കൊച്ചി: കത്വയില്‍ ക്ഷേത്രത്തിനുള്ളില്‍ കൂട്ടബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ബിജെപിയെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് ചെങ്ങന്നൂരില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാനിരിക്കെ ആസിഫയുടെ കൊലപാതകം ബിജെപിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് സൂചനകള്‍

‘ഈ വീട്ടില്‍ പത്ത് വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികള്‍ ഉണ്ട് ദയവായി ബിജെപിക്കാര്‍ വോട്ട് ചോദിച്ച് വീട്ടില്‍ കയറരുത്’ പോസ്റ്ററില്‍ പറയുന്നു.

അമ്പലത്തില്‍ വെച്ച് ക്രൂരമായി പീഡിപ്പിക്കപ്പെട്ട ആസിഫയ്ക്ക് പിന്തുണയുമായി ലക്ഷക്കണക്കിന് ആളുകളാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നിട്ടുള്ളത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ നടക്കുന്നുണ്ട്. അതേ സമയം ആസിഫയുടെ കൊലപാതകത്തെ ന്യായീകരിച്ച് രംഗത്ത് വന്ന വിഷ്ണു നന്ദകുമാര്‍ എന്ന ബാങ്ക് അസിസ്റ്റന്റ് മാനേജരെ ജോലിയില്‍ നിന്നും പുറത്താക്കി.