പിസി ജോര്‍ജിനെതിരെ ചാണകവെള്ളും ചൂലുമായി സ്ത്രീകളുടെ പ്രതിഷേധം. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷനാണ് മുണ്ടക്കയത്ത് പ്രതിഷേധം സംഘടിപ്പിച്ചത്. പിസി ജോര്‍ജിന്റെ ഫ്‌ലക്‌സില്‍ ചാണകം തളിച്ചും ചൂലുകൊണ്ടടിച്ചുമാണ് ഇവര്‍ പ്രതിഷേധം അറിയിച്ചത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിക്കെതിരായുള്ള പിസി ജോര്‍ജിന്റെ പ്രസ്താവനയോടുള്ള പ്രതിഷേധമാണ് ഇത് . ഒപ്പം വനിത കമ്മീഷനോടും പിസി അപമാനകരമായ തരത്തിലാണ് പ്രസ്താവനകള്‍ നടത്തിയത്. സ്പീക്കറും സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായെത്തി. ഇതിനു പുറമെ ആക്രമിക്കപ്പെട്ട നടിയും പരാതി നല്‍കിയിരുന്നു. എന്നിട്ടും, സ്ത്രീകള്‍ക്കെതിരെ മോശമായ പ്രസ്താവനകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് പിസി ജോര്‍ജ്.