സംസ്ഥാനത്ത് ഇക്കുറിയും ബിജെപിക്ക് അക്കൗണ്ട് തുറക്കാനായില്ല. അപ്പോഴും വൻതോതിലാണ് ബിജെപി ഇത്തവണ കേരളത്തിൽ വോട്ട് നേടിയിരിക്കുന്നത് എന്ന് കണക്കുകള്‍ പറയുന്നു. ബി.െജ.പിക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്ന മൂന്ന് മണ്ഡലങ്ങളാണ് തിരുവനന്തപുരവും പത്തനംതിട്ടയും തൃശൂരും. ശബരിമല വിഷയം വിതച്ചത് ബി.ജെ.പിയാണെങ്കിലും നേട്ടം കൊയ്തത് യുഡിഎഫാണ്. പത്തനംതിട്ടയിൽ കെ.സുരേന്ദ്രന് പരാജയമേറ്റുവാങ്ങേണ്ടി വന്നു. എക്സിറ്റ് പോൾ ഫലങ്ങളെല്ലാം കുമ്മനം രാജശേഖരന് അനുകൂലമായിരുന്നു. എന്നാൽ എല്ലാ പ്രവചനങ്ങളെയും മാറ്റി എഴുതുന്നതായിരുന്നു ശശി തരൂരിന്റെ വിജയം.

സുരേഷ് ഗോപിയുടെ താരപദവിയും തൃശൂരിനെ ശ്രദ്ധാകേന്ദ്രമാക്കിയെങ്കിലും അവിടെയും ഫലം ബി.ജെപിക്ക് തിരിച്ചടിയായി. എങ്കിലും പല മണ്ഡലങ്ങളിലും രണ്ടാംസ്ഥാനത്ത് എത്താൻ സാധിച്ചതും വൻതോതിൽ വോട്ട് നേടിയതും ബി.ജെ.പിക്ക് കേരളത്തിൽ നേട്ടം തന്നെയാണ്. ആദ്യമായിട്ടാണ് ബി.ജെ.പി ഇത്രയധികം വോട്ടുകൾ കേരളത്തിൽ നേട്ടുന്നത്. 2014ലേതിനെക്കാള്‍ 7% വോട്ട് ബി.ജെ.പിക്ക് കൂടിയത് നേട്ടം തന്നെയാണെന്ന് സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞു.

വോട്ടുകണക്കുകൾ ഇങ്ങനെ:

തിരുവനന്തപുരത്ത് കുമ്മനം രണ്ടാമത് – 3 ലക്ഷം കടന്നു.

സുരേഷ് ഗോപി (2.93 ലക്ഷം)

കെ.സുരേന്ദ്രന്‍ (2.95 ലക്ഷം)

ശോഭ സുരേന്ദ്രന്‍ (2.37 ലക്ഷം)

സി.കൃഷ്ണകുമാര്‍(2.17 ലക്ഷം)

കണ്ണന്താനം (1.37 ലക്ഷം)

പി.സി.തോമസ് (1.52 ലക്ഷം)

കെ.എസ്.രാധാകൃഷ്ണന്‍(1.77 ലക്ഷം)

തുഷാര്‍ വെള്ളാപ്പള്ളി (73065)