യുഎഇയില്‍ 210 നഴ്സുമാര്‍ക്ക് നോര്‍ക്ക റൂട്ട്‌സ് മുഖേന ഉടന്‍ നിയമനം; രജിസ്ട്രേഷന്‍ തുടങ്ങി, വിശദവിവരങ്ങൾ….

യുഎഇയില്‍ 210 നഴ്സുമാര്‍ക്ക് നോര്‍ക്ക റൂട്ട്‌സ് മുഖേന ഉടന്‍ നിയമനം; രജിസ്ട്രേഷന്‍ തുടങ്ങി, വിശദവിവരങ്ങൾ….
August 04 04:34 2019 Print This Article

യുഎഇയിലെ എമിറേറ്റ്സ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് നോര്‍ക്ക റൂട്ട്‌സ് മുഖേന 210 നഴ്‌സുമാര്‍ക്ക് ഉടന്‍ നിയമനം നല്‍കും. ഇതുമായി ബന്ധപ്പെട്ട് എമിറേറ്റ്സ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലുമായി നോര്‍ക്ക റൂട്ട്‌സ് കരാര്‍ ഒപ്പുവച്ചു. ഇതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയും ലഭിച്ചിട്ടുണ്ട്. യുഎഇയില്‍ നോര്‍ക്ക റൂട്ട്‌സ് മുഖേന ഇത്തരത്തില്‍ വലിയൊരു നിയമനം ആദ്യമായാണ് നടക്കുന്നത്.

ജനറല്‍ ഒപിഡി., മെഡിക്കല്‍ സര്‍ജിക്കല്‍ വാര്‍ഡ്, ഒ.റ്റി, എല്‍ഡിആര്‍ ആന്റ് മിഡ് വൈഫ്, എന്‍ഐസിയു, ഐസിയു ആന്റ് എമര്‍ജന്‍സി, നഴ്‌സറി, എന്‍ഡോസ്‌കോപി, കാത്‍ലാബ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍. ബിഎസ്‍സി നഴ്‌സിങ് ബിരുദവും മൂന്ന് വര്‍ഷത്തെ തൊഴില്‍പരിചയമുള്ള 40 വയസ്സിന് താഴെ പ്രായമുള്ള വനിതാ നഴ്‌സുമാര്‍ക്കാണ് നിയമനം നല്‍കുന്നത്. 4000 ദിര്‍ഹം മുതല്‍ 5000 ദിര്‍ഹം വരെ (ഏകദേശം 75000 മുതല്‍ 94000 രൂപ വരെ) അടിസ്ഥാന ശമ്പളം ലഭിക്കും. മേല്‍പറഞ്ഞ യോഗ്യതയോടൊപ്പം ദുബായ് ഹെല്‍ത്ത് അതോറിറ്റി ലൈസന്‍സുമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡാറ്റ, ലൈസന്‍സിന്റെ പകര്‍പ്പ്, പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവ സഹിതം 2019 ആഗസ്റ്റ് 31ന് മുമ്പായി [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ഫ്രീ നമ്പരായ 1800 425 3939 (ഇന്ത്യയില്‍ നിന്നും), 00918802012345 (വിദേശത്തു നിന്നും) (മിസ്ഡ് കോള്‍ സേവനം ) 0471- 2770577, 0471-2770540 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles