ബ്രസീലിനെപ്പറ്റി ഇനി ഒരക്ഷരം മിണ്ടിപ്പോകരുത്, മഞ്ഞപ്പടയെ കളിയാക്കിയവരെ ഒറ്റയ്ക്കു നേരിട്ട കുഞ്ഞാരാധകനെ സിനിമയിലെടുക്കാന്‍ സംവിധായകന്‍ അനീഷ് ഉപാസന, നിങ്ങള്‍ക്കറിയുമോ ഈ കുട്ടിയെ?

ബ്രസീലിനെപ്പറ്റി ഇനി ഒരക്ഷരം മിണ്ടിപ്പോകരുത്, മഞ്ഞപ്പടയെ കളിയാക്കിയവരെ ഒറ്റയ്ക്കു നേരിട്ട കുഞ്ഞാരാധകനെ സിനിമയിലെടുക്കാന്‍ സംവിധായകന്‍ അനീഷ് ഉപാസന, നിങ്ങള്‍ക്കറിയുമോ ഈ കുട്ടിയെ?
July 12 08:19 2018 Print This Article

കാല്‍പ്പന്തിന്റെ ആവേശം വാനോളമുയര്‍ന്ന് പറക്കുന്ന ദിനങ്ങളാണ് കടന്നു പോകുന്നത്. ജയമറഞ്ഞിവരുടെ ആരാധകര്‍ ഈ ലഹരിയില്‍ മുങ്ങിക്കുളിക്കുമ്പോള്‍ പരാജിതരെ സ്‌നേഹിച്ചവരുടെ കണ്ണില്‍ നിന്നും ഇറ്റുവീഴുന്ന കണ്ണീരില്‍ അറിയാം, അവരുടെ മനസ് എത്രമാത്രം വിഷമിക്കുന്നു എന്ന്.

ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട ടീം ബ്രസീല്‍ പരാജയത്തിന്റെ സ്വാദ് അറിഞ്ഞപ്പോള്‍ പൊട്ടിക്കരഞ്ഞ കുട്ടി ആരാധകനെ തിരഞ്ഞ് യുവ സംവിധായകന്‍ അനീഷ് ഉപാസന. മഞ്ഞപ്പട പരാജയപ്പെട്ടപ്പോള്‍ എല്ലാവരും കളിയാക്കിയതാണ് ഈ കുട്ടി ആരാധകനെ പ്രകോപിപ്പിച്ചത്. ദേഷ്യം അടക്കി വെയ്ക്കാനാവാതെ ബ്രസീലിനെ ഇനി കളിയാക്കരുത് എന്ന് ശക്തമായി പറയുന്ന ആ കുട്ടിയുടെ വാക്കുകളാകാം സംവിധായകന്റെ മനസില്‍ കൊണ്ടത്.

പുതിയ ചിത്രമായ മധുരക്കിനാവിലാണ് സംവിധായകന്‍ ഈ കുട്ടിക്ക് അവസരം നല്‍കുന്നത്. സോഷ്യല്‍മീഡിയായില്‍ വ്യാപകമായി പ്രചരിച്ച ഈ വീഡിയോ കണ്ട് നിരവധിയാളുകളാണ് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles