ശ്രീനഗറിലെ തെംഗ്‌പോറ മേഖലയില്‍ നടന്ന നിര്‍ഭാഗ്യകരമായ അപകടത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്. ഡ്രൈവിംഗിനിടെയുള്ള ഫെയ്‌സ്ബുക്ക് ലൈവ് ചിത്രീകരണമാണ് ഇത്തവണ വില്ലന്‍ വേഷം അണിഞ്ഞിരിക്കുന്നതും.

ഫെയ്‌സ്ബുക്ക് ലൈവ് മുഖേന അപകടത്തിന്റെ നിമിഷങ്ങള്‍ തത്സമയം സമൂഹമാധ്യമങ്ങളില്‍ എത്തുകയായിരുന്നു. മാരുതി 800 ല്‍ സഞ്ചരിക്കുന്ന മൂന്ന് വിദ്യാര്‍ത്ഥികളില്‍ നിന്നുമാണ് ഫെയ്‌സ് ബുക്ക് ലൈവ് ആരംഭിച്ചത്.
ഡ്രൈവിംഗിനിടെ ഫെയ്‌സ്ബുക്ക് ലൈവ്; അപകടത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു
കാറിനുള്ളില്‍ ഉയര്‍ന്ന ശബ്ദത്തില്‍ പാട്ടുവെച്ച് ആഘോഷം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഒപ്പം ഡ്രൈവറും പങ്ക് ചേര്‍ന്നതോടെ കാര്യങ്ങള്‍ കൈവിടുകയായിരുന്നു.

ഒരു ഘട്ടത്തില്‍ റോഡില്‍ മറ്റു വാഹനങ്ങള്‍ക്ക് ഭീഷണിയായി കുതിച്ച മാരുതി 800 ന്റെ ദൃശ്യങ്ങളും ഫെയ്‌സ്ബുക്ക് ലൈവ് പകര്‍ത്തി.റോഡിലുപരി, വീഡിയോ ഫ്രെയിമില്‍ ഉള്‍പ്പെടാനുള്ള ഡ്രൈവറുടെ ശ്രമമാണ് അപകടത്തിലേക്ക് നയിച്ചതെന്ന് വീഡിയോ വെളിപ്പെടുത്തുന്നു.

ഡ്രൈവിംഗിനിടെ ഫെയ്‌സ്ബുക്ക് ലൈവ്; അപകടത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു

ബഹളങ്ങള്‍ക്ക് ഇടയില്‍ റോഡില്‍ സഞ്ചരിച്ച ഹ്യുണ്ടായി ക്രെറ്റയെ മറിക്കടക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ക്ക് പിഴച്ചു. അമിത വേഗതയുടെ് പശ്ചാത്തലത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട മാരുതി 800 ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു.

അപകടത്തില്‍ മാരുതി 800 പൂര്‍ണമായും തകര്‍ന്നു. രാജ്യത്തെ ആദ്യ ഫെയ്‌സ് ബുക്ക് ലൈവ് അപകടമാണ് ഇതെന്ന പേരിലാണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.