back to homepage

Business

ഇന്ത്യയിലെ മള്‍ട്ടി കറന്‍സി എക്‌സ്‌ചേഞ്ച് രണ്ടാഴ്ചക്കുള്ളില്‍ ബിറ്റ്‌കോയിന്‍ ലിസ്റ്റ് ചെയ്യുമെന്ന് ക്രിപ്‌റ്റോകറന്‍സി സമൂഹം

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ക്രിപ്‌റ്റോകറന്‍സിക്ക് അംഗീകാരം നല്‍കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തക്കു പിന്നാലെ മള്‍ട്ടി കറന്‍സി എക്‌സ്‌ചേഞ്ച് ബിറ്റ്‌കോയിന് അംഗീകാരം നല്‍കുന്നുവെന്ന അവകാശവാദവുമായി ക്രിപ്‌റ്റോകറന്‍സി സമൂഹം. ഡിജിറ്റല്‍ അസറ്റ് മാര്‍ക്കറ്റില്‍ കോയിനെക്‌സ് എന്ന ക്രിപ്‌റ്റോകറന്‍സിക്ക് ഇന്ത്യ അംഗീകാരം നല്‍കുന്നുവെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. രൂപയ്‌ക്കൊപ്പം പദവിയുള്ള ഓള്‍ട്ട്‌കോയിന്‍ ട്രേഡിംഗ് പ്ലാറ്റ്‌ഫോമായി കോയിനെക്‌സ് മാറുമെന്ന് കോയിനെക്‌സ് സ്ഥാപകരിലൊരാളായ രാഹുല്‍ രാജ് പറഞ്ഞതായി ബിറ്റ്‌കോയിന്‍ഡോട്ട്‌കോം എന്ന വെബ്‌സൈറ്റ് പറയുന്നു.

Read More

വീണ്ടും കറന്‍സി പരീക്ഷണം; റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ബിറ്റ്‌കോയിന്‍ പരീക്ഷിക്കാന്‍ ഒരുങ്ങുന്നു?

ന്യൂഡല്‍ഹി: നോട്ട് നിരോധനം ഇന്ത്യയില്‍ കറന്‍സി ഉപയോഗിച്ചുള്ള അവസാന പരീക്ഷണമാകില്ലെന്ന് സൂചന. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ക്രിപ്‌റ്റോകറന്‍സി രംഗത്തേക്ക് ഇറങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഡാര്‍ക്ക് വെബില്‍ വിനിമയത്തിന് ഉപയോഗിക്കുന്ന ബിറ്റ്‌കോയിനുകളേക്കുറിച്ച് കേട്ടിട്ടുണ്ടാകുമല്ലോ. അതിന്റെ ഔദ്യോഗിക വേര്‍ഷന്‍ ആര്‍ബിഐ പരീക്ഷിക്കാനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. ബിറ്റ്‌കോയിനുകള്‍ വിജയകരമായി കൈകാര്യം ചെയ്യപ്പെടുന്നതാണ് അത്തരം ഒരു സാധ്യത വിനിയോഗിക്കാന്‍ ആര്‍ബിഐയെ പ്രേരിപ്പിക്കുന്നതെന്നാണ് വിവരം.

Read More

ചെറിയ പെരുനാൾ വരെ യുഎഇയില്‍ വൈഫൈ സൗജന്യം; കണ്ണടച്ച് തുറക്കുന്നതിനേക്കാൾ വേഗതയും

യുഎഇ സര്‍ക്കാരിന്റെ വിഷന്‍ 2021 ലേക്കുള്ള ചുവടു വെയ്പ്പുകളുടെ ഭാഗമാണ് സൗജന്യ വൈഫൈ സേവനങ്ങളും. 2021 ആകുമ്പോഴേക്കും യുഎഇയെ ലോകനിലവാരത്തിലേക്ക് എല്ലാ തരത്തിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിവെച്ച പദ്ധതിയാണ് വിഷന്‍ 2021. ഈ പദ്ധതിയുടെ ലക്ഷ്യപ്രാപ്തിക്കായി സമഗ്രമേഖലകളിലും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയാണ് യുഎഇ.

Read More

ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കാന്‍ ബ്രിട്ടീഷ് സൂപ്പര്‍ ബൈക്ക് വരുന്നു; 765 സിസി ബൈക്കിന്റെ വില 8.50 ലക്ഷം രൂപ

അഞ്ച് വിഭാഗങ്ങളിലായി 16 മോഡല്‍ ബൈക്കുകള്‍ ട്രയംഫ് ഇന്ത്യയില്‍ വില്‍ക്കുന്നുണ്ട്. ഇതില്‍ ബോണ്‍വില്ലെ മോഡലാണ് ട്രയംഫ് ഏറ്റവും ഒടുവില്‍ കേരളാ വിപണിയില്‍ അവതരിപ്പിച്ചത്. സ്ട്രീറ്റ് ട്രിപ്പിള്‍ എസ് കവാസാക്കി സി900, ഡുക്കാട്ടി മോണ്‍സ്റ്റര്‍ 821 എന്നീ വാഹനങ്ങളുടെ വിഭാഗത്തില്‍ വരുന്ന സൂപ്പര്‍ ബൈക്കാണ്.
മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ട്രയംഫ് ബൈക്കുകള്‍ അടുത്ത വര്‍ഷം മുതല്‍ 90 ശതമാനവും ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി.

Read More

ഇനി ഒരു പൈലറ്റ് ലൈസന്‍സുകൂടി എടുത്തു വയ്ക്കുന്നത് നല്ലതായിരിക്കും; ഇതാ വരുന്നു പറക്കും കാർ, വില 6.4 കോടി ഇന്ത്യന്‍ രൂപ

ആദ്യതവണ 500 പറക്കും കാറുകള്‍ വിപണിയില്‍ എത്തിക്കാനാണ് കമ്പനിയുടെ പദ്ധതി. കാറിന് പറക്കാന്‍ എയര്‍ഫീല്‍ഡോ ടേക്ക് ഓഫിനായി നിയമാനുസൃതമായ ഇടമോ വേണ്ടിവരും. ഡ്രൈവിങ്ങ് ലൈസന്‍സിനൊപ്പം പൈലറ്റ് ലൈസന്‍സും ഉള്ളവര്‍ക്കേ പറക്കും കാര്‍ ഓടിക്കാനാകൂ എന്ന് എയറോ മൊബില്‍ ചീഫ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസര്‍ സ്റ്റീഫന്‍ വെഡോക്‌സ് പറഞ്ഞു

Read More

ഇന്‍ഫോപാര്‍ക്കിലെ അമേരിക്കന്‍ കമ്പനിയില്‍ കൂട്ട പിരിച്ചുവിടല്‍ : ടെക്കികള്‍ ആശങ്കയില്‍: ജോലി നഷ്ടപ്പെട്ടത് നൂറുപേര്‍ക്ക്

കൊച്ചി : ഇന്‍ഫോപാര്‍ക്കില്‍ കൂട്ട പിരിച്ചുവിടല്‍. അമേരിക്കന്‍ ഐ.ടി. കമ്പനിയായ കോഗ്നിസെന്റ് ടെക്നോളജി സൊലൂഷന്‍സ് (സി.ടി.എസ്) ന്റെ എറണാകുളം ഇന്‍ഫോപാര്‍ക്ക് കാമ്പസിലാണ് കൂട്ട പിരിച്ചുവിടല്‍ നടന്നത്. അടുത്തിടെ പിരിച്ചുവിടപ്പെട്ടത് ഇരുനൂറോളം പേരാണ്. ആഗോള അടിസ്ഥാനത്തില്‍ കമ്പനിയില്‍ നിന്ന് 10,000 ജീവനക്കാരെ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഘട്ടംഘട്ടമായി ജീവനക്കാരെ ഒഴിവാക്കുന്നത്. ജോലി പ്രകടനത്തില്‍ മികവില്ലെന്നും കാട്ടിയാണ് എച്ച്‌. ആര്‍. വിഭാഗം ജീവനക്കാരോട് നിര്‍ബന്ധിത രാജി ആവശ്യപ്പെടുന്നത്. ഇത്തരത്തില്‍ ജോലി രാജി വയ്ക്കുന്നവര്‍ക്ക് കമ്പനി നാലുമാസത്തെ ശമ്ബളം നല്‍കും.

Read More

അമേരിക്കയിലെ തൊഴിലവസരം അമേരിക്കക്കാര്‍ക്ക് മാത്രം! ഇന്ത്യക്കാര്‍ ആശങ്കയില്‍ : എച്ച്‌1ബി വിസയിലെ പുതിയ നിര്‍ദേശം ട്രംപ് ഒപ്പുവെയ്ക്കാനൊരുങ്ങുന്നു.

ന്യൂയോര്‍ക്ക്: അമേരിക്കകാരെ തന്നെ ജോലിക്കെടുക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ കര്‍ശനമായ നടപടി ശുപാര്‍ശ ചെയ്യുന്ന എച്ച്‌1ബി വിസ സംബന്ധിച്ച ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഉടന്‍ ഒപ്പ് വെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യാക്കാര്‍ ഉള്‍പ്പെടെ അനേകം വിദേശ പ്രൊഫഷണലുകള്‍ക്ക് വന്‍ തിരിച്ചടിയാകുന്ന വിധത്തില്‍ റിവ്യൂ സിസ്റ്റം ഉള്‍പ്പെടെ പരിഷ്ക്കരിച്ച രീതിയിലേക്കാണ് മാറുന്നത്. ഉത്തരവില്‍ ചൊവ്വാഴ്ച ഒപ്പിട്ടേക്കും. ‘ബൈ അമേരിക്കന്‍, ഹയര്‍ അമേരിക്കന്‍’ എക്സിക്യുട്ടീവ് ഓര്‍ഡറില്‍ ഒപ്പിടാന്‍ ട്രംപ് സ്പീക്കര്‍ പോള്‍ റയാന്‍റെ മില്‍വൗകി, വിസ്കോന്‍സിനിലേക്ക് യാത്ര പദ്ധതി ഇട്ടിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Read More

പുതിയ വിസ നിയമങ്ങള്‍ എന്‍എച്ച്എസില്‍ നിന്ന് വിദേശ ഡോക്ടര്‍മാരെ അകറ്റുമെന്ന് ബിഎംഎ

ലണ്ടന്‍: പുതുതായി അവതരിപ്പിക്കുന്ന വിസാ നിയമങ്ങള്‍ ബ്രിട്ടനില്‍ വിദേശ ഡോക്ടര്‍മാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാക്കുമെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍. വിദേശത്ത് നിന്നുളള റിക്രൂട്ട്‌മെന്റ് കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് വിസാനിയമങ്ങള്‍ കൂടുതല്‍ ശക്തമാക്കിയത്. എന്നാലിത് രാജ്യത്തെ ആരോഗ്യമേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് അസോസിയേഷന്‍ വിലയിരുത്തുന്നത്. വര്‍ഷം തോറും യൂകെയിലെ മെഡിക്കല്‍ കോളേജുകളില്‍ നിന്ന് പഠിച്ചിറങ്ങുന്ന 500ഓളം ഡോക്ടര്‍മാര്‍ക്ക് കുടിയേറ്റ ഉപദേശക സമിതിയുടെ പുതിയ ശുപാര്‍ശകള്‍ തിരിച്ചടിയാകുമെന്ന് ബിഎംഎ അദ്ധ്യക്ഷന്‍ ഡോ.മാര്‍ക്ക് പോര്‍ട്ടര്‍ കുടിയേറ്റ മന്ത്രി ജെയിംസ് ബ്രോക്കന്‍ഷെയറിന് എഴുതിയ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കത്ത് ഇന്‍ഡിപെന്‍ഡന്റ്ല്‍ പ്രസിദ്ധീകരിച്ചു.

Read More

TOEIC പരീക്ഷ ക്രമക്കേടിന്‍റെ ഇരകള്‍ക്ക് പ്രതീക്ഷ നല്‍കി ഐഡബ്ല്യുഎ പ്രശ്നത്തില്‍ ഇടപെടുന്നു. അനുകൂല തീരുമാനം ഉണ്ടാകുമെന്ന് കീത്ത് വാസ് എം.പി.

TOEIC പരീക്ഷയില്‍ നടന്ന ക്രമക്കേടുകളെ തുടര്‍ന്ന്‍ ഹോം ഓഫീസ് നടത്തിക്കൊണ്ടിരിക്കുന്ന ഡീപോര്‍ട്ടേഷന്‍ നടപടികള്‍ നേരിടാന്‍ സാധ്യതയുള്ളവരെ സഹായിക്കാനായി ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ തീരുമാനമെടുത്തു. മലയാളികള്‍ ഉള്‍പ്പെടെ ഏകദേശം അന്പതിനായിരത്തോളം വിദേശ വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന ഈ പ്രശ്നത്തില്‍ അടിയന്തിര ശ്രദ്ധ പതിപ്പിക്കാന്‍ തീരുമാനിച്ചതായി ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ മലയാളം യുകെയോട് പറഞ്ഞു.

Read More

എന്ത് കൊണ്ടാണ് വിമാനങ്ങളുടെ ജനലുകള്‍ വൃത്താകൃതിയില്‍ നിര്‍മ്മിക്കുന്നത്? ഇതാ ഉത്തരം

വിമാനത്തിന്റെ ജനാലകള്‍ കാലാകാലങ്ങളായി വൃത്താകൃതിയിലാണ് നിര്‍മ്മിക്കുന്നത്. ആകൃതിയിലും സാങ്കേതികവിദ്യയിലും ഫാഷണിലും നിറത്തിലുമെല്ലാം മാറ്റം വന്നിട്ടും മാറ്റം വരാത്തതായി ജനാലകള്‍ മാത്രം. വിമാനത്തിന് വഹിക്കാന്‍ കഴിയുന്ന ആളുകളുടെ എണ്ണത്തിലും ഭാരത്തിലും സുരക്ഷാമാനദണ്ഡങ്ങളിലുമെല്ലാം കാലാനുസൃതമായ മാറ്റം വന്നു. എന്നിട്ടു വിന്‍ഡോയ്ക്ക് മാറ്റമില്ല. സംശയം ഏവരുടേയും മനസ്സില്‍ ഉടലെടുത്തിട്ടുണ്ടെങ്കിലും ഉത്തരം ഇതുവരെ പലര്‍ക്കും അറിയില്ലായിരുന്നു.

Read More