കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയെ ചൂഷണവും വൻ നാശത്തിലേക്ക് !!! ഏറ്റവും കൂടുതല്‍ ബാധിക്കുക യൂറോപ്പിനെ, ഭക്ഷ്യവസ്തുക്കളുടെ ലഭ്യത കുറയും മനുഷ്യാരോഗ്യത്തെ വലിയ തോതില്‍ ബാധിക്കും….. 0

അന്തരീക്ഷ മലിനീകരണവും കാലാവസ്ഥ വ്യതിയാനവും പ്രതിരോധിച്ചില്ലെങ്കില്‍ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകുമെന്ന മുന്നറിയിപ്പുമായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനം ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ പോകുന്നത് യൂറോപ്പിനെയായിരിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. ഭക്ഷ്യ വസ്തുക്കളുടെ ലഭ്യതയെയും ആരോഗ്യത്തെയും കാലാവസ്ഥാ വ്യതിയാനം സാരമായി ബാധിക്കും. ലോകത്തിന്റെ

Read More

ക്‌നാനായ കുടിയേറ്റ സ്മരണകള്‍ പുതുക്കി യൂറോപ്യന്‍ ക്‌നാനായ സംഗമത്തിന് ഉജ്ജ്വല സമാപനം 0

കാര്‍ഡിഫ്: ആറാമത് യുറോപ്യന്‍ ക്‌നാനായ സംഗമം ക്‌നാനായ കുടിയേറ്റ സ്മരണകള്‍ പുതുക്കി സമാപിച്ചു. ശനിയാഴ്ച്ച രാവിലെ 9 മണിക്ക് കുറിയാക്കോസ് മോര്‍ സേവറിയോസ് വലിയ മെത്രാപ്പോലീത്ത ക്ലീമ്മീസ് നഗറില്‍ വി. കുര്‍ബാന അര്‍പ്പിച്ചു. തുടര്‍ന്ന് വര്‍ണശമ്പളമായ റാലിയും പൊതുസമ്മേളനവും നടന്നു. പൊതുസമ്മേളനം വലിയ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ഫാ. തോമസ് ജേക്കബ് അധ്യക്ഷനായ ചടങ്ങിന് ഫാ. സജി ഏബ്രഹാം സ്വാഗതം ആശംസിച്ചു. ഫാ. ജോമോന്‍ പൂത്തൂസ്, തോമസ് ജോസഫ്, ഏബ്രഹാം ചെറിയാന്‍, ജിജി ജോസഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഡോ. മനോജ് ഏബ്രഹാം നന്ദി പറഞ്ഞു.

Read More

BREAKING NEWS… ഔഡി സിഇഒ അറസ്റ്റിൽ. റൂപർട്ട് സ്റ്റാഡ് ലര്‍ ജർമ്മൻ പോലീസ് കസ്റ്റഡിയിൽ. 0

പ്രമുഖ കാർ നിർമ്മാണക്കമ്പനിയായ ഔഡിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ റൂപർട്ട് സ്റ്റാഡ്ലർ അറസ്റ്റിലായി. ജർമ്മൻ പോലീസാണ് സിഇഒയെ ഇന്നു രാവിലെയാണ് കസ്റ്റഡിയിലെടുത്തത്. ഡീസൽഗേറ്റ് സ്കാൻഡലുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഇദ്ദേഹത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. വോക്സ് വാഗണിലെ അന്തരീക്ഷ മലിനീകരണ നിയന്ത്രണ സംവിധാനത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് റൂപർട്ട് സ്റ്റാഡ്ലർ അറസ്റ്റിലായിരിക്കുന്നത്.

Read More

സ്വിറ്റ്സര്‍ലാന്‍ഡില്‍ സ്റ്റീഫന്‍ ദേവസ്സി ബാന്‍ഡ് ടിക്കറ്റ് വില്‍പന കിക്ക് ഓഫ് ചെയ്തു 0

സൂറിച്ച്: സ്റ്റീഫന്‍ ദേവസിയുടെ നേതൃത്വത്തില്‍ ഉള്ള പ്രമുഖ മ്യൂസിക് ബാന്‍ഡ് സ്വിറ്റ്സര്‍ലണ്ടില്‍ വേദി ഒരുക്കുന്നു. കേളിയുടെ ഇരുപതാം വാര്‍ഷിക ഓണാഘോഷത്തോടനുബന്ധിച്ചാണ് സ്റ്റീഫന്‍ ദേവസിയും കൂട്ടരും സംഗീത നിശ ഒരുക്കുന്നത്. സെപ്റ്റംബര്‍ 8നാണ് വിശാലമായ ഓണാഘോഷം, പൊന്നോണം 2018 സൂറിച്ചില്‍ അരങ്ങേറുന്നത്.

Read More

സ്ക്രി​പാ​ലി​നെ​തി​രേ വി​ഷ​പ്ര​യോ​ഗം: രാ​സാ​യു​ധാ​ക്ര​മ​ണ​ത്തി​നു ത​ങ്ങ​ൾ​ക്ക് നേ​രെ കു​റ്റം ആ​രോ​പി​ച്ച റ​ഷ്യ​ക്കെ​തി​രെ ചെ​ക്ക് റി​പ്പ​ബ്ലി​ക്ക് 0

സ്ക്രി​പാ​ലി​നെ​തി​രേ പ്ര​യോ​ഗി​ച്ച മാ​ര​ക​മാ​യ രാ​സ​വ​സ്തു വി​ക​സി​പ്പി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ ഒ​ന്ന് ചെ​ക്ക് റി​പ്പ​ബ്ലി​ക്ക് ആ​ണെ​ന്ന് റ​ഷ്യ ആ​രോ​പി​ച്ചി​രു​ന്നു. റ​ഷ്യ​യു​ടെ ആ​രോ​പ​ണം തി​ക​ച്ചും അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് ചെ​ക്ക് റി​പ്പ​ബ്ലി​ക്ക് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി മാ​ർ​ട്ടി​ൻ സ്ട്രോ​പ്നി​ക്കി പ​റ​ഞ്ഞു.

Read More

ഇക്കണോമിക് ക്ലാസില്‍ ലഭിക്കുന്നത് ലോകത്തിലെ ഏറ്റവും മികച്ച ഭക്ഷണങ്ങള്‍; യാത്രക്കാരെ അദ്ഭുതപ്പെടുത്തി ജര്‍മ്മന്‍ എയര്‍ലൈന്‍സ് 0

വിമാന യാത്രക്കിടയില്‍ ലഭിക്കുന്ന ഭക്ഷണം ഇഷ്ടപ്പെടുന്നവരായി വളരെ അപൂര്‍വ്വം ആളുകളെ ഉണ്ടാകൂ. പ്രത്യേകിച്ച് എകണോമിക് ക്ലാസിലാണ് യാത്രയെങ്കില്‍ ഭക്ഷണം കൂടുതല്‍ മോശമാവാനെ സാധ്യതയുള്ളു. എന്നാല്‍ ഇത്തരം ചിന്തകളെ അട്ടിമറിക്കുന്ന പ്രഖ്യാപനവുമായിട്ടാണ് ജര്‍മ്മന്‍ എയര്‍ലൈന്‍സായിട്ടുള്ള ലുഫ്താന്‍സ രംഗത്തു വന്നിരിക്കുന്നത്. തങ്ങളുടെ യാത്രക്കാര്‍ക്ക് ലോകത്തിലെ മികച്ച ഭക്ഷണ പദാര്‍ഥങ്ങള്‍ ഒരുക്കുകയാണ് എയര്‍ലൈന്‍സ് അധികൃതര്‍. എകണോമിക് ക്ലാസിലെ യാത്രക്കാര്‍ക്ക് പോലും ചെറിയൊരു അധിക തുകയ്ക്ക് തങ്ങള്‍ക്കിഷ്ടപ്പെട്ട ഭക്ഷണങ്ങള്‍ കഴിക്കാം.

Read More

അലൂമിനിയം, സ്റ്റീല്‍ ഉല്‍പന്നങ്ങള്‍ക്ക് താരിഫ് ഏര്‍പ്പെടുത്താനുള്ള ട്രംപിന്റെ നീക്കത്തിനെതിരെ യൂറോപ്യന്‍ യൂണിയന്‍; നൂറോളം അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ നിയന്ത്രിക്കും; ഇത് ലോക വ്യാപാര സംഘടനയുടെ നിയമങ്ങളുടെ ലംഘനമാകുമെന്ന് മുന്നറിയിപ്പ് 0

ബ്രസല്‍സ്: സ്റ്റീല്‍, അലൂമിനിയം ഉല്‍പ്പന്നങ്ങള്‍ക്ക് ലെവി താരിഫ് ഏര്‍പ്പെടുത്താനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശത്തിന് പകരമായി നൂറോളം അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനൊരുങ്ങി യൂറോപ്യന്‍ യൂണിയന്‍. നിയന്ത്രണമേര്‍പ്പെടുത്താനുള്ള നൂറോളം ഉല്‍പന്നങ്ങളുടെ പട്ടിക യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ക്ക് നല്‍കിക്കഴിഞ്ഞു. അമേരിക്കന്‍ ഉല്‍പന്നങ്ങളായ ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകള്‍, ജാക്ക് ഡാനിയല്‍സ് വിസ്‌കി മുതലായവയാണ് പട്ടികയിലുള്ളത്. ഇത് ലോക വ്യാപാര സംഘടനയുടെ നിയമങ്ങളുടെ ലംഘനമാകുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പ്രതികരണമെന്ന നിലയിലുള്ള ഈ നടപടി പൂര്‍ണ്ണമായും നിയമപരമാണെന്ന് ട്രേഡ് കമ്മീഷണര്‍ സെസിലിയ മാംസ്റ്റോം പറഞ്ഞു.

Read More

നടന വിസ്മയമായി ശ്രുതി ശ്രീകുമാറിന്‍റെ അരങ്ങേറ്റം; അനിതരസാധാരണമായ മെയ് വഴക്കത്തോടെ ശ്രുതി സ്റ്റേജില്‍ ആടി തകര്‍ത്തത് രണ്ടര മണിക്കൂറിലേറെ 0

അരങ്ങേറ്റത്തില്‍ തന്നെ സദസ്സിനെ അമ്പരപ്പിക്കുന്ന പ്രകടനവുമായി ശ്രുതി ശ്രീകുമാര്‍. ഫെബ്രുവരി 17ന് ക്ഷണിക്കപ്പെട്ട സദസ്സിന് മുന്നില്‍ ആയിരുന്നു വിസ്മയിപ്പിക്കുന്ന നടന വൈഭവവുമായി ശ്രുതി ശ്രീകുമാര്‍ അരങ്ങേറ്റം നടത്തിയത്. നാലാം വയസ്സ് മുതല്‍ നൃത്താഭ്യസനം തുടങ്ങിയ ശ്രുതിക്ക് നൃത്തം ജീവിതത്തിന്‍റെ ഭാഗമാണ്. യുകെയിലെ

Read More

നൈറ്റ് ഡ്യൂട്ടി ചെയ്യുന്ന സ്ത്രീകൾക്ക് ക്യാൻസർ വരാൻ സാധ്യത കൂടുതൽ. ദീർഘകാലം നൈറ്റ് ഷിഫ്റ്റ് ചെയ്ത നഴ്സുമാരിൽ ബ്രെസ്റ്റ് ക്യാൻസർ കൂടുന്നു. നിലവിൽ ആരോഗ്യ പ്രശ്നങ്ങളുള്ള നഴ്സുമാർ ഹെൽത്ത് സ്ക്രീനിംഗ് നടത്തണം. യൂറോപ്പിലെ നഴ്സുമാർ ഹൈ റിസ്ക് കാറ്റഗറിയിൽ. 0

നൈറ്റ് ഡ്യൂട്ടി ചെയ്യുന്ന സ്ത്രീകൾക്ക് ക്യാൻസർ വരാൻ സാധ്യത കൂടുതലാണ് എന്ന് മുന്നറിയിയിപ്പ്. ദീർഘകാലം നൈറ്റ് ഷിഫ്റ്റ് ചെയ്ത നഴ്സുമാരിൽ ബ്രെസ്റ്റ് ക്യാൻസർ കൂടുന്നതായുള്ള കണക്കുകൾ പുറത്തു വന്നു. നിലവിൽ ആരോഗ്യ പ്രശ്നങ്ങളുള്ള നഴ്സുമാർ ഹെൽത്ത് സ്ക്രീനിംഗ് നടത്തണമെന്ന നിർദ്ദേശവുമുണ്ട്. സ്കിൻ ക്യാൻസർ 41 ശതമാനവും ബ്രെസ്റ്റ് ക്യാൻസർ 32 ശതമാനവും സ്റ്റോമക് ക്യാൻസർ 18 ശതമാനവും  ബാധിക്കാനുള്ള സാധ്യത നൈറ്റ് ഷിഫ്റ്റ് ചെയ്യുന്ന വരിൽ കൂടുതലാണ്. നോർത്ത് അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ, ഏഷ്യ എന്നിവിടങ്ങളിൽ നടന്ന ദീർഘകാല പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ കണ്ടെത്തലുകൾ. 3,909,152 പേർ പങ്കെടുത്ത പഠനത്തിൽ 114,628 ക്യാൻസർ കേസുകൾ അപഗ്രന്ഥിച്ചാണ് വിദഗ്ദർ ക്യാൻസർ റിസ്ക് സാധ്യത കണ്ടെത്തിയത്.

Read More

‘ഇത് സ്‌നേഹത്തിന്റ ഭാഷ’; വിശക്കുന്ന കുഞ്ഞുങ്ങളെ മുലയൂട്ടാന്‍ മടിക്കരുതെന്ന് ചാപ്പലിലെത്തിയ അമ്മമാരോട് മാര്‍പാപ്പ 0

വത്തിക്കാന്‍: പൊതുസ്ഥലത്ത് വെച്ച് കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കകുന്നത് എന്തോ വലിയ കുറ്റമെന്ന് കരുതുന്ന പാശ്ചാത്യ ജനതയ്ക്ക് വ്യക്തമായ സന്ദേശം നല്‍കി ഫ്രാന്‍സിസ് മാര്‍പാപ്പ. സിസ്റ്റൈന്‍ ചാപ്പലില്‍ കുട്ടികള്‍ക്ക് മാമോദീസ നല്‍കാനെത്തിയ അമ്മമാരോട് മുലപ്പാല്‍ നല്‍കുന്നതില്‍ മടി കാട്ടേണ്ടതില്ലെന്ന് മാര്‍പാപ്പ പറഞ്ഞു. ഞായറാഴ്ച മാമോദീസക്കായി 34 കുഞ്ഞുങ്ങളാണ് സിസ്‌റ്റൈന്‍ ചാപ്പലില്‍ എത്തിയത്. രണ്ട് മണിക്കൂര്‍ നീണ്ട ചടങ്ങുകള്‍ക്കിടയില്‍ കുഞ്ഞുങ്ങള്‍ക്ക് വിശക്കുകയാണെങ്കില്‍ മുലയൂട്ടാന്‍ മടിക്കരുതെന്നാണ് അമ്മമാരോട് പോപ്പ് പറഞ്ഞത്.

Read More