യുവം 2023 ലോഞ്ചിങ് പരിപാടിയിൽ മുഖ്യാതിഥിയായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനൊപ്പം സുജയ പാർവതിയും. വൈബ്രന്റ് യൂത്ത് ഫോർ മോഡിഫയിങ് കേരള സംഘടിപ്പിച്ച പരിപാടിയിലാണ് സുജയ പാർവതി പങ്കെടുത്തത്. രാജ്യത്തിൻറെ സാമ്പത്തിക,സാമൂഹിക,രാഷ്ട്രീയ,സാംസ്‌കാരിക മേഖലയിലെ ക്രിയാത്മകമായി ചിന്തിക്കുന്ന യുവതയുടെ കൂട്ടായ്മയാണ് വൈബ്രന്റ് യൂത്ത് ഫോർ മോഡിഫയിങ് കേരള.

പരിപാടിയിൽ നിരവധിപേർ പങ്കെടുത്തു. ബിഎംഎസ് പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെ സുജയ പാർവതിയെ 24 ചാനലിൽ നിന്നും പുറത്താക്കിയത് വിവാദമായിരുന്നു. എന്നാൽ ഈ വേദിയിൽ അതിനെ കുറിച്ച് പറയാൻ ആഗ്രഹിക്കുന്നില്ലെന്നും നേരത്തെ പറഞ്ഞ കാര്യങ്ങളിൽ നിന്ന് പിന്മാറുന്നില്ലെന്നും സുജയ പാർവതി പറഞ്ഞു.

എന്നാൽ ചാനലിൽ നിന്നും പിരിച്ച് വിട്ട സുജയ പാർവതിയെ തിരിച്ചെടുക്കണമെന്ന് ശ്രീകണ്ഠൻ നായരോട് ആവിശ്യപെട്ടതായി ഗോകുലം ഗോപാലൻ.സുജയ് പാർവതി മിടുക്കിയാണെന്നും പിരിച്ച് വിട്ട കാര്യത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളണമെന്നും ശ്രീകണ്ഠൻ നായരോട് ആവിശ്യപെട്ടതായി ഗോകുലം ഗോപാലൻ പറഞ്ഞു. സാധാരണ ചാനലിന്റെ കാര്യങ്ങളിൽ ഇടപെടാറില്ലെന്നും എന്നാൽ സുജയുടെ കാര്യത്തിൽ ഇടപെട്ടത് ആവിശ്യമാണെന്ന് തോന്നിയത് കൊണ്ടാണെന്നും ഗോകുലം ഗോപാലൻ പറഞ്ഞു.