സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഈജിപ്ഷ്യൻ തലസ്ഥാനമായ കെയ്റോയിലേക്കുള്ള എല്ലാ ബ്രിട്ടീഷ് എയർവെയ്സ് വിമാനങ്ങളും ഒരാഴ്ചത്തേക്ക് റദ്ദാക്കി.

ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽ നിന്ന് കെയ്റോയിലേക്ക് വിമാനം കയറാൻ എത്തിയ യാത്രക്കാരോട് ഫ്ലൈറ്റ് ക്യാൻസൽ ആക്കിയതായി അധികൃതർ അറിയിച്ചു. സുരക്ഷാ കാരണങ്ങളാലാണ് ക്യാൻസൽ ചെയ്തെങ്കിലും എന്താണ് കൃത്യമായ കാരണം എന്നതിന് വ്യക്തതയില്ല. ഒരാഴ്ചത്തേക്ക് കെയ്റോയിലേക്കുള്ള സർവീസുകൾ നിർത്തിവയ്ക്കും. കെയ്റോ എയർപോർട്ടിന് ഇതുവരെ ബ്രിട്ടീഷ് എയർലൈൻസ് നിന്നും സൂചനകളൊന്നും ലഭിച്ചിട്ടില്ല എന്ന് അവർ മാധ്യമങ്ങളെ അറിയിച്ചു.

ബ്രിട്ടീഷ് എയർലൈൻസ് അധികൃതർ പറയുന്നത് സുരക്ഷയുടെ ഭാഗമായി തങ്ങൾ ഇടയ്ക്കിടെ പരിശോധനകൾ നടത്താറുണ്ടെന്നാണ്. കൂടുതൽ അറിയാൻ വേണ്ടിയാണ് ഒരാഴ്ചത്തേക്ക് സർവീസ് നിർത്തി വെക്കുന്നതെന്നും അവർ പറഞ്ഞു. ജർമൻ എയർലൈനായ ലുഫ്താൻസയും കെയ്റോ യിലേക്കുള്ള ഫ്ലൈറ്റുകൾ ശനിയാഴ്ച കാൻസർ ചെയ്തിരുന്നു. എന്നാൽ അവർ ഞായറാഴ്ച സർവീസുകൾ പുനരാരംഭിക്കും.

പെട്ടെന്ന് ഫ്ലൈറ്റ് ക്യാൻസൽ ചെയ്തത് യാത്രക്കാരെ ചെറുതായിട്ടല്ല വലച്ചത്. 11 വയസുള്ള പേരക്കുട്ടിക്ക് ഒപ്പം കെയ്റോയിൽ പോകാനിരുന്ന 70 കാരിയായ ക്രിസ്ലിൻ പറയുന്നത് വിമാനത്തിലെ ജീവനക്കാർ തന്റെ ബോർഡിങ് പാസ് പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തും മുൻപ് തന്നെ തന്റെ ഭർത്താവിന് ഫ്ലൈറ്റ് ക്യാൻസൽ ആകുമെന്ന കാര്യം അറിയാമായിരുന്നു എന്നാണ്. യാത്രക്കാർ എല്ലാവരും എയർലൈൻസിനെ പഴിചാരുന്നുണ്ട്. 42 കാരനായ മിഖായേൽ ഖാലിദിന് ഏകദേശം 1200 പൗണ്ടാണ് യാത്ര മുടങ്ങിയത് കൊണ്ട് നഷ്ടമായത്. ഇതേ വിമാനത്തിലെ യാത്രക്കാരായ മറ്റൊരു കുടുംബത്തിന് 35000 പൗണ്ടിന്റെ നഷ്ടമാണ് കണക്കാക്കുന്നത്. ബന്ധുവിന്റെ വിവാഹത്തിന് പങ്കെടുക്കാൻ പുറപ്പെട്ടതായിരുന്നുഅവർ. ജൂലൈ 31ഓടെ സർവീസുകൾ പുനരാരംഭിക്കുമെന്ന് എയർലൈൻസ് അറിയിച്ചതായി യാത്രക്കാർ മാധ്യമങ്ങളോട് പറഞ്ഞു.