Spiritual

നാഷണൽ കൗൺസിൽ ഓഫ് കേരളാ ഹിന്ദു ഹെറിറ്റേജിന്റെ ആഭിമുഖ്യത്തിൽ ലെസ്റ്റർ ബ്യൂമാനോർ പാര്‍ക്കില്‍ വച്ച് ഇക്കഴിഞ്ഞ ജൂൺ 15 , 16 തീയതികളിൽ നടത്തപ്പെട്ട ഒരു ദിനം ഗുരുവിനോടൊപ്പം
സുദർശനം -വ്യക്തിത്വ വികസന ശിബിരത്തിനു ശുഭകരമായ പരിസമാപ്തി .
പൂജനീയ സ്വാമി ചിദാനന്ദപുരി സ്വാമികളുടെ സാന്നിധ്യവും, പ്രമേയത്തിന്റെ വ്യത്യസ്തത, ബഹുജന പങ്കാളിത്തം എന്നിങ്ങനെ വിവിധങ്ങളായ വിഷയങ്ങളില്‍ ശ്രദ്ധേയമായ സുദർശനം – പ്രവാസി ഭക്ത സമൂഹത്തിനു ഒരു പുതിയ അനുഭവമായി. സാമ്പ്രദായികമായ ചട്ടക്കൂടുകളിൽ നിന്നും വ്യത്യസ്തമായി ജൂൺ 15 രാവിലെ തുടങ്ങിയ പരിപാടികൾ കൃത്യമായ സമയനിഷ്ഠയോടെ കുട്ടികൾക്കും മുതിർന്നവർക്കും മാനസികമായ ഉണർവിന്‌, യോഗചര്യ, ധ്യാനം, ശാരീരികമായ വ്യായാമത്തിനു പല തരത്തിലുള്ള കായിക വിനോദങ്ങൾ ഇവയ്‌ക്കെല്ലാം ഉപരിയായി ഓരോ വിഭാഗത്തിനുമുള്ള ആചാര്യ പ്രഭാഷണങ്ങൾ, സംശയ നിവാരണം, ഗുരുകുലം ശൈലിയിലുള്ള ക്‌ളാസ്സുകൾ എന്നിങ്ങനെ തികച്ചും പുതുമയാർന്ന രീതിയിലൂടെ പങ്കെടുത്ത കുടുംബങ്ങൾക്കെല്ലാം മറക്കുവാനാകാത്ത ഒരു നല്ല അനുഭവമായിരുന്നു എന്ന് യുകെയുടെ പല ഭാഗങ്ങളിൽ നിന്നുമായി ഈ പരിപാടിയിൽ പങ്കെടുത്ത ഏവരും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടു.

വളർന്നു വരുന്ന തലമുറയ്ക്ക് എങ്ങിനെ ആയിരിക്കണം ഒരു നല്ല മാതാവും, പിതാവും എന്നും അതുപോലെതന്നെ മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികളിൽ പ്രതീക്ഷിക്കുന്ന ഗുണങ്ങൾ എന്തൊക്കെയാണെന്നും പങ്കു വെക്കുവാനുള്ള ഒരു നല്ല വേദി ഒരുക്കിയതിൽ നാഷണൽ
കൗൺസിലിന്റെ പങ്കിനെ സന്തോഷത്തോടെ പല കുടുംബങ്ങളും പ്രശംസിച്ചു. സാധാരണ ഒന്നോ രണ്ടോ മണിക്കൂർ പ്രഭാഷണങ്ങളിൽ നിന്നും വ്യത്യസ്തമായി കുടുംബ ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്ന തരത്തിലുള്ള ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതിനായി നാഷണൽ കൗൺസിൽ ഇനിയും മുൻകൈ എടുക്കണമെന്ന് പല കുടുംബങ്ങളും അഭിപ്രായപ്പെട്ടു.

വളർന്നു വരുന്ന യുവ തലമുറയുടെ കലാപരമായും സാമൂഹികപരമായും ഉയർച്ചയെ ലക്ഷ്യമാക്കിയുള്ള സംസ്‌കൃതി പോലുള്ള കല മാമാങ്കങ്ങൾക്കു യുകെയിലെ ഹൈന്ദവ കുടുംബാംഗങ്ങൾ സംഘടനാ, വ്യക്തി താല്പര്യങ്ങൾക്കതീതമായി “ഇത് എന്റെ കുഞ്ഞുങ്ങളുടെ മനസികാപരവും സാമൂഹികപരവുമായുള്ള ഉന്നമനത്തിനു വേണ്ടിയുള്ളതാണ്” എന്ന്മനസ്സിലാക്കിപങ്കെടുക്കേണ്ടതാണെന്നു പൂജനീയ സ്വാമി ചിദാനന്ദ പുരി അഭിപ്രായപ്പെട്ടു . (https://www.youtube.com/watch?v=u3hWFT1VTCs)

ഈ വരുന്ന ജുലൈ 6നു രാവിലെ ഒൻപത് മണി മുതൽ ബർമ്മിങ്ഹാം ക്ഷേത്ര സമുച്ചയത്തിലുള്ള സാംസ്കാരിക വേദികളിൽ വച്ച് നടത്തപെടുന്ന കലാ മത്സരങ്ങളിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ തലങ്ങളിലായി നൃത്തം, സംഗീതം, ചിത്ര രചന, സാഹിത്യം, പ്രസംഗം, തിരുവാതിര, ഭജന, ലഘു നാടകം, ചലച്ചിത്രം എന്നിങ്ങനെ വിവിധ മേഖലകളിലുള്ള മത്സരയിനങ്ങളിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ഹൈന്ദവ സംഘടനാ അംഗങ്ങളും പ്രതിഭകളും മാറ്റുരയ്‌ക്കുന്നു .

ജൂലൈ 6നു രാവിലെ 8 നും 9 നും ഇടയിലായി മത്സരാർത്ഥികൾ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കി ചെസ്ററ് നമ്പറുകൾ കൈപ്പറ്റേണ്ടതാണ്. ഭാരതീയ ഹൈന്ദവ ദർശനങ്ങളെ അടിസ്ഥാനമാക്കി ഒരുക്കുന്ന ഈ കലാ മാമാങ്കത്തിൽ പങ്കെടുക്കുവാൻ യുകെയിലെ ഹൈന്ദവ സമാജങ്ങളിലെ അംഗങ്ങൾ ഓരോരുത്തരെയും സ്വാഗതം ചെയ്തുകൊള്ളുന്നു . പ്രവാസ ലോകത്തു വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ഓരോരുത്തരുടെയും ഉള്ളിലെ കലാപരമായ അംശങ്ങളെ മുഖ്യ ധാരയിലേക്ക് കൊണ്ട് വരികയും ആദരിക്കുകയും ചെയ്യുക എന്നുള്ളതാണ് സംസ്‌കൃതി 2019 ന്റെ മുഖ്യ ലക്ഷ്യങ്ങളിൽ ഒന്ന് എന്ന് സംഘാടകർ വ്യക്തമാക്കി .

ജുലൈ 6നു വൈകുന്നേരം നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ മുഖ്യാതിഥികളായി ശ്രീ രാജമാണിക്യം IAS, ശ്രീമതി നിശാന്തിനി IPS എന്നിവർ പങ്കെടുക്കും. മുഖ്യാതിഥികൾ വിജയികൾക്കും കലാ പ്രതിഭ, കലാ തിലകം, പ്രശസ്തിപത്രം, ഫലകം എന്നിവ നൽകി ആദരിക്കുകയും അനുമോദിക്കുകയും ചെയ്യുന്നതായിരിക്കും.

സംസ്‌കൃതി 2019 ദേശീയ കലാമേളയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന മത്സരാർത്ഥികൾ രജിസ്‌ട്രേഷൻ, പരിപാടികൾക്കുള്ള മ്യൂസിക് ട്രാക്കുകൾ എന്നിവ മുൻകൂട്ടി സമർപ്പിക്കേണ്ടതും നടപടികൾ പൂർത്തിയാക്കേണ്ടതുമാണ്. രജിസ്‌ട്രേഷൻ നടപടികൾക്കായി താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുവാൻ അഭ്യർത്ഥിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ രജിസ്ട്രേഷനും നാഷണല്‍ കൌണ്‍സില്‍ വെബ്‌ സൈറ്റ് സന്ദര്‍ശിക്കുക www.hinduheritageuk.org. If you wish to register through our website, for those who wish participate on competition please use the orange window or click on (https://www.eventbrite.co.uk/e/sanskriti-2019-national-kalamela-for-contestants-tickets-62908419777?ref=ecount) and for those who wish attend as audience please use the green window (https://www.eventbrite.co.uk/e/sanskriti-2019-national-kalamela-general-tickets-60523189489?ref=ecount).

കലാമേളയെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:-

Harish Pala : 07578148446
Prashant Ravi : 07863978338
Pramod Pillai : 07540941596
email : [email protected]
www.hinduheritageuk.org

വാൽത്താംസ്‌റ്റോ മരിയൻ തീർത്ഥാടന ദേവാലയത്തിൽ ജൂൺ ജൂൺ 26 -ം തീയതി ഈശോയുടെ തിരുഹൃദയത്തിന്റെയും മാതാവിന്റെ വിമല ഹൃദയത്തിന്റെയും തിരുന്നാളും രിശുദ്ധ അമ്മയുടെ നാമത്തിലുള്ള എണ്ണനേര്‍ച്ച ശുശ്രൂഷയും ഉണ്ടായിരിക്കും എന്ന് വികാരി ഫാ. ജോസ് അന്തിയാംകുളം(M C B S ) അറിയിച്ചു.

കുടിയേറ്റക്കാരുടെ ആദ്യ തലമുറയിൽ പെട്ടവർ കഴിഞ്ഞ 17 വർഷമായി പ്രവാസിലോകത്തിനു വിസ്മയം തീർക്കുന്ന മഹാസംഗമം കൈ എത്തും ദൂരത്ത്‌. പാരമ്പര്യങ്ങളെ നെഞ്ചോടു ചേർക്കുന്ന ക്നാനായകാരുടെ വാർഷിക കൺവൻഷൻെറ ആവേശതിരതള്ളൽ യൂണിറ്റുകളിൽ മുഴങ്ങി കേൾക്കാം. ആൾകൂട്ടത്തിൽ ഒരാളെങ്കിലും ആവാൻ മോഹിച്ചു ആയിരങ്ങൾ ഒഴുകിയെത്തി അലകടൽ തീർക്കുന്ന UKKCA കൺവൻഷൻ, ലോകമെമ്പാടുമുള്ള ക്നാനായക്കാർ ഏറെ ആകാംഷയോടെയാണ് വീക്ഷിക്കുന്നത്. ഇതാദ്യമായി ജൂൺ 29 ന് ബർമിoഹാമിലെ ബെഥേൽ കൺവൻഷൻ സെൻെററിൽ മെനോറ തെളിയിച്ചുകൊണ്ട് കൺവൻഷൻെറ ഉത്ഘാടനം നടക്കപെടും. കൂടാതെ കൺവൻഷൻെറ പൊലിമ വർധിപ്പിക്കുവാൻ നാട്ടിൽ നിന്നും ഒരുപറ്റം കലാകാരന്മാരുടെ മെഗാഷോയും ഉണ്ട് . UKKCA യുടെ കേന്ദ്ര സമിതി, ദേശീയ കൗൺസിൽ ,ബിഷപ്പുമാർ, വൈദികർ, നാട്ടിൽ നിന്നും മറ്റു ഇതര രാജ്യങ്ങളിൽ നിന്നും വന്നിരിക്കുന്ന പ്രതിനിധികൾ, സർവോപരി യുകെയിലെ ക്നാനായസമൂഹത്തെയും സാക്ഷി നിർത്തി പ്രസിഡൻെറ ശ്രീ. തോമസ് ജോസഫ് തൊണ്ണമാവുങ്കൽ കൃത്യം 9.15 ന് പതാക ഉയർത്തുന്നതോടെ പതിനെട്ടാമത് കൺവൻഷനു തുടക്കമാകും.

തുടർന്ന് 9.45 ന് കോട്ടയം രൂപതാധ്യക്ഷൻ മാർ മാത്യു നൂലക്കാട്ട് , വാപ്പുവാന്യുഴിനിലെ അപ്പോസ്‌തോലിൻ ന്യൂഷോമാർ കുര്യൻ വയലുങ്കൽ, സീറോ മലബാർ ഗ്രേറ്റ്‌ ബ്രിട്ടൺ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ എന്നിവരുടെ മുഖ്യകാർമികത്വത്തിലും ഇരുപതോളം വൈദികരുടെ സഹകാർമികത്വത്തിലും പൊന്തിഫിക്കൻ ദിവ്യ ബലിയാണ് നടക്കുന്നത്. കോച്ചുകളിൽ എത്തുന്നവരുടെ സൗകര്യത്തിനായി കൃത്യസമയത്ത് പരിപാടികൾ അവസാനിപ്പിക്കുവാൻ ടൈം മാനേജ്‌മൻെറ കമ്മിറ്റി പ്രേത്യേകം ശ്രദ്ധിക്കും.

ദിവ്യബലിയ്ക്ക് ശേഷം നടക്കുന്ന കുടുംബസംഗമം മുൻ കാലങ്ങളിലേതു പോലെ രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്നും വന്ന തങ്ങളുടെ ബന്ധുക്കളെയും, നാട്ടുകാരെയും, സഹപാഠികളെയും കണ്ടുമുട്ടാനും പരിചയം പുതുക്കാനുമുള്ള സുവർണ്ണാവസരമാകും. ഉച്ചഭക്ഷണത്തിനു ശേഷം കൃത്യം 1.30 pm ന് മുഴുവൻ നാഷണൽ കൗൺസിൽ അംഗങ്ങളും സെൻട്രൽ കമ്മിറ്റിയും കൂടി ഒരു ഘോഷയാത്രയായി വിശിഷ്ടാതിഥികളെ വേദിയിലേക്കാനായിക്കും. തുടർന്ന് UKKCA കൺവൻഷൻെറ മുഖ്യ ആകർഷണങ്ങളിൽ ഒന്നായ സ്വാഗതനൃത്തം അരങ്ങേറും. കലാഭവൻ നൈഡ്‌ നൂറോളം പ്രതിഭകളെകൊണ്ട് വർണ വിസ്മയം തീർക്കും. തുടർന്ന് KCC പ്രസിഡന്റും

മുൻ MLA യുമായിരുന്ന ശ്രീ. സ്റ്റീഫൻ ജോർജ്, KCCNA(USA)യുടെ പ്രസിഡൻെറ ശ്രീ. അലക്സ് മഠത്തിൽ എന്നിവർ ഉൾപ്പെടെ നാട്ടിൽ നിന്നും, വിദേശത്തു നിന്നും എത്തുന്ന നിരവധി ക്നാനായ സംഘടനകളുടെ ഭാരവാഹികളും, അഭിവന്ദ്യ പിതാക്കന്മാരും പങ്കെടുക്കുന്ന പ്രൗഢോജ്വലമായ പൊതു സമ്മേളനത്തിന് UKKCA പ്രസിഡൻെറ ശ്രീ. തോമസ് ജോസഫ് അധ്യക്ഷപദം അലങ്കരിക്കും. തുടർന്ന് കൺവൻഷനിൽ കലാസന്ധ്യ എന്ന് പേരിട്ടിരിക്കുന്ന പരിപാടി കൾച്ചറൽ കമ്മിറ്റി അവതരിപ്പിക്കും.ഇക്കഴിഞ്ഞ നാഷണൽ ലെവൽ നടത്തിയ കലാമേളയിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ കരസ്ഥമാക്കി ഒന്നാം സമ്മാനം ലഭിച്ച 5 പരിപാടികൾ ഇടവിട്ട് അവതരിപ്പിക്കും. തുടർന്ന് മൂന്നരമണിക്കൂർ നീളുന്ന സംഗീതം.ഹാസ്യ -നൃത്ത പരിപാടികൾ ഇതാദ്യമായി UKKCA കൺവെൻഷൻ വേദിയാവുകയാണ്. ഹാസ്യസംഗീത വിഹായസിലെ മുടിചൂടാമന്നന്മാരായ കോട്ടയം നസീർ, ഫ്രാങ്കോ, രഞ്ജിനി ജോസ്, നോബി, അന്ത്രപ്പ് പാലാ എന്നിവരുടെ നേത്രത്വത്തിലാണ് മെഗാ ഷോ അരങ്ങിൽ കളം നിറഞ്ഞാടുന്നത്.
നേരത്തെ സൂചിപ്പിച്ച പ്രകാരം പങ്കെടുക്കുന്നവരുടെ ആവിശ്യത്തിന് സൗജന്യ കാർ പാർക്കിംഗ് ഒരിക്കിയിട്ടുണ്ട്. താഴെ പറയുന്ന വിവിധ കമ്മിറ്റികൾ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിക്കുന്നു .

1 ) കൺവെൻഷൻ ചെയർമാൻ -Mr. Thomas Joseph
2) Public Meeting കമ്മിറ്റിയെ നയിക്കുന്നത്- Mr. Saju Lukose
3) REGISTRATION കമ്മിറ്റിയെ നയിക്കുന്നത്- Mr. Viji Joseph
4) Welcome Dance &Mega Show കമ്മിറ്റിയെ നയിക്കുന്നത് Mr. Bipin Pandarasseril
5 ) Cultural കമ്മിറ്റിയെ നയിക്കുന്നത് -Mr. Sunny Joseph
6) Liturgy കമ്മിറ്റിയെ നയിക്കുന്നത് -Mr. Jerry James
7) Time Management കമ്മിറ്റിയെ നയിക്കുന്നത് – Mr. Biju Mundakkakuzhi
8) Reception കമ്മിറ്റിയെ നയിക്കുന്നത് -Mr. Josy Nedumthuruthy Puthenpura

പ്രഭാതഭക്ഷണം മുതൽ അത്താഴം വരെ വിവിധ വിഭവങ്ങളുമായി ഭക്ഷണശാലകളുടെ നിരവധി കൗണ്ടറുകൾ രാവിലെ 9 മണി മുതൽ തുറന്നുപ്രവർത്തിക്കുന്നതാണ്. അതോടൊപ്പം ദിവസം മുഴുവൻ കുട്ടികൾക്കായി ഐസ്ക്രീം സ്റ്റാളുകളും പ്രവർത്തിക്കും. ക്നാനായ മാമാങ്കത്തിന്
കൃത്യം 8 മണിയോടെ ഈ വർഷത്തെ തിരശീല വീഴുന്ന രീതിയിലാണ് പരിപാടികൾ ആസൂത്രണം നടത്തിയിരിക്കുന്നത്. വിശ്വാസവും പാരമ്പര്യവും കൈമുതലാക്കി പ്രതിസന്ധികളിൽ പതറാതെ ക്നാനായക്കാർ എന്ന ആപ്തവാക്യം അലയടിക്കുന്ന പതിനെട്ടാമത് കൺവെൻഷൻ, ചരിത്രത്തിലെ ഏറ്റവും മികച്ച കൺവെൻഷനുകളിൽ ഒന്നാക്കുവാനുള്ള അക്ഷീണ പരിശ്രമങ്ങളിലാണ് സംഘാടക സമതി .

വാത്സിങ്ങാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ നടത്തിപ്പോരുന്ന യു കെ യിലെ ഏറ്റവും വലിയ തിരുന്നാൾ ആഘോഷമായ വാത്സിങ്ങാം മരിയന്‍ പുണ്യ തീര്‍ത്ഥാടനത്തിനു ഇത്തവണ യു കെ യിലെ സമസ്ത മേഖലകളിലും നിന്നുമായി ആയിരങ്ങൾ അണിചേരും. മദ്ധ്യസ്ഥ പ്രാർത്ഥനയും ഒരുക്കങ്ങളും ആയി തീർത്ഥാടകർക്ക് അനുഗ്രഹപൂരിതവും, സൗകര്യ പ്രദവുമായ ആത്മീയ സന്നിധേയം ഒരുക്കുവാൻ ആവേശ പൂർവ്വമായ ഒരുക്കങ്ങൾ പൂർത്തിയാകുന്നതായി കോൾചെസ്റ്റർ കമ്മ്യുനിട്ടി അറിയിച്ചു.

ഈസ്റ്റ് ആംഗ്ലിയായിലെ സീറോ മലബാര്‍ ചാപ്ലിൻ ഫാ.തോമസ് പാറക്കണ്ടത്തിലിന്റെ നേതൃത്വത്തിൽ ഈ മരിയോത്സവത്തിന്റെ അനുഗ്രഹ വിജയത്തിനായി കോൾചെസ്റ്റർ സീറോ മലബാർ കമ്മ്യുണിറ്റിയുടെ വിവിധ കമ്മിറ്റികൾ ചെയ്തു വരുന്ന ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ പുരോഗമിച്ചു വരുന്നു.

ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, ഏറ്റവും വലിയ ഈ അനുഗ്രഹ സന്നിധേയം തീർത്ഥാടകർക്ക് അനുഭവവേദ്യമാകുന്നതിനും, ആല്മീയ ശോഭയിൽ വിളങ്ങുന്നതിനും, ഒപ്പം, തീർത്ഥാടനത്തിന്റെ മഹാ വിജയത്തിനുമായുള്ള പ്രാർത്ഥനകളിലും, ഒരുക്കങ്ങളിലുമാണ്.

ജൂലൈ 20 നു ശനിയാഴ്ച മരിയ ഭക്തി ഗീതങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പരിശുദ്ധ ജപമാലയും സമർപ്പിച്ച് മാതൃ രൂപവും ഏന്തിക്കൊണ്ടു മരിയ ഭക്തര്‍ ആഘോഷമായ തീര്‍ത്ഥാടനം നടത്തും.

തീര്‍ത്ഥാടനം സ്ലിപ്പര്‍ ചാപ്പലില്‍ എത്തിച്ചേര്‍ന്ന ശേഷം, തീര്‍ത്ഥാടന സന്ദേശം, കുട്ടികളെ അടിമ വെക്കല്‍ തുടര്‍ന്ന് ഭക്ഷണത്തിനായുള്ള ഇടവേള എന്നീ ക്രമത്തിലായിരിക്കും തീര്‍ത്ഥാടനം ക്രമീകരിച്ചിരിക്കുന്നത്. ഉച്ച കഴിഞ്ഞു 2:45 നു ആഘോഷമായ തീര്‍ത്ഥാടന തിരുന്നാള്‍ സമൂഹ ബലിയില്‍ സ്രാമ്പിക്കൽ പിതാവ് മുഖ്യ കാര്‍മ്മികത്വം വഹിക്കും.
യു കെ യുടെ നാനാ ഭാഗങ്ങളില്‍ നിന്നുമെത്തുന്ന സീറോ മലബാര്‍ വൈദികര്‍ സഹ കാര്‍മ്മികരായി പങ്കുചേരുന്ന സമൂഹ ബലി മദ്ധ്യേ ജോസഫ് പിതാവ് തിരുന്നാള്‍ സന്ദേശം നല്കുന്നതായിരിക്കും.

പരിശുദ്ധ മാതാവിന്റെ മദ്ധ്യസ്ഥതയിൽ അനുഗ്രഹങ്ങളും, ഉദ്ദിഷ്ട കാര്യ സാധ്യതയും നേടുവാൻ ഏവരെയും തീർത്താടനത്തിലേക്ക് സസ്നേഹം ക്ഷണിച്ചുകൊള്ളുന്നതായി ആതിഥേയരായ കോൾചെസ്റ്റർ കമ്മ്യുനിട്ടിക്കുവേണ്ടി ഫാ. തോമസ് പാറക്കണ്ടത്തിൽ, ഫാ. ജോസ് അന്ത്യാംകുളം, ട്രസ്റ്റിമാരായ ടോമി പാറക്കൽ, നിതാ ഷാജി എന്നിവർ അറിയിച്ചു.

തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രസ്റ്റിമാരായ ടോമി പാറക്കല്‍ 07883010329, നിതാ ഷാജി 07443042946 എന്നിവരുമായി ബന്ധപ്പെടുവാന്‍ താല്പര്യപ്പെടുന്നു.

പ്രകാശ് അഞ്ചൽ, ലണ്ടൻ (പി.ആർ.ഒ)

ബർമിംങ്ങ്ഹാം:- യു കെയിലെ അങ്ങോളമിങ്ങോളം വരുന്ന സീറോ മലങ്കര കത്തോലിക്കാ കുടുംബങ്ങൾ ആഹ്ലാദത്തിൽ. മലങ്കര കൺവെൻഷനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സീറോ മലങ്കര നാഷണൽ കോഡിനേറ്റർ (Eallesiastical) റവ.ഫാ. തോമസ് മടുക്കുംമൂട്ടിലിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഭാരവാഹികൾ അറിയിച്ചു. നാളെ
ജൂൺ 22 ശനിയാഴ്ച രാവിലെ 9 മണിക്ക് കത്തോലിക്കാ പതാക ഉയർത്തി ആരംഭം കുറിക്കുന്ന മലങ്കര കൺവൻഷന് ഞായറാഴ്ച വൈകിട്ട് നാല് മണിയോടെ തിരിശീല വീഴും. എഴാമത് കൺവെഷൻ ഇത്തവണ ബർമിംങ്ഹാമിനടുത്തുള്ള വോൾവർഹാംപ്ടണിലാണ് നടക്കുന്നത്.

സിറോ മലങ്കര കത്തോലിക്ക സഭയുടെ തലവനും പിതാവുമായ മേജർ ആർച്ച ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ളിമ്മീസ് കത്തോലിക്ക ബാവയുടെ സാന്നിദ്ധ്യം വേദിയെ ധന്യമാക്കും. സഭയുടെ മൂവാറ്റുപുഴ രൂപതയുടെ അധ്യക്ഷൻ യൂഹന്നാൻ മാർ തിയോടോഷ്യസ് മെത്രോപ്പോലീത്ത, ബിർമിങ്ഹാം ആർച് ബിഷപ്പ് ബെർണാഡ് ലോങ്‌ലി, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ തലവൻ മാർ ജോസഫ് സാമ്പ്രിക്കൽ തുടങ്ങിയ വിശിഷ്ട വ്യക്തികളും സംഗമത്തിൽ പ്രസംഗിക്കും.

ദൈവദാസൻ മാർ ഇവാനിയോസ് പിതാവിന്റെ ശ്രേഷ്ട പാരമ്പര്യം പിന്തുടരുന്ന മലങ്കര കൂട്ടായ്‌മ, യു. കെ. മാത്രമല്ല യൂറോപ്പിലാകെ കത്തോലിക്ക വിശ്വാസം കരുപ്പിടിക്കുന്നതിൽ ശ്രദ്ധേയമായ സംഭാവനയാണ് നൽകി വരുന്നത്. യുവതലമുറയെ വിശ്വാസത്തിൽ ബലപ്പെടുത്തുന്നതിനും, ആത്മീയ ഔന്ന്യത്തം നേടുന്നതിനും മലങ്കര കത്തോലിക്ക സഭ നടത്തുന്ന പ്രവർത്തനങ്ങൾ അങ്ങേയറ്റം ശ്ലാഘനീയമാണ്.

യു. കെയിലെ 16 മിഷൻ കേന്ദ്രങ്ങളെ കോഡിനേറ്റർ ഫാദർ തോമസ് മടുക്കുംമൂട്ടിലിന്റെ നേതൃത്വത്തിൽ, ഫാ. രഞ്ജിത്ത് മഠത്തിറമ്പിൽ, ഫാ. ജോൺസൻ മനയിൽ, ഫാ. ജോൺ അലക്സ് പുത്തൻപുരയിൽ എന്നിവർ വൈദിക ശുശ്രൂഷകൾ നയിക്കുന്നു. യു.കെ യിലെ ഏഴാമത് കൺവെൻഷനിൽ സ്കോട്ലാൻഡ് മുതൽ ലണ്ടൻ വരെയുള്ള മുഴുവൻ കുടുംബങ്ങളും പങ്കെടുക്കുന്നതാണ്. ‘കൃപ നിറയുന്ന കുടുംബങ്ങൾ’ എന്ന വിഷയത്തെ അധികരിച്ചു ചർച്ചകളും സഭ നേതൃത്വം സംഘടിപ്പിച്ചിട്ടുണ്ട്. തിരുകർമ്മങ്ങൾക്ക് കർദ്ദിനാൾ ക്ളിമ്മീസ് ബാവ നേതൃത്വം വഹിക്കും, കൂടാതെ മാതാപിതാക്കൾ, യുവജങ്ങൾ, കുട്ടികൾ ഇവർക്ക് വേണ്ടി സെമിനാറുകൾ, ചർച്ചകൾ, പ്രേക്ഷിത റാലി, ബൈബിൾ ക്വിസ്, “ബെതാനിയ 19” എന്ന പേരിൽ വിവിധ മിഷനുകൾ അവതരിപ്പിക്കുന്ന കലാപരിപാടികളും കൺവെൻഷനെ കൂടുതൽ വർണ്ണാഭമാക്കും.

യു. കെ. യിലെ എല്ലാ മലങ്കര കുടുംബങ്ങളെയും ഈ അവസരത്തിൽ ദൈവനാമത്തിൽ സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നു. മനോഹരമായി ക്രമീകരിച്ച ആധുനിക സ്റ്റേജ്, ശബ്ദം, വെളിച്ചം ഇവ കൂടാതെ വാഹങ്ങൾക്ക് യഥേഷ്ടം പാർക്കിംഗ് സംവിധാങ്ങളും ക്രമീകരിച്ചിട്ടുണ്ട്.

മലങ്കര കൺവൻഷനുമായി ബന്ധപ്പെട്ട് എന്ത് സഹായം ചെയ്യാനും മലങ്കര കൌൺസിൽ മെമ്പേഴ്സിന്റെ മികവുറ്റ ഒരു ടീം തന്നെ വോളന്റിയേഴ്സായി പ്രവർത്തിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ:

ജോൺസൻ – 07506810177
ജിജി – 07460887206
സോണി – 07723612674

ഈ മാസം 29-ാം തീയതി ബർമിംഹാമിലെ ബെഥേൽ കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കുന്ന 18-ാംമതു UKKCA കൺവെൻഷന് മുന്നോടിയായി കൂടുതൽ വിവരങ്ങൾക്കും, മിഴിവുറ്റ ചിത്രങ്ങൾക്കും, വിഡിയോകൾക്കുമായി www.ukkca.com ഇന്നു മുതൽ പുതിയ രൂപത്തിലും ഭാവത്തിലും പ്രവർത്തനക്ഷമമാകുന്നു. UKKCAയുടെ 51 യൂണിറ്റുകൾക്കും അതിന്റെ പോഷക സംഘടനകൾക്കും അവയുടെ പ്രവർത്തനങ്ങൾക്കും നേരെ പിടിക്കുന്ന കണ്ണാടിയായി പ്രവർത്തിക്കും.

കൺവെൻഷന്റെ വിജയത്തിനായി വിവിധ കമ്മറ്റികൾ അണിയറയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.

ലണ്ടൻ: ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ഈ മാസത്തെ സത്‌സംഗം ഗുരുപൂർണിമ ആഘോഷം ആയി ഈ മാസം 29 ന് ക്രോയിഡോണിൽ വെച്ചു വിവിധ പരിപാടികളോടെ ആഘോഷിക്കും . ഗുരുപൂർണിമ ആഘോഷം വ്യാസമഹർഷിയെ അനുസ്മരിച്ചാണ് കൊണ്ടാടുന്നത്. അതുകൊണ്ട് ഈ ദിവസം വ്യാസപൂർണ്ണിമ എന്നും അറിയപ്പെടുന്നു.അജ്ഞാനമാകുന്ന തിമിരത്തെ ഇല്ലാതാക്കാൻ ജ്ഞാനമാകുന്ന അഞ്ജനം കൊണ്ടെഴുതി കണ്ണുകൾ തുറപ്പിക്കുന്നവനാണ് ഗുരു . ഗുരു സങ്കല്‍പ്പം ഒട്ടെല്ലാ രാജ്യങ്ങളിലും പ്രാചീന കാലം മുതല്‍ നിലനിന്നിരുന്നു. കാലത്തിന്റെ കുത്തൊഴുക്കില്‍ സങ്കല്‍പ്പങ്ങളും രീതികളും മാറി മറിഞ്ഞിട്ടും കാലാതിവര്‍ത്തിയായി ഭാരത സംസ്കാരം നിലനില്‍ക്കുന്നതിനു പിന്നില്‍ ഗുരു സങ്കല്‍പ്പത്തിന്റെ ഉത്കൃഷ്ഠത ഒന്നുകൊണ്ടുമാത്രമാണ്. ഭാരതത്തെ പോലെ ഗുരുവിന് ഇത്രയധികം പ്രാധാന്യം നൽകിയ മറ്റൊരു സംസ്കാരം ഇന്ന് നിലവില്‍ ലോകത്തില്ല. ഉണ്ടെങ്കില്‍ അതെല്ലാം മതപരമായ ചട്ടക്കൂടിനുള്ളില്‍ ഒതുങ്ങി നിക്കുന്ന മത മാര്‍ഗ ദര്‍ശികള്‍ മാത്രമാണ്.

എല്ലാവർഷത്തെയും പോലെ ഈ വർഷവും കുട്ടികൾ തന്നെയാണ് ആഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നത്. പ്രേത്യേക ഭജന, ഗുരുപൂജ,പ്രഭാഷണം, , ദീപാരാധന, അന്നദാനം എന്നിവ ഉണ്ടായിരിക്കും ഗുരുവായൂരപ്പന്റെ ചൈതന്യം നിറഞ്ഞു നിൽക്കുന്ന ഈ ആഘോഷത്തിലേക്ക് എല്ലാ നല്ലവരായ യു കെ മലയാളികളെയും ഭഗവദ് നാമത്തിൽ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു

കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുന്നതിനുമായി

Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601

Venue: 731-735, London Road, Thornton Heath, Croydon CR7 6AU Email: [email protected]

കോൾചെസ്റ്റർ: എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ മേലദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ ഇടയ സന്ദർശനം കോൾചെസ്റ്റർ പാരീഷ് കമ്മ്യുണിറ്റിയിൽ ആല്മീയ ചൈതന്യവും പിതൃ സ്നേഹവും പകരുന്നതായി. കോൾചെസ്റ്റർ പാരീഷംഗങ്ങളെ ഭവനങ്ങളിൽ ചെന്ന് നേരിൽ കാണുകയും കുശലങ്ങൾ പറഞ്ഞും, അവരുടെ സന്തോഷങ്ങളിൽ പങ്കു ചേർന്നും, ഉൽക്കണ്ഠകളിൽ ആശ്വാസം നേർന്നും അവരിലൊരംഗമായിമാറിയ മാർ സ്രാമ്പിക്കലിന്റെ ഇടയ സന്ദർശനം ഏവർക്കും വലിയ അനുഭവമായി. ജോസഫ് പിതാവ് തന്റെ അജപാലന സന്ദർശനത്തോടനുബന്ധിച്ചു ഭവനങ്ങൾ വെഞ്ചിരിക്കുകയും ഓരോ കുടുംബത്തിന് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുകയും ചെയ്തു.

ഈ വർഷത്തെ സീറോ മലബാർ വാൽസിങ്ങാം തീർത്ഥാടന പ്രസുദേന്തികൾക്കൂടിയായ കോൾചെസ്റ്റർ കുടുംബങ്ങളെ പരിശുദ്ധ അമ്മയുടെ സമക്ഷം സമർപ്പിക്കുകയും, ഇടയ സന്ദർശനത്തിന്റെ സമാപനത്തിൽ അവർക്കായി ആഘോഷമായ വിശുദ്ധബലി അർപ്പിക്കുകയും ചെയ്തു. ഫാ. തോമസ് പാറക്കണ്ടത്തിൽ, ഫാ. ജോസ് അന്ത്യാംകുളം, ഫാ. മാത്യു പിണക്കാട്ട് എന്നിവർ സഹകാർമ്മികരായി.

സ്രാമ്പിക്കൽ പിതാവ് തന്റെ പ്രസംഗത്തിൽ മാതാവിന്റെ മാദ്ധ്യസ്ഥ ശക്തിയെക്കുറിച്ചും, മാതാവിലൂടെ നാം അപേക്ഷിക്കുന്ന നമ്മുടെ അഭിലാഷങ്ങൾ ക്രിസ്തു നടപ്പാക്കുകതന്നെ ചെയ്യുമെന്നും, മാതാവിന്റെ സഹായം അപേക്ഷിക്കുവാനും, തങ്ങളുടെ ഉൽക്കണ്ഠകൾ അമ്മയുടെ സമക്ഷം സമർപ്പിക്കുവാനും ഉപേക്ഷകാണിക്കരുതെന്നും പറഞ്ഞ പിതാവ് മാതൃ സ്നേഹത്തിനും, അവരുടെ സംരക്ഷണത്തിനും പരിമിതികൾ ഇല്ലെന്നും ഓർമ്മിപ്പിച്ചു.

അജപാലന ശുശ്രുഷക്കായി എത്തിച്ചേർന്ന പിതാവിന് ഓരോ കുടുംബങ്ങളിലും നൽകിയ സ്നേഹാദരവും പിന്തുണയും പിതാവിന്റെ കർമ്മനൈപുണ്യങ്ങളുടെ അംഗീകാരമായി. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ കുടുംബങ്ങളിൽ പിതാവിനുള്ള ബന്ധം കോൾചെസ്റ്റർ കുടുംബങ്ങളിലും അരക്കിട്ടുറപ്പിച്ചാണ് സ്രാമ്പിക്കൽ പിതാവ് കോൾചെസ്റ്ററിൽ നിന്നും പോയത്.

കോൾചെസ്റ്ററിൽ പിതാവിന് സീറോ മലബാർ കമ്മ്യുണിറ്റി ഊർജ്ജസ്വലമായ വരവേൽപ്പാണ് നൽകിയത്. ഇടയ സന്ദർശനങ്ങളിൽ ഫാ തോമസ് പാറക്കണ്ടത്തിൽ, ട്രസ്റ്റിമാരായ ടോമി പാറക്കൽ, നിതാ ഷാജി എന്നിവർ പിതാവിനെ അനുഗമിച്ചു.പിതാവിന്റെ സന്ദർശനം കോൾചെസ്റ്ററിൽ ആല്മീയ ഊർജ്ജവും പാരീഷിന് പുത്തനുണർവ്വും പകരുന്നതായി.

റ്റീവനേജ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ നിർദ്ധിഷ്‌ഠ മിഷനായ സ്റ്റീവനേജിൽ പെന്തകോസ്ത് തിരുന്നാളിനോടനുബന്ധിച്ചു വിദ്യാരംഭം നടത്തി. പ്രീസ്റ്റ് ഇൻ ചാർജ്ജും, സീറോ മലബാർ സഭയുടെ ലണ്ടൻ റീജണൽ ഡയറക്ടറുമായ ഫാ. സെബാസ്റ്റ്യൻ ചാമക്കാലയാണ് വിശുദ്ധബലി അർപ്പണത്തിനു ശേഷം കുരുന്നുകളെ എഴുത്തിനിരുത്തിയത്.

ജ്ഞാനത്തിന്റെയും അറിവിന്റെയും ഉറവിടമായ പരിശുദ്ധാത്മാവിന്റെ ശ്ലീഹന്മാരിലേയ്ക്കുള്ള കടന്നുവരവിനെയും, അപ്പോൾ ക്രിസ്തു ശിഷ്യർക്ക് ലഭിച്ച ബഹുഭാഷാ വരവും, കത്തോലിക്കാ സഭയുടെ ആരംഭവും തിരുസ്സഭ ധ്യാനിക്കുന്ന പന്തക്കുസ്താ തിരുന്നാളിനോടനുബന്ധിച്ചുള്ള ദിനങ്ങളിലാണ് കത്തോലിക്കാ ദേവാലയങ്ങളിൽ വിദ്യാരംഭം കുറിക്കൽ കർമ്മം നടത്തുന്നത്.

അറിവിന്റെ അക്ഷര ലോകത്തേക്ക് കുരുന്നുകളെ ആദ്യാക്ഷരം കുറിച്ച് കൈപിടിച്ച് പ്രവേശിപ്പിക്കുന്നതിന്റെ ആരംഭ ആഹ്ളാദവും, അപരിചിത്വത്തിന്റെ ആശങ്കകളും കുട്ടികളുടെ മുഖ ഭാവങ്ങളിൽ നിഴലിച്ചപ്പോൾ കണ്ടു നിന്നവരിൽ ചിരിപടർത്തി.

കുട്ടികളെ മാതാപിതാക്കൾ വൈദികരുടെ അടുത്തു കൊണ്ട് വരുകയും, പേര് പറഞ്ഞു ശിഷ്യരായി സമർപ്പിക്കുകയും തുടർന്ന് വൈദികൻ, ഗുരു -ശിഷ്യ സ്നേഹബന്ധത്തിന്റെ പ്രകടനമായി മടിയിൽ പിടിച്ചിരുത്തി വിജ്ഞാനത്തിന്റെയും, വിവേകത്തിന്റെയും, ബുദ്ധിയുടെയും വരദാനമായ പരിശുദ്ധാല്മ അഭിഷേകത്തിനായി പ്രാർത്ഥിച്ച ശേഷം, പാത്രത്തിൽ നിരത്തിയിരിക്കുന്ന ഉണക്ക കുത്തരിയിൽ കുരിശു വരച്ചുകൊണ്ടു അക്ഷര ലോകത്തേയ്ക്ക് പ്രവേശിപ്പിക്കുന്ന കുട്ടികൾക്ക്, തുടർന്ന് ദൈവത്തിനു സ്തുതി എന്ന് പറയിപ്പിച്ച് ആദ്യാക്ഷരങ്ങളായ ഇംഗ്ലീഷിലെ ‘എ’ മലയാളത്തിൽ ‘അ’ യും കുറിച്ച് ഗുരുവിന് സ്തുതിയും ചൊല്ലിപ്പിച്ചാണ് വിദ്യാരംഭം കുറിക്കൽ ചടങ് നടത്തിയത്.

പള്ളിയിലെ നേർച്ചകാണിക്കയിൽ തുട്ട് നിക്ഷേപിച്ചു പ്രാർത്ഥിച്ചും, നന്ദിയും, വിശ്വാസവും പ്രഖ്യാപിച്ചുമാണ് കുട്ടികൾ ഭവനങ്ങളിലേക്ക്‌ തിരിച്ചത്.

ആധുനികലോകം മേനോറ വിളക്കിനെ അറിയാന്‍ തുടങ്ങിയത് 1948 ല്‍ രൂപം കൊണ്ട ഇസ്രയേല്‍ രാഷ്ട്രത്തിന്റെ ദേശിയ ചിന്നമായി അതുമാറിയപ്പോളാണ് .എന്നാല്‍ ഇതിന്റെ പൂര്‍വ്വകാലചരിത്രം ആരംഭിക്കുന്നത് ബൈബിളില്‍ മോസസിനു ദൈവം ഒരു വിളക്കുനിര്‍മ്മിക്കാന്‍ കൊടുത്ത കല്‍പ്പനയില്‍ നിന്നുമാണ് ,മോശ നിര്‍മിച്ച ഏഴു ശിഖരങ്ങലുള്ള വിളക്കാണ് ജെറുസലേം ദേവാലയത്തില്‍ പ്രതിഷ്ട്ടിച്ചിരുന്നത് സ്വര്‍ണ്ണം കൊണ്ടാണ് ഇതു നിര്‍മ്മിച്ചിരുന്നത് . . മേനോറ വിളക്കിനെ ലോകം മുഴുവന്‍ ദൈവത്തിന്റെ പ്രകാശം പരത്തുന്ന വിളക്കയിട്ടാണ് യാഹൂതര്‍ വിവക്ഷിക്കുന്നത് .രണ്ടു സൈഡിലുമുള്ള ആറു ശിഖരങ്ങള്‍ മനുഷ്യ ജ്ഞാനത്തെയും നടുവിലത്തെ ശിഖരത്തെ ദൈവ ഞാനവുമായി കാണുന്നു അങ്ങനെ ദൈവവും മനുഷിനും അടങ്ങുന്ന ഒരു ഞാന സമുച്ചയംമായിട്ടാണ് ഈ വിളക്കിനെ കാണുന്നത്.

9 ശിഖരങ്ങളുള്ള വിളക്കും യാഹുതര്‍ ഉപയോഗിക്കാറുണ്ട് അത് ഹനുക്ക എന്ന പെരുന്നളിലാണ്‌ ഉപയോഗിക്കുന്നത് B C 160 മുതല്‍ 167 വരെ നടന്ന യുദ്ധത്തില്‍ ഗ്രീക്ക് കാര്‍ക്കേെതിരെ യാഹൂതര്‍ നേടിയ വിജയത്തിന്റെ സ്മരണയാണ്‌ ഹനുക്ക തിരുനാള്‍ ആഘോഷം ഇതിനെ മക്കാബിയന്‍ കലാപം എന്നും അറിയപ്പെടുന്നു .

ചരിത്രത്തിലെ അവശേഷിക്കുന്ന മേനോറ വിളക്കിന്റെ തെരുശേഷിപ്പ് റോമിലെ ടൈറ്റസ് ടവറില്‍ കണ്ടപ്പോളും, അതിന്റെ ചരിത്രം ഗൈഡ് വിശദികരിച്ചപ്പോലും ഇതിനെപറ്റി എഴുതാന്‍ തോന്നിയില്ല എന്നാല്‍ യു കെ യിലെ ക്നാനായക്കാരുടെ ചടങ്ങുകളില്‍ മേനോറ വിളക്ക് തെളിക്കാന്‍ തുടങ്ങിയപ്പോള്‍ ഇതിന്‍റെ കൂടുതല്‍ ചരിത്രം ഒന്നറിയണമെന്നു തോന്നിയത് .
ബൈബിളിനു ശേഷമുള്ള മേനോറ വിളക്കിന്‍റെ ചരിത്രം ആരംഭിക്കുന്നത് ജെരുസേലം ദേവാലയത്തില്‍ നിന്നാണ് .


റോമന്‍ ജനറല്‍ ടൈറ്റസ് ഫ്ലാവിയസ് ,എ ഡി 70 ല്‍ രണ്ടാമത്തെജെറുസലേം ദേവാലയം തകര്‍ത്തപ്പോള്‍, ദേവാലയത്തില്‍ സ്ഥാപിച്ചിരുന്ന വിളക്ക് അവിടെനിന്നും കൊള്ളയടിക്കപ്പെട്ടു എന്ന് ജൂത , റോമന്‍ ചരിത്രകാരന്‍ ഫളവിയന്‍ ജോസഫിയസ് പറയുന്നു .എന്നാല്‍ ഇതിന്റെ അവശേഷിക്കുന്ന ചരിത്ര രൂപം റോമിലെ ടൈറ്റസ് ടവറില്‍ കൊതിവച്ചിരിക്കുന്നത്‌ കാണാം ഇതാണ് ഈ വിളക്കിന്റെ അവശേഷിക്കുന്ന ഏറ്റവും പഴയ ചരിത്ര സ്മാരകം .

A D 66 ല്‍ റോമന്‍ ഗോവര്‍ണര്‍ ഗെസ്സിയസിന്റെ അതികഠിനമായ നികുതി വര്‍ധനവിനും അഴിമതിക്കും എതിരെ ആരംഭിച്ച കലാപം ജെറുസെലെമില്‍ റോമന്‍ ഭരണം അവസാനിപ്പിച്ച്‌ യാഹൂദ ഭരണം സ്ഥാപിച്ചു ..യാഹൂദ തീവ്രവാദികളെ അമര്‍ച്ച ചെയ്തു റോമന്‍ ഭരണം പുനസ്ഥാപിക്കാന്‍ റോമന്‍ ചക്രവര്‍ത്തി നീറോ ചക്രവര്‍ത്തി നിയോഗിച്ചത് ജനറല്‍ വെസ്സ്പാസിയന്‍റെ നേതൃത്തിലുള്ള റോമന്‍ പടയെ ആയിരുന്നു ,എന്നാല്‍ അദ്ദേഹത്തിന് ദൗതൃം പൂര്‍ത്തികരിക്കാന്‍ കഴിയുന്നതിനു മുന്‍പ് റോമിലെ അഭൃന്തര കലാപം മൂലം വെസ്സ്പാസിയനു തിരിച്ചു റോമില്‍ പോകേണ്ടിവന്നു എന്നാല്‍ വെസ്സ്പാസിയന്‍ ജെറുസലേം തിരിച്ചുപിക്കാനുള്ള ദൗതൃം മകന്‍ ജനറല്‍ ടൈറ്റസ് ഫ്ലാവിയനു കൈമാറി .
ടൈറ്റസിന്‍റെ സൈനൃത്തിനും വലിയ കെടുതികള്‍ ജൂത തിവ്രവതികളായ സിലോട്ടു കളില്‍ നിന്നും നേരിടേണ്ടിവന്നു .


വിജയം സാധൃമാക്കാന്‍ പുതിയ തന്ത്രങ്ങള്‍ മെനയുന്നതിന്റെ ഭാഗമായി ജെറുസലേമിനു ചുറ്റും നാലര മൈയില്‍ ചുറ്റളവില്‍ മുന്നുദിവസം കൊണ്ടു തീര്‍ത്ത മതില്‍ ജെറുസലേമിലെക്കുള്ള സകല ബന്ധവും തകര്‍ത്തു ഈ മതില്‍ റോമന്‍ എഞ്ചിനിയറിങ്ങിന്റെ കരുത്തുവിളിച്ചറിയിക്കുന്നതായിരുന്നു .മൂന്നുമാസം .ഭക്ഷണമില്ലാതെ വെള്ളമില്ലാതെ ജനം ചത്തൊടുങ്ങാന്‍ അവസാനം ജെരുസേലം ഭിത്തി തകര്‍ത്തു ജെരുസേലമില്‍ പ്രവേശിച്ച റോമന്‍ സൈനൃം മുഴുവന്‍ തീവ്രവാദികളെയും പിടിച്ചു കുരിശില്‍ തളച്ചു കൊന്നു സ്ത്രികളെയും കുട്ടികളെയും അടിമകളാക്കി .ഈ യുദ്ധത്തില്‍ ലക്ഷകണക്കിന് യഹൂദരാണ് കൊല്ലപ്പെട്ടത് .ജെറുസലേം ദേവാലയം പൂര്‍ണ്ണമായി തകര്‍ക്കപ്പെട്ടു അവിടെ സൂക്ഷിച്ചിരുന്ന മോശയുടെ ഉടമ്പടി പെട്ടകവും മേനോറയും കൊള്ളയടിക്കപ്പെട്ടു .

യുദ്ധം ജയിച്ചു റോമില്‍ എത്തിയ ടൈറ്റസിനു വീരോജിതമായ സ്വികരമാണ് ലഭിച്ചത് അദേഹത്തിന്റെ യുദ്ധ വിജയം ആഘോഷിക്കുന്നതിനു വേണ്ടി റോമന്‍ ഫോറത്തില്‍ നിര്‍മിച്ച ടൈറ്റസ് ടവറില്‍ മെനോറയുടെയും ,മോശയുടെ ഉടമ്പടി പെട്ടകവും കൊത്തിവച്ചിട്ടുണ്ട് കൂടാതെ ടൈറ്റസ് പടയാളികള്‍ക്കുനടുവില്‍ കുതിരപ്പുറത്തു ഇരിക്കുന്നതും കാണാം AD 81 ല്‍ .ടൈറ്റസിന്റെ മരണശേഷം അധികാരത്തില്‍ വന്ന സഹോദരന്‍ ഡോമിറ്റയിന്‍ ആണ് ഈ ടോവേര്‍ ഉലഘടനം ചെയ്തത് .

ഏഴു ശിഖരങ്ങളെടുകൂടിയ മേനോറ വിളക്കാണ് ജെറുസലേം ദേവാലയത്തില്‍ ഉണ്ടായിരുന്നത് അതെ മാതൃകയില്‍ ജെരുസ്ലെമിലെ ഇസ്രല്‍പരലമെന്റിനു ,മുന്‍പില്‍ ഒരു ഭീമാകാരനായ മേനോറ സ്ഥാപിച്ചിട്ടുണ്ട് അത് ബ്രിട്ടിഷ് സമൂഹം സംഭാവന ചെയ്തതാണ്
.ഫോട്ടോസ് റോമിലെ റോമന്‍ ഫോറത്തിലുള്ള ലോകത്തെ ഏറ്റവും പഴക്കമുള്ള മെനോറയുടെ ചിത്രം , 2 ,ടൈറ്റസ് ടവര്‍ , 3, ഇസ്രേയേല്‍ പാര്‍ലമെന്റിനു മുന്‍പില്‍ സ്ഥാപിച്ചിരിക്കുന്ന മേനോറ വിളക്ക്.
ടോം ജോസ് തടിയംപാട്

RECENT POSTS
Copyright © . All rights reserved