Spiritual

സന്ദർലാൻഡ്: വേൾഡ് പീസ് മിഷന്റെ നേതൃത്വത്തിൽ ദമ്പതി ധ്യാനം സന്ദർലാൻഡ് സെ. ജോസഫ്‌സ് ദേവാലയത്തിൽ വെച്ച് ജൂൺ 7 , 8 , 9 ( വെള്ളി , ശനി, ഞായർ ) ദിവസ്സങ്ങളിൽ നടത്തപ്പെടുന്നു . ബഹു. സിസ്റ്റർ . ജൊവാൻ ചുങ്കപ്പുരയിൽ , ബ്രദർ. സണ്ണി സ്റ്റീഫൻ , ബിഷപ് . ജോർജ് പള്ളിപ്പറമ്പിൽ എന്നിവർ ഒന്നുചേർന്ന് നയിക്കുന്ന ഈ ധ്യാന ശുസ്രൂക്ഷയിലേക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു .

ശനി , ഞായർ ദിവസ്സങ്ങളിൽ പത്തു വയസ്സുമുതലുള്ള കുട്ടികൾക്ക് പ്രത്യേകം ക്‌ളാസ്സുകൾ ഉണ്ടായിരിക്കുന്നതായിരിക്കുന്നതാണ് .

വെള്ളി : 5 .30 പിഎം , TO 9 .00 പിഎം

ശനി : 12 .30 പിഎം മുതൽ

ഞായർ : 11 .30 AM മുതൽ

ധ്യാന വേദി : സെ. ജോസഫ്‌സ് ചർച്, സണ്ടർലൻഡ് : SR4 6HP

കൂടുതൽ വിവരങ്ങൾക്ക് : 07988996412, 07846911218, 07590516672

ഫാ. ബിജു കുന്നയ്ക്കാട്ട് PRO
പ്രെസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ അടുത്ത ഒരു വർഷത്തേയ്ക്ക് ദൈവാലയങ്ങളിൽ ഉപയോഗിക്കാനുള്ള അഭിഷേകതൈലം (വിശുദ്ധ മൂറോൻ) വെഞ്ചരിപ്പും രൂപതയിൽ ശുശ്രുഷ ചെയ്യുന്ന എല്ലാ വൈദികരുടെയും അല്മായ പ്രതിനിധികളുടെയും സമ്മേളനവും ഇന്നും നാളെയുമായി (ബുധൻ, വ്യാഴം) പ്രെസ്റ്റൺ സെന്റ് അൽഫോൻസാ കത്തീദ്രൽ ദൈവാലയത്തിൽ നടക്കും. തിരുക്കർമ്മങ്ങൾക്കും സമ്മേളനങ്ങൾക്കും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികത്വം വഹിക്കും. പ്രോട്ടോ സിഞ്ചെല്ലൂസ് റെവ. ഡോ. ആൻ്റണി ചുണ്ടെലിക്കാട്ട്, വികാരി ജനറൽമാരായ റെവ. ഫാ. സജിമോൻ മലയിൽപുത്തെൻപുരയിൽ, റെവ. ഫാ. ജോർജ് തോമസ് ചേലക്കൽ, റെവ. ഫാ. ജിനോ അരീക്കാട്ട് M C B S, ചാൻസിലർ റെവ. ഡോ. മാത്യു പിണക്കാട്ട്, രൂപതയിൽ ശുശ്രുഷ ചെയ്യുന്ന വൈദികർ, സന്യാസിനികൾ, അല്മായ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുക്കും.

നാളെ (വ്യാഴം) രാവിലെ 11: 00 മണിക്കാണ് പ്രെസ്റ്റൺ കത്തീഡ്രൽ ദൈവാലയത്തിൽ വി. കുർബാനയും അഭിഷേകതൈലം വെഞ്ചരിപ്പുശുശ്രുഷയും നടക്കുന്നത്. കത്തോലിക്കാ സഭയിലെ എല്ലാ വ്യക്തി സഭകൾക്കും തങ്ങളുടെ ദൈവാലയങ്ങളിൽ ഉപയോഗിക്കുന്നതിനായി അഭിഷേകതൈലം ഓരോ വർഷവും പുതുതായി വെഞ്ചരിക്കുന്ന പതിവും പാരമ്പര്യവുമുണ്ട്. ഓരോ രൂപതയുടെയും രൂപതാധ്യക്ഷനാണ് ഇത് നിർവഹിക്കുന്നത്. വിശ്വാസികളെ വിശുദ്ധീകരിക്കുന്നതിനും പൂർണ്ണരാക്കുന്നതിനുമായി, കൂദാശകളിൽ ഈ ആശീർവദിച്ച തൈലമാണ് ഉപയോഗിക്കുന്നത്. ശുദ്ധമായ ഒലിവ് എണ്ണയിൽ സുഗന്ധദ്രവ്യങ്ങൾ ചേർത്താണ് വി. മൂറോൻ തൈലം തയ്യാറാക്കുന്നത്. രൂപതയ്ക്കാവശ്യമായ അനുഗ്രഹങ്ങളെല്ലാം വർഷിക്കപ്പെടുന്ന ഈ അഭിഷേകതൈല ആശീർവാദത്തിൽ രൂപതയിലെ എല്ലാ ഇടവക, മിഷൻ, പ്രോപോസ്ഡ് മിഷൻ കേന്ദ്രങ്ങളിൽ നിന്നും ഈ തിരുക്കർമ്മങ്ങളിൽ സംബന്ധിക്കാൻ വൈദികരും വിശ്വാസിപ്രതിനിധികളുമെത്തും.

ഇന്ന് (ബുധൻ) വൈകിട്ട് അഞ്ച് മണിക്ക് പ്രെസ്റ്റണ് കത്തീഡ്രലിൽ വച്ച് രൂപതയിലെ എല്ലാ വൈദികരുടെയും സമ്മേളനം (പ്രെസ്ബിറ്റേറിയം) നടക്കും. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ കഴിഞ്ഞ മൂന്നു വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും വരും വർഷങ്ങളിലേക്കുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതിനുമാണ് വൈദികരുടെ ഈ പ്രാഥമിക സമ്മേളനം. വൈദികസമ്മേളനത്തിലുരുത്തിരിയുന്ന ആശയങ്ങൾ നാളെ ഉച്ചകഴിഞ്ഞു നടക്കുന്ന വൈദിക-അല്മായപ്രതിനിധി സംയുക്തസമ്മേളനം ഒരുമിച്ചു ചർച്ചചെയ്യുകയും വിശ്വാസികളുടെ ആത്‌മീയവളർച്ചയ്ക്കാവശ്യമായ പദ്ധതികൾ വിശകലനം ചെയ്യുകയും ചെയ്യും. പ്രവാസി ജീവിത പശ്ചാത്തലത്തിൽ വിശ്വാസികൾക്ക് നൽകേണ്ട ആത്‌മീയകാര്യങ്ങളെക്കുറിച്ചാണ് സമ്മേളനം പ്രധാനമായും ചർച്ച ചെയ്യുന്നത്.

രൂപതയുടെ ആത്‌മീയയാത്രയിലെ ഈ സുപ്രധാന ദിവസത്തിൽ എല്ലാവരും ആത്മന പങ്കുചേരണമെന്നും നാളെ നടക്കുന്ന വി. കുർബാനയർപ്പണത്തിൽ രൂപതയിലെ എല്ലാ വിശ്വാസികളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നതായും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു. വി. കുർബാനയിൽ പങ്കെടുക്കാൻ വരുന്ന ബഹു. വൈദികർ തിരുവസ്ത്രം കൊണ്ടുവരേണ്ടതാണ്. വി. കുർബാനയ്ക്കു ശേഷം നടക്കുന്ന അജപാലന ആലോചനായോഗം (Pastoral consultation meeting) നടക്കുന്ന നൂർ ഹാളിനു സമീപമായിരിക്കും വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടത് (Noor Hall, Noor street, Preston, PR1 1QS). വാഹനങ്ങൾ പാർക്ക് ചെയ്യുമ്പോൾ പാർക്കിംഗ് പേയ്മെന്റ് നടത്തുകയും സ്ലിപ് പ്രദർശിപ്പിക്കുകയും ചെയ്യേണ്ടതാണ്. വി. കുർബാന നടക്കുന്ന പ്രെസ്റ്റണ് സെന്റ് അൽഫോൻസാ കത്തീഡ്രൽ ദൈവാലയത്തിൻ്റെ വിലാസം: സെന്റ് അൽഫോൻസാ കത്തീഡ്രൽ, സെന്റ് ഇഗ്‌നേഷ്യസ് സ്‌ക്വയർ, പ്രെസ്റ്റൻ, PR1 1TT.

ബർമിങ്ഹാം:
പാറമേൽ പണിയപ്പെട്ട സഭ അജയ്യമാണെന്നും നരകകവാടങ്ങൾ അതിനെതിരെ പ്രബലപ്പെടുകയില്ല എന്നും തിരുവചനം സാക്ഷ്യമാക്കി പ്രഘോഷിച്ചുകൊണ്ട് ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ 8 ന് ബർമിങ്ഹാം ബഥേൽ സെന്ററിൽ നടക്കുന്ന രണ്ടാം ശനിയാഴ്ച കൺവെൻഷനിൽ ടീനേജുകാർക്കായി പ്രത്യേക ടീൻസ് കിങ്ഡം കൺവെൻഷൻ.
പരിശുദ്ധാതമാവ് നയിക്കുന്ന സഭയെക്കുറിച്ചുള്ള ഈ ശുശ്രൂഷയിലേക്ക് ഓരോ കുട്ടികളും നിർബന്ധമായും ബൈബിൾ കൊണ്ടുവരേണ്ടതാണ് .കൗമാരകാലഘട്ടത്തിലെ ജീവിതാവസ്ഥകളെ പ്രാർത്ഥനയിലൂടെ യേശുവുമായി ഐക്യപ്പെടുത്തിക്കൊണ്ട് ആഴമാർന്ന ദൈവികസ്നേഹം അനുഭവിച്ച്‌ ജീവിക്കാൻ അളവുകളില്ലാത്ത ദൈവ സ്നേഹത്തിൻെറ ആഴം ബോധ്യപ്പെടുത്തുന്നതാണ് ഓരോ ടീനേജ് കൺവെൻഷനുകളും.
നന്മതിന്മകളുടെ തിരിച്ചറിവിൻെറയും ആശയ സംഘർഷങ്ങളുടെയും കാലഘട്ടത്തിൽ യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചുകൊണ്ട് യഥാർത്ഥ ക്രിസ്തീയ ജീവിതം നയിക്കുവാൻ ഉതകുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിലെ വിവിധ ശുശ്രൂഷകളും പ്രോഗ്രാമുകളും അനേകം കുട്ടികളെയും ടീനേജുകാരെയും യുവതീയുവാക്കളെയും ദിനംതോറും അവരായിരിക്കുന്ന മേഖലകളിൽ ക്രിസ്തീയ മൂല്യങ്ങളാൽ നന്മയുടെ പാതയിൽ നയിച്ചുകൊണ്ടിരിക്കുന്നു.
മാനസികവും ആത്മീയവുമായ നവോന്മേഷമേകിക്കൊണ്ട് ,അത്ഭുതങ്ങളും അടയാളങ്ങളും പ്രകടമായ വിടുതലുകളും സംഭവിക്കുന്ന പ്രത്യേക ദിവ്യകാരുണ്യ ആരാധനയും ,ഷെയറിങ് വേഡ് ഒഫ്‌ ഗോഡ്, ഇന്ററാക്റ്റീവ് സെഷൻസ് , കുമ്പസാരം ,സ്പിരിച്വൽ ഷെയറിങ് എന്നിവയും ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷനോടോപ്പമുള്ള കുട്ടികൾക്കായുള്ള ഈ പ്രത്യേക ബൈബിൾ കൺവെൻഷനിലേക്ക് നിരവധി കുട്ടികളും കൗമാരക്കാരുമാണ് യുകെ യുടെ വിവിധഭാഗങ്ങളിൽനിന്നും കോച്ചുകളിലും മറ്റ്‌ വാഹനങ്ങളിലുമായി മാതാപിതാക്കളോടോ മറ്റ്‌ മുതിർന്നവർക്കൊപ്പമോ ഓരോതവണയും എത്തിക്കൊണ്ടിരിക്കുന്നത് . കിങ്ഡം റെവലേറ്റർ എന്ന ഇംഗ്ലീഷിലുള്ള കുട്ടികൾക്കായുള്ള മാസിക കൺവെൻഷനിൽ സൗജന്യമായി വിതരണം ചെയ്തുവരുന്നു .” ലിറ്റിൽ ഇവാഞ്ചലിസ്റ് ” എന്ന മാസികയും ഇളം മനസ്സുകളെ യേശുവിൽ ഐക്യപ്പെടുത്തുന്നു.
ആത്മാഭിഷേകം പകരുന്ന ദൈവിക ശുശ്രൂഷകളിലൂടെ ദേശഭാഷാവ്യത്യാസമില്ലാതെ അനേകർക്ക്‌ ജീവിത നവീകരണം പകർന്നുനൽകുന്ന കൺവെൻഷനായുള്ള ഒരുക്ക ശുശ്രൂഷ ബർമിങ്ഹാമിൽ നടന്നു .
സോജിയച്ചനോടൊപ്പം ഫാ.പൗലോസ് പാറേക്കര കോർ എപ്പിസ്‌കോപ്പ , ഫാ.ഫെർണാണ്ടോ സോറസ് , ബ്രദർ തോമസ് ജോസഫ് ,സോജി ബിജോ എന്നിവരും ഇത്തവണ രണ്ടാം ശനിയാഴ്ച കൺവെൻഷനിൽ പങ്കെടുക്കും.
കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാ അപേക്ഷയുമായി ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും 8 ന് രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു.
അഡ്രസ്സ് :
ബഥേൽ കൺവെൻഷൻ സെന്റർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
ബർമിംങ്ഹാം .( Near J1 of the M5)
B70 7JW.
കൂടുതൽ വിവരങ്ങൾക്ക് ;
ജോൺസൺ ‭07506 810177‬
അനീഷ്.07760254700
ബിജുമോൻമാത്യു.07515368239
Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്,
ടോമി ചെമ്പോട്ടിക്കൽ 07737935424.
ബിജു അബ്രഹാം 07859890267

കേരളത്തില്‍ ചെറിയ പെരുന്നാള്‍ ഇന്ന്. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങൾ ചെറിയ പെരുന്നാള്‍ ആഘോഷിച്ചു. ഇരുപത്തിയൊൻപതു നോമ്പ് പൂർത്തിയാക്കിയാണ് പ്രവാസി മലയാളികളടക്കമുള്ളവർ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. മക്കയിലും മദീനയിലും ലക്ഷക്കണക്കിനു വിശ്വാസികളാണ് പെരുന്നാളിൻറെ പുണ്യം തേടുന്നത്.

ഇരുപത്തിയൊന്പതു നാൾ നീണ്ട റംസാൻ വ്രതാനുഷ്ഠാനങ്ങൾക്ക് ശേഷമാണ് സൗദി, യുഎഇ, കുവൈത്ത്, ബഹ്‌റൈൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസി മലയാളികൾ അടക്കമുള്ള വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. ഗൾഫിലെ വിവിധ പള്ളികളിലും ഈദ് ഗാഹുകളിലും രാവിലെ നടന്ന നിസ്കാര പ്രാർഥനകളിൽ ആയിരങ്ങൾ ഭാഗമായി. ഷാർജ അൽഷാബിലെ വില്ലേജ് സ്റ്റേഡിയം മൈതാനിയിൽ നടന്ന ഈദ് ഗാഹിന് മതപണ്ഡിതൻ ഹുസൈൻ സലഫി നേതൃത്വം നൽകി.

ദുബായ് അൽഖൂസ്‌ അൽമനാർ സെൻററിൽ മലയാളം ഈദ് ഗാഹിന് അൽമനാർ സെന്റർ ഡയറക്ടർ മൗലവി അബ്ദുൽ സലാം മോങ്ങം നേതൃത്വം നൽകി. ഗൾഫ് രാജ്യങ്ങളിലെ ഭരണാധിപൻമാർ വിശ്വാസികൾക്കു ഈദ് ആശംസ നേർന്നു. മക്കയിലേയും മദീനയിലേയും ഇരു ഹറമുകളിലും പ്രത്യേകപ്രാർഥനകളോടെയാണ് തീർഥാടർ പെരുന്നാളിൻറെ ഭാഗമാകുന്നത്. അതേസമയം, ഈദ് നമസ്‌കാര സ്ഥലങ്ങൾ, ഷോപ്പിങ് മാളുകൾ, മാർക്കറ്റുകൾ, പൊതു പാർക്കുകൾ, കടൽത്തീരങ്ങൾ എന്നിവിടങ്ങളിലെല്ലാം പോലീസ് പെട്രോളിംഗ് ശ്കതിപ്പെടുത്തിയിട്ടുണ്ട്. ഇന്നു ശവ്വാൽ പിറ കണ്ടാൽ ഒമാനിൽ നാളെയായിരിക്കും ചെറിയ പെരുന്നാൾ.

വാൽത്താംസ്‌റ്റോ മരിയൻ തീർത്ഥാടന ദേവാലയത്തിൽ പെന്തക്കുസ്ത ദിനത്തിന് ഒരുക്കമായുള്ള നൈറ്റ് വിജിൽ ജൂൺ 7 വെള്ളിയാഴ്ച രാത്രി 10 -ന് തുടങ്ങി ജൂൺ 8 ശനിയാഴ്‌ച രാവിലെ 5 -നു സമാപിക്കുന്ന രീതിയിൽ ഫാ. ആന്റണി ചുണ്ടെലികാട്ടിൻെറയും വികാരി ഫാ. ജോസ് അന്തിയാംകുളം(M C B S ) ൻെറയും നേതൃത്വത്തിൽ നടത്തപ്പെടുന്നു .
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക:
റവ. ഫാ. ജോസ് അന്തിയാംകുളം എം.സി.ബി.എസ്
ഫോൺ:07472801507

ബർമിങ്ഹാം: പ്രകടമായ ദൈവികാനുഗ്രഹങ്ങളുടെ നേർ ശുശ്രൂഷയായ രണ്ടാം ശനിയാഴ്ച കൺവെൻഷൻ ജൂൺ 8 ന് നടക്കും . സെഹിയോൻ യുകെ ഡയറക്ടർ ഫാ.സോജി ഓലിക്കൽ കൺവെൻഷൻ നയിക്കും .ഗ്രേറ്റ് ബ്രിട്ടൻ രൂപത ബിഷപ്പ് അഭിവന്ദ്യ മാർ.ജോസഫ് സ്രാമ്പിക്കൽ പങ്കെടുക്കുന്ന കൺവെൻഷനിൽ ക്രിസ്തു മാർഗത്തിന്റെ പ്രായോഗിക വശങ്ങളെ തീർത്തും സാധാരണവൽക്കരിച്ചുകൊണ്ട്, സ്വതസിദ്ധമായ പ്രഭാഷണ ശൈലികൊണ്ട് ബൈബിൾ വചനങ്ങളുടെ അർത്ഥതലങ്ങൾക്ക്‌ മാനുഷികഹൃദയങ്ങളിൽ സ്ഥായീഭാവം നൽകുന്ന പ്രശസ്ത വചന പ്രഘോഷകൻ റവ.ഫാ.പൗലോസ് പാറേക്കര കോർ എപ്പിസ്‌കോപ്പയും എത്തിച്ചേരും .

ദൈവിക സ്നേഹത്തിന്റെ വിവിധതലങ്ങളെ മാനുഷിക ജീവിതത്തിന്റെ പ്രായോഗികവശങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ട് , വചന പ്രഘോഷണരംഗത്തെ നൂതനാവിഷ്‌ക്കരണത്തിലൂടെ അനേകരെ ക്രിസ്തീയ വിശ്വാസത്തിലേക്ക് നയിക്കാൻ ദൈവം ഉപകരണമാക്കിക്കൊണ്ടിരിക്കുന്ന സുവിശേഷപ്രവർത്തകനാണ് പൗലോസ് പാറേക്കര അച്ചൻ.
നവസുവിശേഷവത്ക്കരണ രംഗത്ത് വിവിധങ്ങളായ മിനിസ്ട്രികളിലൂടെ ദൈവിക പദ്ധതികളുടെ പൂർത്തീകരണത്തിനായി നിലകൊള്ളുന്ന ഫാ.സോജി ഓലിക്കലും ഏതൊരു ക്രൈസ്തവ സഭയുടെയും അടിസ്ഥാനമായി നിലകൊള്ളുന്ന കുടുംബ ജീവിതത്തിന് യേശുവിൽ ബലമേകുന്ന ആത്മീയ ഉപദേശകൻ പാറേക്കര അച്ചനും ഒരുമിക്കുന്ന ജൂൺ മാസ രണ്ടാം ശനിയാഴ്ച കൺവെൻഷനിൽ ഫിലിപ്പീൻസിൽ നിന്നുമുള്ള വചന പ്രഘോഷകനും രോഗശാന്തി ശുശ്രൂഷകനുമായ ഫാ. ഫെർണാണ്ടോ സോറസ് , അഭിഷേകാഗ്നി മിനിസ്ട്രിയുടെ പ്രമുഖ ആത്മീയ ശുശ്രൂഷകരായ ബ്രദർ തോമസ് ജോസഫ് , സോജി ബിജോ എന്നിവരും ശുശ്രൂഷകൾ നയിക്കും . പ്രകടമായ അത്ഭുത അടയാളങ്ങളിലൂടെ അനേകർക്ക്‌ ജീവിത നവീകരണവും രോഗശാന്തിയും വിടുതലും സാധ്യമായിക്കൊണ്ടിരിക്കുന്ന കൺവെൻഷനിൽ ഏറെ പുതുമകളോടെ കുട്ടികൾക്കും ശുശ്രൂഷകൾ ഉണ്ടായിരിക്കും .

ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും 8 ന് ജൂൺ മാസ രണ്ടാം ശനിയാഴ്ച കൺവെൻഷനിലേക്ക് ഏവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നു ..

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :
ബഥേൽ കൺവെൻഷൻ സെന്റർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
ബർമിംങ്ഹാം .( Near J1 of the M5)
B70 7JW.

ജോൺസൺ 07506810177.
ഷാജി 07878149670.
അനീഷ്.07760254700
ബിജുമോൻ മാത്യു ‭07515 368239‬
Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്,
ടോമി ചെമ്പോട്ടിക്കൽ 07737935424.
ബിജു എബ്രഹാം ‭07859 890267‬.

ലണ്ടൺ : മലങ്കര ഓർത്തഡോക്സ് സഭ യുകെ – യൂറോപ്പ് ആഫ്രിക്ക ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോക്ടർ മാത്യൂസ് മാർ തിമോത്തിയോസ് തിരുമേനിയുടെ മെത്രാഭിഷേക ദശാബ്‌ധി ആഘോഷത്തിന്റെയും, പത്താമത് ഫാമിലി കോൺഫെറൻസിൻെറയും ഭാഗമായി പ്രസിദ്ധീകരിക്കുന്ന “ദശതാരക -സ്മരണിക 2019 ” -ൻെറ പ്രകാശനകർമ്മം സഭയുടെ കൽക്കട്ട ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ജോസഫ് മാർ ദിവന്ന്യാസോസ്‌ മെത്രാപ്പോലീത്താ തിരുമനസ്സ് കൊണ്ട് നിർവഹിച്ചു.


ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ.മാത്യൂസ് മാർ തിമോത്തിയോസ് തിരുമനസ്സ് കൊണ്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായ-മാനേജിങ് എഡിറ്റർ: റവ. ഫാ. ഹാപ്പി ജേക്കബ് (ഭദ്രാസന സെക്രട്ടറി), ചീഫ്‌ എഡിറ്റർ സോജി ടി മാത്യു (ഭദ്രാസന കൗൺസിലർ)അംഗങ്ങളായ ഫാ.മാത്യൂസ് കുര്യാക്കോസ് (ഭദ്രാസന കൗൺസിലർ), ഫാ.റ്റിജി തങ്കച്ചൻ (O.C.Y.M വൈസ് പ്രസിഡന്റ്),പി.എം രാജു (ഭദ്രാസന കൗൺസിലർ)രാജൻ ഫിലിപ്പ് (സഭാ മാനേജിങ് കമ്മിറ്റി അംഗം),സോഫി തോമസ്(മർത്താ മറിയം ജനറൽ സെക്രട്ടറി),സൈമൺ ചാക്കോ(സൺഡേസ്കൂൾ – ഡയറക്ടർ), ജോർജ് മാത്യു(മുൻ ഭദ്രാസന കൗൺസിലർ), റോജൻ തോമസ്,ബിനു ജോൺ (ഭദ്രാസന പ്രതിനിധികൾ ), സജി വർഗീസ്(P R O , സുനിൽ ജോർജ് (ഫാമിലി കോൺഫറൻസ്- കൺവീനർ) എന്നിവർ സാന്നിധ്യം വഹിച്ചു.

അലക്സ് പി എബ്രഹാം രചനയും ഈണവും നൽകി റവ.ഫാ.ജോർജ് തങ്കച്ചൻ ആലപിച്ച മെത്രാഭിഷേക ദശാബ്‌ദി മംഗളഗാനം യോഗത്തിൽ അവതരിപ്പിച്ചു. സ്മരണികയുടെ പ്രസിദ്ധീകരണത്തിന് ആശംസ നൽകിയവർ,ലേഖനങ്ങളും ചിത്രങ്ങളും നൽകി സഹായിച്ചവർ,എല്ലാ ഇടവകാംഗങ്ങൾ, വൈദികർ,എഡിറ്റോറിയൽ ബോർഡ് അംഗങ്ങൾ എന്നിവരോടുള്ള നന്ദി അറിയിക്കുന്നതായും എല്ലാ ഇടവകാംഗങ്ങൾക്കും സൗജന്യമായി ഭവനങ്ങളിൽ ഇതിൻെറ പതിപ്പ് നൽകുന്നതാണെന്നും മാനേജിങ് എഡിറ്റർ സോജി ടി മാത്യു  അറിയിച്ചു

.

വാൽത്താംസ്‌റ്റോ മരിയൻ തീർത്ഥാടന ദേവാലയത്തിൽ ജൂൺ 3,4 തീയതികളിൽ പരിശുദ്ധ അമ്മയുടെ നാമത്തിലുള്ള എണ്ണനേർച്ച ശ്രുശ്രുഷയും പെന്തക്കുസ്ത ദിനത്തിനായുള്ള ഒരുക്ക ധ്യാനവും മരിയൻ ഡേയും ആഘോഷിക്കുന്നു.ഇതിൻെറ ഭാഗമായി വിശുദ്ധ കുർബാനയും വചനപ്രഘോഷണവും ആരാധനയും ഉണ്ടായിരിക്കും എന്ന് വികാരി ഫാ. ജോസ് അന്തിയാംകുളം(M C B S ) അറിയിച്ചു.

സണ്ണി ജോസഫ് രാഗമാളിക , ജോയിന്റ് സെക്രട്ടറി , UKKCA സെൻട്രൽ കമ്മിറ്റി

യഹൂദ പാരമ്പര്യം ഓർത്തെടുത്തു ഊറ്റം കൊള്ളുന്ന യു കെ യിലെ ക്നാനായ സമൂഹം മാത്രമല്ല ലോകത്തിലാകമാനമുള്ള ക്നാനായ സമൂഹം വളരെ കൗതുകത്തോടെ നോക്കികാണുന്ന ഒന്നാണ് UKKCA യുടെ വാർഷിക കൺവെൻഷൻ. അതിൻെറ നേർകാഴ്ചയ്ക്കാണ് 2019 ജൂൺ 29 -ന്   ബെഥേൽ കൺവെൻഷൻ സെന്റർ വേദിയാവുന്നത്. ലോക ക്നാനായ സമൂഹം അഭിമാനത്തോടുകൂടി ബെഥേൽ സെന്ററിലേക്ക് വരുമ്പോൾ UKKCA ആതിഥ്യമരുളുന്നത് ക്നാനായ സമുദായത്തിൻെറ വലിയ ഇടയനെ തന്നെയാണ്. അതോടൊപ്പം വാപ്പു മന്യു ഗുനിയയിലെ വാത്തിക്കാൻ സ്‌ഥാനപതിയും ക്നാനായ സമുദായ അംഗവും കൂടിയായ കുരിയൻ വയലുങ്കൽ പിതാവിൻെറ സാന്നിധ്യവും UKKCA യുടെ സ്പിരിച്ച്വൽ അഡ്വൈസർ ഫാ. സജി മലയിൽപുത്തൻപുരയിലും കൂടി അണിചേരുമ്പോൾ ക്നാനായ സമുദായത്തിൻെറ അദ്ധ്യാന്മിക ഭാവത്തിന് പൂർണത കൈവരും ഒപ്പം കേരളത്തിൽനിന്നും ഉള്ള KCC നേതാക്കളും KCUL പ്രതിനിധിയും അമേരിക്കയിൽ നിന്നുമുള്ള KCCNA പ്രസിഡന്റ് കൂടി സമ്മേളിക്കുമ്പോൾ ലോക ക്നാനായ സമുദായത്തിൻെറ ആകെ തുകയായി മാറും ബെഥേൽ സെന്റർ. കാരണം കേരളം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ക്നാനായക്കാർ അധിവസിക്കുന്ന ഇടമാണ് അമേരിക്ക, പിന്നീട് യു കെ , ഇറ്റലി അങ്ങനെ ലോകത്തെ അറുപതോളം രാജ്യങ്ങളിൽ സാന്നിധ്യം അറിയിക്കുന്ന സമുദായമാണ് ക്നാനായ സമുദായം. കൂടതെ UKKCA യൂറോപ്പിലെ തന്നെ ഏറ്റവും വലിയ പ്രവാസി സംഘടന കൂടിയാണ് എന്നറിയുമ്പോൾ ഏതൊരു ക്നാനായക്കാരനിലും ആവേശം അണപൊട്ടിയൊഴുകും. പതിവും പടി വിശുദ്ധ കുർബാനയ്ക്ക് ശേഷം ഏതൊരു ക്നാനായക്കാരന്റെയും കണ്ണിനും കാതിനും കുളിർമയേകുന്ന വിഭവങ്ങൾ ആണ് UKKCA സെൻട്രൽ കമ്മിറ്റിക്കാരെ കാത്തിരിക്കുന്നത്. എത്ര ദൂരത്തു നിന്നും വരുന്ന ക്നാനായക്കാർക്കും സൗകര്യപ്രദമായി മടങ്ങി പോകുവാൻ എട്ടു മണിയോടെ അവസാനിപ്പിക്കുന്ന ഈ ക്നാനായ മാമാങ്കത്തിന് തിരശീല വീഴുമ്പോൾ എല്ലാവരും പരിപൂർണ്ണ സംതൃപ്‌തിയോടെയാകുമെന്നതിൽ സെൻട്രൽ കമ്മിറ്റിക്ക് ഉറപ്പുണ്ട്.

വാൽത്സിങ്ങാം: ആഗോള കത്തോലിക്ക തീർത്ഥാടന കേന്ദ്രങ്ങളായ റോം, ജെറുശലേം, സന്ത്യാഗോ തുടങ്ങിയവയോടൊപ്പം മഹനീയ സ്ഥാനം വഹിക്കുന്നതും, ഇംഗ്ലണ്ടിലെ ‘നസ്രത്ത്‌’ എന്ന് പ്രശസ്തവുമായ, പ്രമുഖ മരിയന്‍ പുണ്യ കേന്ദ്രമായ വാല്‍ത്സിങ്ങാമില്‍ സീറോ മലബാര്‍ സഭയുടെ മൂന്നാമത് തീര്‍ത്ഥാടനം ജൂലൈ 20 ന് ശനിയാഴ്ച ഭക്ത്യാദരപൂർവ്വം ആഘോഷിക്കും. ഗ്രെയ്റ്റ് ബ്രിട്ടൻ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് സീറോ മലബാർ സഭയുടെ ഈ മഹാ തീർത്ഥാടനത്തിന് മുഖ്യകാർമ്മികത്വവും, നേതൃത്വവും അരുളുന്നതാണ്.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പ്രഥമ അദ്ധ്യക്ഷൻ എന്ന നിലയിൽ സഭാ സമൂഹത്തിന്റെ ആത്മീയ,അജപാലന,വിശ്വാസ-ക്ഷേമ പരിപാടികൾക്ക്‌ കൂടുതൽ ഊർജ്ജവും, ഭാവവും നൽകി സുവിശേഷ വൽക്കരണത്തിന്റെ പാഥയിൽ കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ തൻ്റെ ആല്മീയ കർമ്മ മണ്ഡലത്തിൽ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് ശ്രദ്ധേയമായ ചുവടുറപ്പിച്ചു കഴിഞ്ഞു. യു കെ യിലെ പ്രവാസ മണ്ണിൽ വിവിധ മാതൃ പുണ്യ കേന്ദ്രങ്ങളിൽ മരിയൻ വിശ്വാസത്തിനു സാക്ഷ്യമേകുവാനും പ്രാർത്ഥിക്കുവാനും അവസരങ്ങൾ ഒരുക്കി വരുന്ന ജോസഫ് പിതാവ്, ഏറ്റവും വലിയ മരിയൻ തീർത്ഥാടനത്തിന് മുന്നിൽ നിന്ന് നേതൃത്വം നൽകുമ്പോൾ, മൂന്നാമത് വാൽത്സിങ്ങാം മഹാ തീർത്ഥാടനം മരിയ ഭക്തി സാന്ദ്രമാകും എന്ന് തീർച്ച.

ഗബ്രിയേൽ മാലാഖ ഉണ്ണിയേശുവിന്റെ ജനനത്തെ കുറിച്ച് പരിശുദ്ധ അമ്മക്ക് നൽകപ്പെട്ട മംഗള വാർത്ത ശ്രവിച്ച നസ്രത്തിലെ ഭവനത്തിന്റെ തനി പകർപ്പ് മാതാവിന്റെ ഇംഗിതത്തിൽ ഇംഗ്ലണ്ടിലേക്ക് ‘നസ്രത്ത്’ അത്ഭുതകരമായി പറിച്ചു നടപ്പെട്ടു എന്ന് വിശ്വസിക്കുന്ന വാൽത്സിങ്ങാമിൽ ഈ വർഷത്തെ തിരുന്നാളിന് പ്രസുദേന്തിത്വവും, ആതിഥേയത്വവും വഹിക്കുക ഈസ്റ്റ്‌ ആന്ഗ്ലിയായിലെ കോൾചെസ്റ്റർ സീറോ മലബാർ കമ്മ്യുനിട്ടിയാണ്.

റോമന്‍ കത്തോലിക്കാ വിശ്വാസം വെടിയുന്നത് വരെ ഹെൻട്രി എട്ടാമന്‍ അടക്കം പല രാജാക്കന്മാരും, പ്രമുഖരും അനേക ലക്ഷം മാതൃ ഭക്തരും നഗ്ന പാദരായിട്ട് പല തവണ തീർത്ഥാടന യാത്ര ചെയ്തു പോന്ന മരിയ പുണ്യ കേന്ദ്രമായ വാൽത്സിങ്ങാം ക്രമേണ കൂടുതൽ വിഖ്യാതമാവുകയും, ആഗോള മാതൃഭക്ത തീർത്ഥാടകർക്കു ആത്മീയ അനുഗ്രഹ അഭയ കേന്ദ്രവുമാവുകയും ആയിരുന്നു. അക്കാലത്ത് പാദ രക്ഷകൾ അഴിച്ചു വെക്കുന്ന ചാപ്പൽ എന്ന നിലക്ക് സ്ലിപ്പർ ചാപ്പല്‍ എന്ന് നാമകരണം ലഭിക്കുകയും ചെയ്ത സ്ലിപ്പർ ചാപ്പൽ മാത്രമാണ് റോമന്‍ കത്തോലിക്കാ സഭയുടെ അധീനതയില്‍ ഇപ്പോൾ ഉള്ളത്.

മരിയ ഭക്തി ഗീതങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പരിശുദ്ധ ജപമാലയും അര്‍പ്പിച്ചുകൊണ്ട് ,വാല്ശിങ്ങാം മാതാവിന്റെ രൂപവും ഏന്തി മരിയ ഭക്തര്‍ നടത്തുന്ന തീർത്ഥാടനം ഏവർക്കും അനുഗ്രഹദായകമാകും. ഉദ്ദിഷ്‌ടകാര്യ ഫലസിദ്ധിയും, ഉത്തരവും ലഭിക്കുമെന്നു പരിശുദ്ധ അമ്മ വാഗ്ദാനം നൽകുകയും, അത് അനുഭവേദ്യമാവുകയും ചെയ്തു പോരുന്ന ഈ പുണ്യകേന്ദ്രം മലയാളി മാതൃ ഭക്തര്‍ക്ക് ഒരു മഹാ സംഗമ അനുഗ്രഹ വേദിയായിക്കഴിഞ്ഞു.

ആയിരങ്ങള്‍ മാതാവിന്റെ അത്ഭുത സാമീപ്യം അനുഭവിക്കുകയും, അനുഗ്രഹങ്ങളും, കൃപകളും പ്രാപിക്കുകയും, ആത്മീയ സന്തോഷം നുകരുകയും ചെയ്തു വരുന്ന മരിയൻ തീര്‍ത്ഥാടനത്തില്‍ സീറോ മലബാർ സഭയുടെ മുഴുവൻ മക്കളെയും പ്രതീക്ഷിക്കുന്നതായും, ഏവരും മുൻകൂട്ടി അവധി ക്രമീകരിച്ചു മഹാതീർത്ഥാടനത്തിൽ പങ്കാളികളാവണമെന്നും മാർ സ്രാമ്പിക്കൽ പിതാവിനോടൊപ്പം തീർത്ഥാടനത്തിന്റെ ആല്മീയ സഹകാരികളായ ഫാ.തോമസ് പാറക്കണ്ടത്തിൽ, ഫാ.ജോസ് അന്ത്യാംകുളം, പ്രസുദേന്തിമാരായ കോൾചെസ്റ്റർ സീറോ മലബാർ കമ്മ്യുണിറ്റിക്കുവേണ്ടി ട്രസ്റ്റിമാരായ ടോമി പാറക്കല്‍, നിതാ ഷാജി എന്നിവരും അഭ്യർത്ഥിച്ചു.

തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രസ്റ്റിമാരായ ടോമി പാറക്കല്‍ 07883010329, നിതാ ഷാജി 07443042946 എന്നിവരുമായി ബന്ധപ്പെടുവാന്‍ താല്പര്യപ്പെടുന്നു.

RECENT POSTS
Copyright © . All rights reserved