ഫാ. ബിജു കുന്നക്കാട്ട്,പിആര്‍ഒ

വിശ്വാസികളുടെ ഹൃദയത്തില്‍ ദൈവാനുഗ്രഹത്തിന്റെ പെരുമഴ പെയ്യുന്ന അഭിഷേകങ്ങള്‍ക്ക് തുടക്കമാകുന്നു. ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വിശ്വാസികള്‍ക്കായി ഒരുക്കുന്ന പ്രഥമ ‘അഭിഷേകാഗ്നി’ബൈബിള്‍ കണ്‍വന്‍ഷന്‍ അടുത്ത ഞായറാഴ്ച മുതല്‍ ആരംഭിക്കുന്നു. 22-ാം തിയതി ഗ്‌ളാസ്‌ഗോയില്‍ ആരംഭിച്ച് 29-ാം തിയതി ലണ്ടനില്‍ അവസാനിക്കുന്ന രീതിയിലാണ് ഏകദിന ബൈബിള്‍ കണ്‍വെന്‍ഷനുകള്‍ എട്ടു റീജിയണുകളിലും ക്രമീകരിച്ചിരിക്കുന്നത്.

സെഹിയോണ്‍ മിനിസ്ട്രീസിന്റെ ഡയറക്ടറും ലോകപ്രശസ്ത വചന പ്രഘോഷകനുമായ റവ.ഫാ.സേവ്യര്‍ ഖന്‍ വട്ടായിലും ടീമുമാണ് ധ്യാനശുശ്രൂഷകള്‍ നയിക്കുന്നത്. രാവിലെ 9:30ന് ആരംഭിച്ച് വൈകിട്ട് 6 മണിക്ക് അവസാനിക്കുന്ന രീതയിലാണ് ഏകദിന ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ഓരോ റീജിയണിലും നടക്കുന്ന ധ്യാനത്തില്‍ അതാത് റീജിയണിലുള്‍പ്പെട്ട എല്ലാ വി.കുര്‍ബ്ബാന കേന്ദ്രങ്ങളിലെ എല്ലാ കുടുംബങ്ങളും പങ്കെടുക്കാന്‍ സന്‍മനസ്സ് കാണിക്കണമെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭ്യര്‍ത്ഥിച്ചു. കുട്ടികള്‍ക്ക് അവധി ആഴ്ച ആയതിനാലും ധ്യാനത്തെക്കുറിച്ച് മാസങ്ങള്‍ക്ക് മുമ്പേ തന്നേ അറിയിച്ചിരുന്നതുകൊണ്ടും എല്ലാവരുടേയും പങ്കാളിത്തം ധ്യാനത്തില്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഓരോ ദിവസവും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ദിവ്യബലി അര്‍പ്പിച്ച് സന്ദേശം നല്‍കും. റീജിയണല്‍ ഡയറക്ടേഴ്‌സിന്റേയും കമ്മറ്റി അംഗങ്ങളുടേയും നേതൃത്വത്തില്‍ ഓരോ റീജിയണിലും കണ്‍വെന്‍ഷന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി രൂപതാ നേതൃത്വം അറിയിച്ചു.

ഓരോ റീജിയണലിലും കണ്‍വന്‍ഷന്‍ നടക്കുന്ന സ്ഥലം:

22 ഒക്ടോബര്‍ – ഞായര്‍ : ഗ്ലാസ്‌ഗോ
മദര്‍വെല്‍ സിവിക് സെന്റര്‍ (കണ്‍സേര്‍ട്ട് ഹാള്‍ ആന്റ് തീയേറ്റര്‍), വിന്റ്മില്‍ ഹില്‍ സ്ട്രീറ്റ്, മദര്‍വെല്‍ എംഎല്‍1 1എബി

23 ഒക്ടോബര്‍ – തിങ്കള്‍ : പ്രസ്റ്റണ്‍
സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ പ്രസ്റ്റണ്‍, സെന്റ് ഇഗ്നേഷ്യസ് സ്‌ക്വയര്‍, പിആര്‍1 1റ്റിറ്റി

24 ഒക്ടോബര്‍ – ചൊവ്വ : മാഞ്ചസ്റ്റര്‍
ദി ഷെറിഡണ്‍ സ്യൂട്ട്, 371, ഓള്‍ഡ്ഹാം റോഡ്, മാഞ്ചസ്റ്റര്‍, എം 40 8ആര്‍ആര്‍

25 ഒക്ടോബര്‍ – ബുധന്‍ : കേംബ്രിഡ്ജ്
കത്തീഡ്രല്‍ ഓഫ് സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ്, കത്തീഡ്രല്‍ ഹൗസ്, അണ്‍താങ്ക്‌റോഡ്, നോര്‍വിച്ച്, എന്‍ആര്‍2 2പിഎ

ഒക്ടോബര്‍ – വ്യാഴം : കവന്‍ട്രി
ന്യൂ ബിങ്‌ലി ഹാള്‍, ഐ ഹോക്‌ലി സര്‍ക്കസ്, ബര്‍മിങ്ഹാം, ബി18 5പിപി

ഒക്ടോബര്‍ – വെള്ളി : സൗത്താംപ്റ്റണ്‍
ബോര്‍ണ്‍മൗത്ത് ലൈഫ് സെന്റര്‍ സിറ്റിഡി, 713 വിംബോണ്‍ റോഡ്, ബോണ്‍മൗത്ത്, ബിഎച്ച്9 2എയു

ഒക്ടോബര്‍ – ശനി : ബ്രിസ്‌റ്റോള്‍
കോര്‍പ്പസ് ക്രിസ്റ്റി ആര്‍സി ഹൈസ്‌കൂള്‍, ടിവൈ ഡ്രോ റോഡ്, ലിസ്‌വെയ്ന്‍, കാര്‍ഡിഫ്, സിഎഫ്23 6എക്‌സ്എല്‍

ഒക്ടോബര്‍ – ഞായര്‍ : ലണ്ടന്‍
അലയന്‍സ് പാര്‍ക്ക്, ഗ്രീന്‍ലാന്റ്‌സ് ലെയിന്‍സ്, ഹെന്‍ഡണ്‍, ലണ്ടന്‍, എന്‍ഡബ്യു4 1ആര്‍എല്‍