയിലെ നാല് നിർമാണശാലകളിൽ വാഹന ഉൽപ്പാദനം അവസാനിപ്പിക്കുന്നതും ഉൾപ്പെടുന്നു. ചൈനീസ് വാഹന നിർമാതാക്കളിൽ നിന്നുള്ള കടുത്ത മത്സരം, അമേരിക്കൻ തീരുവകൾ, യൂറോപ്യൻ വിപണിയിലെ മാന്ദ്യം എന്നിവയാണ് തീരുമാനത്തിന് പിന്നിലെ പ്രധാന കാരണങ്ങളെന്ന് റിപ്പോർട്ടുകൾ പറയുന്നു.

2030ഓടെ ചെലവ് കുറയ്ക്കുകയും പ്രവർത്തനക്ഷമത വർധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ‘ഫ്യൂച്ചർ പ്ലാൻ 2030’ നടപ്പാക്കുന്നത്. നിലവിൽ പ്രഖ്യാപിച്ചിരുന്ന 50,000 തൊഴിലിട കുറവിനുപുറമേ മറ്റൊരു 50,000 ജോലികളും ഒഴിവാക്കാനാണ് കമ്പനി നീക്കം നടത്തുന്നത്. ജർമനിയിലെ എംഡൻ, സ്വിക്കാവ്, ഹാനോവർ, നെക്കാർസും എന്നിവിടങ്ങളിലെ പ്ലാന്റുകളുടെ ഭാവിയും അനിശ്ചിതത്വത്തിലാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചൈനയിലെ വിൽപ്പന ഇടിവും ഇലക്ട്രിക് വാഹന മേഖലയിലെ കടുത്ത മത്സരവും ഫോക്സ്വാഗന്റെ ലാഭത്തെ ബാധിച്ചിട്ടുണ്ട്. തൊഴിലാളി യൂണിയനുകളുടെയും പ്രാദേശിക ഭരണകൂടങ്ങളുടെയും എതിർപ്പുകൾക്കിടയിലും കമ്പനിയുടെ ദീർഘകാല നിലനിൽപ്പിനായി പുനഃസംഘടന അനിവാര്യമാണെന്ന് മാനേജ്മെന്റ് നിലപാട് സ്വീകരിച്ചു. അതേസമയം, തൊഴിലാളികളുടെ താൽപര്യങ്ങൾ സംരക്ഷിക്കണമെന്നും നിർമാണശാലകൾക്ക് പുതിയ ഭാവിപദ്ധതികൾ അവതരിപ്പിക്കണമെന്നും യൂണിയനുകൾ ആവശ്യപ്പെട്ടു.