ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടാത്തതിന് ദൈവത്തിന് നന്ദിയെന്ന് ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജിം നീല്‍. ചൈനയില്‍ കൊറോണ പടര്‍ന്ന് പിടിച്ചതുപോലെ ഇന്ത്യയിലാണ് സംഭവിച്ചിരുന്നെങ്കില്‍ ഇന്ത്യന്‍ നേതൃത്വത്തിന് വൈറസിനെ ചെറുക്കാനുള്ള കഴിവുണ്ടാകുമായിരുന്നില്ലെന്നും നീല്‍ അഭിപ്രായപ്പെട്ടു.

ചൈനീസ് മോഡല്‍ മികച്ചതാണെന്നും ഇന്ത്യയിലായിരുന്നു കൊറോണ ആദ്യം വന്നിരുന്നതെങ്കില്‍ അതിനെ ചെറുക്കാനുള്ള സംവിധാനങ്ങള്‍ അവിടെയുണ്ടാകുമായിരുന്നില്ലെന്നും ജിം നീല്‍ പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങള്‍ ചൈനയെ അനുകരിക്കണമെന്നും ജിം പറഞ്ഞു.

അതേസമയം, അദ്ദേഹത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ ഇന്ത്യ രംഗത്തെത്തി. നീലിന്റെ പ്രസ്താവന നിരുത്തരവാദപരമാണെന്ന് ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ വിശ്വേഷ് നേഗി പ്രതികരിച്ചു.