India

ദുബായിൽ നിന്ന് വന്ന 21 മാസം മാത്രം പ്രായമായ കുഞ്ഞിൻ്റെ അടിവസ്ത്രത്തിനുള്ളിലെ ഡയപ്പറിൽ സ്വന്തം ഒളിച്ചു കടത്താൻ ശ്രമിച്ച പിതാവ് പിടിയിൽ. മംഗളൂരു വിമാനത്താവളത്തിലാണ് മലയാളിയായ പിതാവ് അറസ്റ്റിലായത്. പിതാവിനൊപ്പം വന്ന 21 മാസം പ്രായമുള്ള കുഞ്ഞിനെയാണ് സ്വർണ്ണം കടത്താൻ ഉപയോഗിച്ചത്. കസ്റ്റംസ് പരിശോധനയിൽ സ്വർണം പിടിച്ചെടുക്കുകയായിരുന്നു. തുടർ പരിശോധനയിൽ പിതാവിൻ്റെ ദേഹത്തുനിന്നും സ്വർണ്ണം കണ്ടെടുത്തു.

രണ്ടു വയസ്സുപോലും തികയാത്ത സ്വന്തം കുഞ്ഞിനെയാണ് മലയാളിയായ പിതാവ് സ്വർണ്ണം കടത്താൻ ഉപയോഗിച്ചത്. ദുബായിൽ നിന്നു വന്ന വിമാന യാത്രക്കാരിൽ നടത്തിയ പരിശോധനയിലാണ് സ്വർണ്ണം പിടിച്ചെടുത്തതും. കാസർകോട്ടുകാരനായ യുവാവിനെ മംഗളൂരു വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതരാണ് അറസ്റ്റുചെയ്തത്.

കുഞ്ഞിൻ്റെ ഡയപ്പറിലും സ്വന്തം ശരീരത്തിനുള്ളിലും സ്വർണം ഒളിപ്പിച്ച് വ്യത്യസ്തമായ രീതിയിലാണ് പിതാവ് കടത്താൻ ശ്രമിച്ചത്. പിതാവിനൊപ്പം ദുബായിയിൽനിന്നുവന്ന 21 മാസം പ്രായമുള്ള കുട്ടിയുടെ അടിവസ്ത്രത്തിനുള്ളിലെ ഡയപ്പറിനുള്ളിലായിരുന്നു കൂടുതൽ സ്വർണവും. എന്നാൽ വിമാനത്താവളത്തിലെ സ്കാനിങ്ങിനിടയിൽ അധികൃതർക്ക് സംശയം തോന്നുകയായിരുന്നു. ഇതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കുഞ്ഞിൻ്റെ ഡയപ്പറിനുള്ളിൽ നിന്നും സ്വർണ്ണം കണ്ടെടുക്കുകയായിരുന്നു.

തുടർന്ന് കസ്റ്റംസ് അധികൃതർ കുട്ടിയുടെ പിതാവിനെ ചോദ്യം ചെയ്തു. അയാളിൽ നിന്ന് കിട്ടിയ വിവരം അനുസരിച്ച് ശരീരം പരിശോധിച്ചപ്പോൾ അയാളുടെ ശരീരത്തിനുള്ളിൽനിന്നും പശരൂപത്തിലാക്കിയ സ്വർണം കണ്ടെത്തുകയും ചെയ്തു. പിടിച്ച 1.350 കിലോ സ്വർണത്തിന് 76 ലക്ഷം രൂപയോളം വിലവരുമെന്നാണ് കസ്റ്റംസ് അധികൃതർ അറിയിച്ചത്. അതേസമയം കുഞ്ഞ് ഉൾപ്പെട്ട കേസായതിനാൽ മറ്റു വിവരങ്ങൾ അധികൃതർ വെളിപ്പെടുത്താൻ തയ്യാറായില്ല.

അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ മറ്റ് രണ്ടു കേസുകളിൽനിന്നായി മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഒൻപതുലക്ഷം രൂപ വിലവരുന്ന 1606 ഗ്രാം സ്വർണ്ണവും കസ്റ്റംസ് പിടിച്ചെടുത്തിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും വലിയ ടിആർപി (ടെലിവിഷൻ റേറ്റിംഗ് പോയിന്റ്) യാണ് രാഹുൽ ഗാന്ധിയെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി. മുർഷിദാബാദ് ജില്ലയിൽ നടന്ന ആഭ്യന്തര പാർട്ടി യോഗത്തിലാണ് മമതയുടെ ആരോപണം. രാഹുൽ ഗാന്ധിയെ നേതാവായി നിലനിർത്താനാണ് ഭാരതീയ ജനതാ പാർട്ടി ആഗ്രഹിക്കുന്നതെന്നും രാഹുൽ ഗാന്ധി പ്രതിപക്ഷത്തിന്റെ മുഖമാണെങ്കിൽ ആർക്കും പ്രധാനമന്ത്രി മോദിയെ വിമർശിക്കാൻ കഴിയില്ലെന്നും മമത ബാനർജിപറഞ്ഞു.

“അല്ലെങ്കിൽ, ആരെങ്കിലും വിദേശത്ത് എന്തെങ്കിലും പറഞ്ഞതായി ആരെങ്കിലും എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? പാർലമെന്റ് തുറന്ന് പ്രവർത്തിക്കണമെന്നും അദാനി വിഷയത്തിലും എൽഐസി വിഷയത്തിലും ചർച്ചകൾ നടക്കണമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു. എന്നാൽ എന്തുകൊണ്ട് അദാനി വിഷയത്തിൽ ചർച്ചകൾ നടക്കുന്നില്ല? എന്തുകൊണ്ട് എൽഐസിയിൽ ചർച്ചകൾ നടക്കുന്നില്ല? എന്തുകൊണ്ടാണ് ഗ്യാസിന്റെ വിലയെക്കുറിച്ച് ചർച്ച ചെയ്യാത്തത്? ഇതിനെല്ലാം ഇടയിലാണ് ഏകീകൃത സിവിൽ കോഡിന്റെ പകർപ്പ് അവതരിപ്പിച്ചിരിക്കുന്നത്. യൂണിഫോം സിവിൽ കോഡ് ഞങ്ങൾ അംഗീകരിക്കുന്നില്ല, അത് നടപ്പാക്കാൻ ഞങ്ങൾ അനുവദിക്കില്ല,” മമത ബാനർജി പറഞ്ഞു.

അടുത്തിടെ യുകെ സന്ദർശനത്തിനിടെ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങളെച്ചൊല്ലി പാർലമെന്റിൽ ബഹളം രൂക്ഷമായ സാഹചര്യത്തിലാണ് തൃണമൂൽ അധ്യക്ഷ മമതാ ബാനർജിയുടെ പരാമർശം.

കൊല്ലത്തെ അഞ്ചലുംമൂടിലെ വീട്ടിലെ കിടപ്പുമുറിയിൽ പ്ലസ് വൺ വിദ്യാർത്ഥിനി പ്രസവിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ പെരിനാട് സ്വദേശി പ്രഗിൽ (21) ആണ് അറസ്റ്റിലായത്. പതിനാറുകാരിയായ പെൺകുട്ടി പ്രസവിച്ച സംഭവത്തിൽ പോലീസ് തുടക്കത്തിൽ സഹപാഠിയായ ആൺകുട്ടിയെ സംശയിച്ചിരുന്നു.

എന്നാൽ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രഗിലിനെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് പ്ലസ് വൺ വിദ്യാർത്ഥിനി വീട്ടിലെ കിടപ്പ് മുറിയിൽ പ്രസവിച്ചത്. തുടർന്ന് വീട്ടുകാർ തന്നെയാണ് പോലീസിനെ വിവരമറിയിച്ചത്.

ആശുപത്രിയിലേക്ക് മാറ്റിയ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവ് അറസ്റ്റിലായത്. അതേസമയം പെൺകുട്ടി ഗർഭിണിയായ വിവരം വീട്ടുകാർ അറിഞ്ഞിരുന്നില്ലെന്നാണ് സൂചന.

 

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടനും മുന്‍ എം.പിയുമായ ഇന്നസെന്റിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. നിലവില്‍ അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്.. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് മാര്‍ച്ച് മാസം ആദ്യമാണ് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച വൈകിട്ടോടെയാണ് നടന് അസുഖം ഗുരുതരമായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. കാന്‍സറിന് നേരത്തെയും ചികിത്സ തേടിയിട്ടുള്ള ഇന്നസെന്റ്, രോഗത്തെ അതിജീവിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു.

ഇപ്പോൾ അദ്ദേഹം കൊച്ചി ലേക്ക് ഷോര്‍ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ് ഉള്ളതെന്ന്   റിപ്പോർട്ട്. ആരോഗ്യ നില ആശങ്കാകുലമായി തുടരുകയാണ്. മൂന്നു തവണ വന്ന കൊവിഡിനെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്നങ്ങളാണ് അദ്ദേഹത്തെ അലട്ടിയിരുന്നത്. കഴിഞ്ഞ ആറുമാസമായി ആശുപത്രിയും വീടുമായി കഴിയുകയായിരുന്നു.

പുരുഷന്മാര്‍ മാത്രം പ്രവര്‍ത്തിച്ചിരുന്ന കിണര്‍ നിര്‍മ്മാണ മേഖലയിലേക്കും എത്തി കരുത്ത് തെളിയിച്ച് ഒരു കൂട്ടം സ്ത്രീകള്‍. തൊടുപുഴ കോടിക്കുളം പഞ്ചായത്ത് നാലാം വാര്‍ഡിലെ സ്ത്രീകളാണ് കിണര്‍ നിര്‍മ്മാണത്തിലേക്കും എത്തിയത്. ഇതിനോടകം ഇവര്‍ 42 കിണറുകളാണ് കുത്തിയത്.

കൊടുവേലിയിലെ തൊഴിലുറപ്പു തൊഴിലാളികളായ അമ്മമാരാണ് നാട്ടുകാര്‍ക്ക് വേണ്ടി കിണര്‍ നിര്‍മ്മിച്ചത്. 12 പേര്‍ അടങ്ങുന്ന തൊഴിലാളികളില്‍ 6 പേര്‍ വീതം അടങ്ങുന്ന 2 ടീമുകളായാണ് ഇവര്‍ കിണര്‍ നിര്‍മാണം നടത്തുന്നത്. എല്ലാവരും തൊഴിലുറപ്പ് പദ്ധതിയില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളവരാണ്.

ദിവസവും ഒരു കോല്‍ മുതല്‍ 2 കോല്‍ വരെ താഴ്ചയില്‍ മണ്ണെടുക്കും. രണ്ടര മീറ്റര്‍ ആണ് വ്യാസം. 7 കോല്‍ മുതല്‍ 13 അര കോല്‍ വരെ ആഴമുള്ള കിണറുകള്‍ ഇവര്‍ ഇതിനോടകം നിര്‍മിച്ചിട്ടുണ്ട്. കിണര്‍ നിര്‍മ്മിക്കാനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ഇവര്‍ തന്നെയാണ് ചെയ്യുന്നത്.

അതേസമയം കിണറുകളില്‍ പാറ കാണുകയാണെങ്കില്‍ അത് പൊട്ടിക്കുന്നതിനായി ഉടമയുടെ സഹായം തേടും. രാവിലെ 8 .30 മുതല്‍ 5 വരെ ആണ് ജോലി സമയം. ഒരാള്‍ക്ക് 311 രൂപ ആണ് വേതനമായി ലഭിക്കുക. തങ്ങള്‍ക്ക് കിട്ടുന്ന കാശിനേക്കാള്‍ സന്തോഷമാണ് കിണറില്‍ വെള്ളം കണ്ടാലെന്ന് ഇവര്‍ പറയുന്നു.

അതേസമയം, വേനല്‍ കടുത്തതോടെ കിണര്‍ നിര്‍മിക്കാന്‍ ആവശ്യക്കാര്‍ ഏറി വരുന്നതായി അമ്മമാര്‍ പറയുന്നു. കിണറുകള്‍ക്കു പുറമേ മത്സ്യ കുളങ്ങള്‍, വൃക്ഷങ്ങള്‍ നടുന്നതിനുള്ള കുഴികള്‍ എല്ലാം ഇവര്‍ നിര്‍മിച്ചു നല്‍കുന്നുണ്ട്.

അയൽവാസിയുടെയും പഞ്ചായത്ത് അധികൃതരുടെയും അനാസ്ഥ കാരണം മൂന്നുവയസുകാരി മകളുടെ ജീവൻ നഷ്ടമായപ്പോൾ തളർന്നിരിക്കാതെ ഇനി മറ്റാർക്കും ഈ അവസ്ഥയുണ്ടാകരുതെന്ന് മാത്രമെ ഈ രക്ഷിതാക്കൾ ചിന്തിച്ചുള്ളൂ.

മൂന്നാം വയസ്സിൽ സമീപത്തെ പുരയിടത്തിൽ കാടുപോലെ വളർന്നുനിന്ന പൊന്തക്കാട്ടിൽ നിന്നും ഇഴഞ്ഞെത്തിയ പാമ്പാണ് മൂന്നുവയുസകാരി ആവ്‌റിന്റെ ജീവനെടുത്തത്. കുഞ്ഞിന്റെ മരണത്തിന് പിന്നാലെ നിയമപോരാട്ടത്തിനായി ഇറങ്ങിത്തിരിക്കുകയായിരുന്നു അച്ഛൻ കെഐ ബിനോയിയും അമ്മ ലയ ജോസും.

ഇറ്റലിയിൽ ജോലി ചെയ്യുമ്പോഴും ഈ മാതാപിതാക്കൾ മകളുടെ മരണത്തിന് നീതി തേടി നിയമ പോരാട്ടംതുടരുകയായിരുന്നു. ഒടുവിൽ ഇപ്പോൾ ഫലത്തിലെത്തിയിരിക്കുകയാണ് ഇവരുടെ പ്രയത്‌നം.

പരാതിക്കിടയാക്കുംവിധം പൊന്തക്കാടുകൾ വളർന്നാൽ സ്വന്തം നിലയ്ക്കു വെട്ടിവൃത്തിയാക്കി ചെലവുതുക ഭൂവുടമയിൽനിന്നു വാങ്ങാൻ എല്ലാ പഞ്ചായത്ത് സെക്രട്ടറിമാർക്കും ഹൈക്കോടതി നിർദേശം നൽകിയിരിക്കുകയാണ്.

സമീപത്തെ പൊന്തക്കാട് അപകടകരമാംവിധം ഇഴജന്തുക്കൾക്ക് തണലായതോടെയാണ് കാടു വെട്ടിത്തെളിക്കാൻ പഞ്ചായത്തിന് ഈ കുടുംബം പരാതി നൽകിയത്. എന്നാൽ പരാതിക്ക് ഫലമുണ്ടായില്ല. പിന്നാലെയാണ് ഇവർക്ക് മകളുടെ ജീവൻ പോലും വിലയായി നൽകേണ്ടി വന്നത്.

പാമ്പുകടിയേറ്റ ഉടൻ തന്നെ ആവ്റിനെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആന്റിവെനം ഇല്ലെന്നായിരുന്നു മറുപടി. പിന്നീട് ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഏറെ വൈകിയിരുന്നു.

മകളുടെ മരണത്തിനു ശേഷം രക്ഷിതാക്കൾ വനംവകുപ്പിനും കലക്ടർക്കും പരാതിനൽകി. ബിനോയിയും ലയയും പിതാവ് ജോസിനു പവർ ഓഫ് അറ്റോണി നൽകിയാണു വിദേശത്തു നിന്നും കേസ് നടത്തിയത്.

വനംവകുപ്പിനു നൽകിയ പരാതിയിൽ നടപടിയുണ്ടായതാകട്ടെ ഏറെ വൈകിയാണ്. സ്ഥലപരിശോധനയ്ക്ക് ആളെത്തിയത് ഒന്നരവർഷത്തിനു ശേഷവും. ഇതിനിടെ ആർഡിഒയുടെയും വില്ലേജ് ഓഫിസറുടെയും നിർദേശപ്രകാരം കാടു വെട്ടിത്തെളിച്ചിരുന്നു. എന്നാൽ ഓരോ മഴയ്ക്കു ശേഷവും വീണ്ടും കാടു വളർന്നതോടെയാണു ഹൈക്കോടതിയെ സമീപിച്ചത്.

യുവം 2023 ലോഞ്ചിങ് പരിപാടിയിൽ മുഖ്യാതിഥിയായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനൊപ്പം സുജയ പാർവതിയും. വൈബ്രന്റ് യൂത്ത് ഫോർ മോഡിഫയിങ് കേരള സംഘടിപ്പിച്ച പരിപാടിയിലാണ് സുജയ പാർവതി പങ്കെടുത്തത്. രാജ്യത്തിൻറെ സാമ്പത്തിക,സാമൂഹിക,രാഷ്ട്രീയ,സാംസ്‌കാരിക മേഖലയിലെ ക്രിയാത്മകമായി ചിന്തിക്കുന്ന യുവതയുടെ കൂട്ടായ്മയാണ് വൈബ്രന്റ് യൂത്ത് ഫോർ മോഡിഫയിങ് കേരള.

പരിപാടിയിൽ നിരവധിപേർ പങ്കെടുത്തു. ബിഎംഎസ് പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെ സുജയ പാർവതിയെ 24 ചാനലിൽ നിന്നും പുറത്താക്കിയത് വിവാദമായിരുന്നു. എന്നാൽ ഈ വേദിയിൽ അതിനെ കുറിച്ച് പറയാൻ ആഗ്രഹിക്കുന്നില്ലെന്നും നേരത്തെ പറഞ്ഞ കാര്യങ്ങളിൽ നിന്ന് പിന്മാറുന്നില്ലെന്നും സുജയ പാർവതി പറഞ്ഞു.

എന്നാൽ ചാനലിൽ നിന്നും പിരിച്ച് വിട്ട സുജയ പാർവതിയെ തിരിച്ചെടുക്കണമെന്ന് ശ്രീകണ്ഠൻ നായരോട് ആവിശ്യപെട്ടതായി ഗോകുലം ഗോപാലൻ.സുജയ് പാർവതി മിടുക്കിയാണെന്നും പിരിച്ച് വിട്ട കാര്യത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളണമെന്നും ശ്രീകണ്ഠൻ നായരോട് ആവിശ്യപെട്ടതായി ഗോകുലം ഗോപാലൻ പറഞ്ഞു. സാധാരണ ചാനലിന്റെ കാര്യങ്ങളിൽ ഇടപെടാറില്ലെന്നും എന്നാൽ സുജയുടെ കാര്യത്തിൽ ഇടപെട്ടത് ആവിശ്യമാണെന്ന് തോന്നിയത് കൊണ്ടാണെന്നും ഗോകുലം ഗോപാലൻ പറഞ്ഞു.

 

പ്രസവത്തെ തുടർന്ന് മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു. പാലക്കാട് കണ്ണാടിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഈ മാസം പതിനൊന്നിനാണ് ധോണി സ്വദേശിനിയായ വിനീഷ (30) പ്രസവത്തെ തുടർന്ന് മരിച്ചത്. ചികിത്സ പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി.

ഷാർജയിൽ ജോലി ചെയ്യുകയായിരുന്ന വിനീഷ പ്രസവത്തിനായാണ് നാട്ടിലെത്തിയത്. പ്രസവത്തിന് ശേഷം ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വിനീഷയുടെ ജീവൻ രക്ഷിക്കാനായില്ല.

പെരിയയിൽ വിവാഹനിശ്ചയം കഴിഞ്ഞതിന് പിന്നാലെ പതിനെട്ടുകാരി ജീവനൊടുക്കി. ചാലിങ്കാൽ എണ്ണപ്പാറ സ്വദേശിനി ഫാത്തിമ (18) ആണ് ജീവനൊടുക്കിയത്.

വെള്ളിയാഴ്ച ഉച്ചയോടെ ഭക്ഷണം കഴിച്ചതിന് ശേഷം ഫാത്തിമയുടെ മാതാവും സഹോദരിയും കാഞ്ഞങ്ങാട് ടൗണിൽ പോയിരുന്നു. ഇവർ വൈകിട്ട് നാലുമണിയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ഫാത്തിമയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിലാണ് ഫാത്തിമയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് അയൽവാസികളെ വിവരമറിയിച്ച് ഫാത്തിമയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു.

ഫാത്തിമയുടെ പിതാവ് ശംസുദ്ധീൻ കോവിഡ് കാലത്ത് അസുഖം ബാധിച്ച് മരിച്ചിരുന്നു.  അടുത്തിടെ ഗൾഫുകാരനുമായി ഫാത്തിമയുടെ വിവാഹം ഉറപ്പിച്ചിരുന്നു. എന്നാൽ വിവാഹത്തിന് ശേഷം പഠനം മുടങ്ങുമോ എന്ന ആശങ്ക ഫാത്തിമയ്ക്കുണ്ടായിരുന്നതായാണ് വിവരം. പഠനം മുടങ്ങുമെന്ന മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

എന്നാല്‍ മരിച്ചത് നഴ്സിംഗിനു പഠിക്കുന്ന കുട്ടിയല്ലെന്നും പഠനത്തിന് പിന്നോക്കം ആയതിനാല്‍ ഫാത്തിമയുടെ പഠനം പ്ലസ് ടു കഴിഞ്ഞതോടെ മതിയാക്കിയതാണെന്നും കുട്ടിയുടെ അമ്മാവന്‍ അബ്ദുല്‍ അസീസ്‌ പറയുന്നു. തുടര്‍ന്ന്‍ ഗള്‍ഫിലുള്ള ഒരു യുവാവുമായി വിവാഹം നിശ്ചയിക്കുകയും രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം നടത്താമെന്ന് തീരുമാനിക്കുകയുമായിരുന്നു എന്നും ഇദ്ദേഹം പറഞ്ഞു. എന്നാല്‍ മറ്റൊരു യുവാവുമായി സ്നേഹബന്ധം പുലര്‍ത്തിയിരുന്ന ഫാത്തിമ അതിന്‍റെ പേരിലാണ് ആത്മഹത്യ ചെയ്തതെന്നുമാണ് ഇദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

നാട്ടിലേക്ക് തിരിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ മലയാളി യുവാവിനെ റിയാദിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം കോതമംഗലം സ്വദേശി അബ്ദുൾ സലിം (22) നെയാണ് ദമാമിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ബാത്റൂമിൽ തൂങ്ങി മരിച്ച നിലയിലാണ് അബ്ദുൽ സലീമിന്റെ മൃതദേഹം കണ്ടെത്തിയത്. മൂന്ന് മാസം മുമ്പാണ് വിസിറ്റിംഗ് വിസയിൽ അബ്ദുൽ സലിം റിയാദിലെത്തിയത്.

അതേസമയം ജോലിക്ക് പോകാൻ വിമുഖത കാണിച്ചിരുന്ന അബ്ദുൾ സലിം മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് നാട്ടിലേക്ക് മടങ്ങുന്നതിനായി ടിക്കറ്റ് ബുക്ക് ചെയ്യുകയും യാത്രയ്ക്ക് വേണ്ട തയ്യാറെടുപ്പുകൾ നടത്തുകാരും ചെയ്തിരുന്നു. എന്നാൽ എയർപോർട്ടിലേക്ക് പോകാൻ മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് അബ്ദുൾ സലിം ജീവനൊടുക്കിയത്.

ബാത്‌റൂമിൽ കയറി വാതിലടച്ച അബ്ദുൾ സലീമിനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ ബാത്ത്റൂമിന്റെ വാതിലിൽ തട്ടി വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി വാതിൽ പൊളിച്ചപ്പോഴാണ് അബ്ദുൾ സലീമിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൈയ്യിലെ ഞരമ്പ് മുറിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

RECENT POSTS
Copyright © . All rights reserved