കുന്നമംഗലം കളരിക്കണ്ടിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വീട്ടമ്മയുടെ കാലുകളിൽ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച പാടുകൾ. വീട്ടമ്മയുടെ ഭർത്താവിനേയും ഒന്നര വയസുള്ള മകളേയും കണ്ടെത്താനായില്ല.

മുപ്പത്തിയെട്ടുകാരിയായ ഷാഹിദ ക്രൂരമായ പീഡനത്തിരയായിട്ടുണ്ടെന്ന് പൊലീസ് ഇൻക്വസ്റ്റ് പൂർത്തിയായപ്പോൾ വ്യക്തമായി. ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് രണ്ടു കാലുകളിൽ പൊള്ളലേൽപ്പിച്ചിട്ടുണ്ട്. മുറിവുകൾ പുതിയതാണ്. മരണത്തിന് തൊട്ട് മുൻപ് ഉണ്ടായ മുറിവാണെന്നാണ് വിലയിരുത്തൽ. മരണ കാരണം പോസ്റ്റ്മോർട്ടത്തിന് ശേഷമേ വ്യക്തമാകൂ. ഭർത്താവ് മുഹമ്മദ് ബഷീറിനേയും ഒന്നര വയസുള്ള മകളേയും ഇനിയും കണ്ടെത്താൻ കഴിയാത്തതിനാൽ സംഭവത്തിന്റെ ദുരൂഹത വർധിപ്പിക്കുകയാണ്. ഷാഹിദയുടെ രണ്ടാം ഭർത്താവാണ് ബഷീർ. ആദ്യ വിവാഹ ബന്ധത്തിലുള്ള രണ്ടു കുട്ടികൾ ആദ്യ ഭർത്താവിനൊപ്പമാണ്. വിവാഹ മോചന സമയത്ത് കിട്ടിയ പണം ഉപയോഗിച്ച് ഒറ്റമുറി പണി തായിരുന്നു ഷാഹിദയുടെ താമസം. ഈ തുകയിലെ ഒരു ഭാഗം ബാങ്കിൽ നിക്ഷേപിച്ചിരുന്നു. ഈ തുക പിൻവലിക്കുന്നതിനെ ചൊല്ലി രണ്ടാം ഭർത്താവ് ബഷീറുമായി വഴക്ക് ഉണ്ടായിരുന്നു. ബഷീർ

വികലാംഗനാണ്. വീടിന്റെ വാതിൽ പുറത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. വീട്ടിൽ എത്തിയ ബന്ധു ജനലിലൂടെ നോക്കിയപ്പോൾ ഷാഹിദ വീണ് കിടക്കുന്നത് കാണുകയായിരുന്നു. ഭർത്താവിനെയും മകളെയും കണ്ടെത്താൻ ഇന്നലെ രാത്രി വ്യാപകമായി പൊലീസ് നടത്തിയ തിരച്ചിൽ വിഫലമായി.