കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും സിപിഐഎം സ്ഥാപക നേതാക്കളിൽ ഒരാളും ജനകീയ നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികവും ഡൽഹിയിലെ ജന്തർ മന്തറിൽ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ സമഗ്രമായി അന്വേഷിക്കണമെന്ന് ആവിശ്യപ്പെട്ട് പോരാടുന്ന ഇന്ത്യയുടെ യുവതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും സമീക്ഷ യു.കെ. ഒരു ഓൺലൈൻ യോഗം സംഘടിപ്പിച്ചു .

ഞായറാഴ്ച വൈകുന്നേരം 4.30 നു തുടങ്ങിയ യോഗത്തിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ദേശാഭിമാനി റസിഡന്റ് എഡിറ്ററും ആയ സഖാവ് എം സ്വരാജ്, ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ അമരക്കാരനും എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റുമായ സഖാവ് എം. ശിവപ്രസാദ് എന്നിവർ പങ്കെടുത്തു . സഖാവ് എം സ്വരാജിന്റെ അനുസ്മരണ പ്രഭാഷണത്തിൽ പോരാട്ടത്തിന്റെ പ്രതീകവമായിരുന്ന സഖാവ് വി. എസ്. അച്യുതാനന്ദന്റെ ജീവിതവും പോരാട്ടവീര്യവും ജനങ്ങൾക്കായി അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്യങ്ങളും അനുസ്മരിച്ചു. അവകാശങ്ങൾക്കു വേണ്ടി പോരാടുന്ന വരും തലമുറക്ക് സഖാവ് വി എസിന്റെ ജീവിതം എന്നും ഒരു പ്രജോതനമാകും .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് സഖാവ് എം. ശിവപ്രസാദ് ജന്തർ മന്തറിൽ നടക്കുന്ന വിദ്യാർത്ഥി സമരത്തിന്റെ പശ്ചാത്തലവും, നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ പ്രസക്തിയും, വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാനുള്ള ജനാധിപത്യ പോരാട്ടങ്ങളുടെ ആവശ്യകതയും
വിശദീകരിച്ചു . ഇന്ത്യൻ വിദ്യാഭ്യാസ മേഖലയെ നശിപ്പിച്ചു കൊണ്ട് വരും തലമുറയെ ഇരുട്ടിലേക്ക് തള്ളി വിടുന്ന കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പ്രക്ഷോഭങ്ങളെ അദ്ദേഹം അഭിവാദ്യം ചെയ്തു .

സമീക്ഷ യുകെ നാഷണൽ വൈസ് പ്രസിഡന്റ് പ്രവീൺ രാമചന്ദ്രൻ സ്വാഗതം പറഞ്ഞു കൊണ്ട് തുടങ്ങിയ യോഗത്തിൽ നാഷണൽ സെക്രട്ടറി ജിജു സൈമൺ , നാഷണൽ പ്രസിഡന്റ് രാജി ഷാജി എന്നിവരും സംസാരിച്ചു . നാഷണൽ കമ്മറ്റി അംഗം ഷാജു സി ബേബിയുടെ നന്ദി പ്രസംഗത്തോടെ യോഗം സമാപിച്ചു