Spiritual

ബ്രിട്ടണ്‍ രൂപതയില്‍ നാളെ നടക്കാനിരിക്കുന്ന സുവിശേഷവല്‍ക്കരണ ഓണ്‍ലൈന്‍ സമ്മേളനത്തിന് സ്വാഗതമരുളി പ്രശസ്ത കരിസ്മാറ്റിക് ധ്യാനഗുരു റവ. ഫാ. ജോര്‍ജ്ജ് പറയ്ക്കല്‍ vc. രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, അദ്ദേഹത്തിന് നല്‍കിയ പരിശുദ്ധാത്മാവിന്റെ പ്രേരണയനുസരിച്ച് മലയാളക്കരയിലെ ഒട്ടേറെ ധ്യാന പ്രാസംഗികരെ ഒരു വേദിയില്‍ അണിനിരത്തിക്കൊണ്ട് ഒരു ഷെയറിംഗ് സെഷന്‍ സംഘടിപ്പിച്ചിരിക്കുകയാണ്. ഈ സുവിശേഷവല്‍ക്കരണ സമ്മേളനത്തിലേയ്ക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി അദ്ദേഹം അറിയ്ച്ചു.

വീഡിയോ കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത സംഘടിപ്പിക്കുന്ന ‘സുവിശേഷത്തിന്റെ ആനന്ദം’ എന്ന് നാമകരണം ചെയ്ത സുവിശേഷവല്‍ക്കരണ ഓണ്‍ലൈന്‍ കോണ്‍ഫ്രന്‍സ് രൂപതാധ്യക്ഷന്‍ മാര്‍. ജോസപ്പ് സ്രാമ്പിക്കലിന്റെ അദ്ധ്യക്ഷതയില്‍ നടക്കും. ഉച്ചതിരിഞ്ഞ് 1.30 ന് ഓണ്‍ലൈനില്‍ ആരംഭിക്കുന്ന സമ്മേളനം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. സുവിശേഷവല്‍ക്കരണത്തെ ത്വരിതപ്പെടുത്തുന്നതിനായി നടത്തുന്ന പ്രസ്തുത സമ്മേളനത്തില്‍ അനുഗ്രഹീത വചനപ്രഘോഷകരായ ഫാ. ജോര്‍ജ്ജ് പനയ്ക്കല്‍ vc, ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍, ഫാ. ഡൊമിനിക് വളവനാല്‍, ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍, ഫാ. മാത്യൂ വയലമണ്ണില്‍, സി. ആന്‍മരിയ SH, ഷെവലിയാര്‍ ബെന്നി പുന്നത്തുറ എന്നിവരെക്കൂടാതെ ബ്രദറുമാരായ തോമസ് പോള്‍, സാബു ആറ്‌തൊട്ടിയില്‍, ഡോ. ജോണ്‍ D, സന്തോഷ് കരുമാത്ര, മനോജ് സണ്ണി, സെബാസ്റ്റ്യന്‍ താന്നിയ്ക്കല്‍, റെജി കൊട്ടാരം, സന്തോഷ് T, സജിത് ജോസഫ്, ജോസഫ് സ്റ്റാന്‍ലി, പ്രിന്‍സി വിതയത്തില്‍, പ്രിന്‍സ് സെബാസ്റ്റ്യന്‍, എന്നിവര്‍ വചന സന്ദേശം നല്‍കും.

സുവിശേഷവല്‍ക്കരണ സമ്മേളനത്തിന്റെ വിജയത്തിനായി എല്ലാവരുടെയും പ്രാര്‍ത്ഥന യാചിച്ചു കൊണ്ട് ഈ സമ്മേളനത്തിലേയ്ക്ക് രൂപതയിലുള്ള എല്ലാവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്ന് രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയ്ച്ചു.

യൂ ട്യൂബിലും ഫേസ് ബുക്കിലും തല്‌സമയ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.

___________________________________________________________

Message from Mar Joseph  Srampickal.

Dear Brothers and  Sisters in Jesus Christ,
Please download the attached file below and click the icon to watch the live streaming of ‘Joy of the Gospel’ from 01.30 pm to 05.00 pm on Saturday 27th February 2021.
You are requested to make sure that it is reached at the earliest to all the faithful in our Parishes/Missions/Proposed Missions of the Eparchy by using the means of communications (Email, Whatsapp, Facebook, Instagram etc…).
With all good wishes and prayers,
Yours in our Lord and our God,
+ Joseph Srampickal
Bishop, Syro Malabar Eparchy of Great Britain

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
ഈശോയുടെ അധികാരം. അധികാരം അര്‍ഹിക്കപ്പെടുന്നവരുടെതാണ്. ആധികാരികത സ്വീകരിക്കുന്നവന്‍ കപടതയും കാപട്യമില്ലാത്തവനും കാരുണ്യമൂര്‍ത്തിയും നന്മ വിളമ്പുന്നവനുമായിരിക്കണം. ദൈവീകതയില്‍ നിറഞ്ഞു കൊണ്ട് ചുറ്റുവട്ടങ്ങള്‍ക്ക് നന്മ കൊടുക്കുന്നവനാവണം യഥാര്‍ത്ഥ അധികാരി. ആധികാരികതയില്‍ ഉറച്ച് നില്ക്കുന്ന അധികാരി പലപ്പോഴും വിമര്‍ശനത്തിനും ചോദ്യം ചെയ്യപ്പെടലിനുമൊക്കെ വിധേയനായി മാറ്റപ്പെടുന്നുമുണ്ട്. ഫാ. ബിനോയ് ആലപ്പാട്ട് ഒരുക്കുന്ന നോമ്പ് കാല ചിന്തകള്‍ ‘സൗമാ റംമ്പാ’ മന്ന എന്ന സ്ഥിരം പംക്തിയിലൂടെ ഈസ്റ്റര്‍ ദിനം വരെ മലയാളം യുകെയില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

മന്ന 841 ന്റെ പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

” തന്നെ ഭയപ്പെടുകയും തന്റെ കാരുണ്യത്തിൽ പ്രത്യാശവയ്ക്കുകയും ചെയ്യുന്നവരിലാണ് കർത്താവ് പ്രസാദിക്കുന്നത് ” (സങ്കീർത്തനങ്ങൾ 147:11) സെഹിയോൻ യുകെ യുടെ നേതൃത്വത്തിൽ എല്ലാമാസവും നടക്കുന്ന നൈറ്റ്‌ വിജിൽ 26 ന് വെള്ളിയാഴ്ച നടക്കും. ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഓൺലൈനിലാണ് നടക്കുക .

പ്രശസ്ത വചനപ്രഘോഷകനും സെഹിയോൻ യുകെ ഡയറക്ടറുമായ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന നൈറ്റ് വിജിൽ യുകെ സമയം രാത്രി 9 മുതൽ 12 വരെയാണ് നടക്കുക. സെഹിയോൻ യുകെ യുടെ ഫുൾ ടൈം ശുശ്രൂഷകനായ ബ്രദർ ജേക്കബ് വർഗീസും സെഹിയോൻ ടീമും ഫാ. നടുവത്താനിയിലിനൊപ്പം ശുശ്രൂഷകൾ നയിക്കും . യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും.

WWW.SEHIONUK.ORG/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ലൈവ് ആയി കാണാവുന്നതാണ്. ജപമാല, വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന ഏറെ അനുഗ്രഹീതമായ നൈറ്റ് വിജിൽ ശുശ്രൂഷകളിലേക്ക് സെഹിയോൻ യുകെ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്
ജേക്കബ് വർഗീസ് 07960 149670.

പ്രെസ്റ്റൻ .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ ഈ മാസം ഇരുപത്തി ഏഴിന് സംഘടിപ്പിക്കുന്ന സുവിശേഷ വൽക്കരണ മഹാസംഗമത്തിന്റെ “സുവിഷേശത്തിന്റെ ആനന്ദം ” ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അറിയിച്ചു .രൂപതയിലെ വിവിധ ഇടവകകളിലെയും മിഷനുകളിലെയും ആളുകൾ ഓൺലൈനിൽ പങ്കെടുക്കുന്ന മഹാ സുവിശേഷ സംഗമം സീറോ മലബാർ സഭയുടെ തലവനും പിതാവുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉത്‌ഘാടനം ചെയ്യും . രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അദ്ധ്യക്ഷത വഹിക്കുന്ന ഈ സംഗമത്തിൽ കേരള സഭയിലെ അനുഗ്രഹീതരായ പ്രമുഖ സുവിശേഷപ്രഘോഷകർ ഇടതടവില്ലാതെ തുടർച്ചായി മൂന്നര മണിക്കൂർ സുവിശേഷ പ്രഘോഷണം നടത്തും . സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ കൂടി ലോകമെമ്പാടുമുള്ള ആളുകൾക്ക് കൂടി ലഭ്യമാകുന്ന രീതിയിൽ ആണ് സംഗമം ക്രമീകരിച്ചിരിക്കുന്നത് . ഫാ.ജോർജ് പനയ്ക്കൽ വി‌സി, ഫാ.സേവ്യർ ഖാൻ വട്ടായിൽ, ഫാ.ഡൊമിനിക് വാളന്മനാൽ, ഫാ.ഡാനിയൽ പൂവണ്ണത്തിൽ, ഫാ.മാത്യു വയലാമണ്ണിൽ സിഎസ്ടി, സിസ്റ്റർ ആൻമരിയ എസ്എച്ച്, ഷെവ. ബെന്നി പുന്നത്തറ, തോമസ് പോൾ, സാബു ആറുതൊട്ടി, ഡോ.ജോൺ ഡി., സന്തോഷ് കരുമത്ര, മനോജ് സണ്ണി, സെബാസ്റ്റ്യൻ താന്നിക്കൽ, റെജി കൊട്ടാരം, ടി. സന്തോഷ് , സജിത്ത് ജോസഫ്, ജോസഫ് സ്റ്റാൻലി, പ്രിൻസ് വിതയത്തിൽ, പ്രിൻസ് സെബാസ്റ്റ്യൻ എന്നിവർ വചനം പങ്കുവച്ചു സംസാരിക്കും. പ്രോട്ടോസിഞ്ചെലൂസ് മോൺ. ഡോ. ആന്‍റണി ചുണ്ടലിക്കാട്ട് മോഡറേറ്ററായിരിക്കും. സിഞ്ചെല‌ുസ് മോൺ. ജോർജ് ചേലയ്ക്കൽ സ്വാഗതവും രൂപത സുവിശേഷ‌വത്കരണ കോ-ഓർഡിനേറ്റർ ഡോ.ജോസി മാത്യു നന്ദിയും പറയും.കോവിഡ് മഹാമാരിയിൽ ലോകം വലയുമ്പോൾ ദൈവചനത്തിലൂടെ ആശ്വാസം കണ്ടെത്തുവാനും അനേകരിലേക്കു ദൈവവചനം എത്തിച്ചേരുവാനും , സഭയോടൊന്ന് ചേർന്ന് നിന്ന് ദൈവവചനം ശ്രവിക്കാനും ഗ്രേറ്റ് ബ്രിട്ടൻ രൂപത ഒരുക്കിയിരിക്കുന്ന ഈ മഹാ സുവിശേഷ വൽക്കരണ സംഗമത്തിനായി എല്ലാവരുടെയും പ്രാർത്ഥന സഹായം തേടുന്നതായും സംഘാടക സമിതി അറിയിച്ചു.

പ്രെസ്റ്റൻ .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ ഈ മാസം ഇരുപത്തി ഏഴിന് സംഘടിപ്പിക്കുന്ന സുവിശേഷ വൽക്കരണ മഹാസംഗമത്തിന്റെ “സുവിഷേശത്തിന്റെ ആനന്ദം ” ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അറിയിച്ചു . രൂപതയിലെ വിവിധ ഇടവകകളിലെയും മിഷനുകളിലെയും ആളുകൾ ഓൺലൈനിൽ പങ്കെടുക്കുന്ന മഹാ സുവിശേഷ സംഗമം സീറോ മലബാർ സഭയുടെ തലവനും പിതാവുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉത്‌ഘാടനം ചെയ്യും . രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അദ്ധ്യക്ഷത വഹിക്കുന്ന ഈ സംഗമത്തിൽ കേരള സഭയിലെ അനുഗ്രഹീതരായ പ്രമുഖ സുവിശേഷപ്രഘോഷകർ ഇടതടവില്ലാതെ തുടർച്ചായി മൂന്നര മണിക്കൂർ സുവിശേഷ പ്രഘോഷണം നടത്തും .

സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ കൂടി ലോകമെമ്പാടുമുള്ള ആളുകൾക്ക് കൂടി ലഭ്യമാകുന്ന രീതിയിൽ ആണ് സംഗമം ക്രമീകരിച്ചിരിക്കുന്നത് . ഫാ.ജോർജ് പനയ്ക്കൽ വി‌സി, ഫാ.സേവ്യർ ഖാൻ വട്ടായിൽ, ഫാ.ഡൊമിനിക് വാളന്മനാൽ, ഫാ.ഡാനിയൽ പൂവണ്ണത്തിൽ, ഫാ.മാത്യു വയലാമണ്ണിൽ സിഎസ് ടി, സിസ്റ്റർ ആൻമരിയ എസ്എച്ച്, ഷെവ. ബെന്നി പുന്നത്തറ, തോമസ് പോൾ, സാബു ആറുതൊട്ടി, ഡോ.ജോൺ ഡി., സന്തോഷ് കരുമത്ര, മനോജ് സണ്ണി, സെബാസ്റ്റ്യൻ താന്നിക്കൽ, റെജി കൊട്ടാരം, ടി. സന്തോഷ് , സജിത്ത് ജോസഫ്, ജോസഫ് സ്റ്റാൻലി, പ്രിൻസ് വിതയത്തിൽ, പ്രിൻസ് സെബാസ്റ്റ്യൻ എന്നിവർ വചനം പങ്കുവച്ചു സംസാരിക്കും. പ്രോട്ടോസിഞ്ചെലൂസ് മോൺ. ഡോ. ആന്‍റണി ചുണ്ടലിക്കാട്ട് മോഡറേറ്ററായിരിക്കും. സിഞ്ചെല‌ുസ് മോൺ. ജോർജ് ചേലയ്ക്കൽ സ്വാഗതവും രൂപത സുവിശേഷ‌വത്കരണ കോ-ഓർഡിനേറ്റർ ഡോ.ജോസി മാത്യു നന്ദിയും പറയും.

കോവിഡ് മഹാമാരിയിൽ ലോകം വലയുമ്പോൾ ദൈവചനത്തിലൂടെ ആശ്വാസം കണ്ടെത്തുവാനും അനേകരിലേയ്ക്ക് ദൈവവചനം എത്തിച്ചേരുവാനും , സഭയോടൊന്ന് ചേർന്ന് നിന്ന് ദൈവവചനം ശ്രവിക്കാനും ഗ്രേറ്റ് ബ്രിട്ടൻ രൂപത ഒരുക്കിയിരിക്കുന്ന ഈ മഹാ സുവിശേഷ വൽക്കരണ സംഗമത്തിനായി എല്ലാവരുടെയും പ്രാർത്ഥന സഹായം തേടുന്നതായും സംഘാടക സമിതി അറിയിച്ചു.

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ.

മഹാമാരിയുടെ താണ്ഡവം കുറഞ്ഞോ കൂടിയോ എന്നുള്ളതല്ല ഇന്നും
നാം ജീവനോടെ ഇരിക്കുന്നു എന്നുള്ള യാഥാര്‍ത്ഥ്യമാണ് ഏറ്റവും
പരമമായ സത്യം. നാം പരിപാലിച്ചു വന്ന ജീവിതസാഹചര്യങ്ങള്‍
പോലെയല്ല സ്വപ്നങ്ങളില്‍ പോലെ ഭയപ്പെടുത്തുന്ന ചില
അവസ്ഥകളില്‍ ആണ് നമ്മള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ലക്ഷക്കണക്കിന് ജീവനുകള്‍ അപായപ്പെട്ടു, അനേകായിരം തൊഴില്‍ ശാലകള്‍ പൂട്ടപ്പെട്ടു, വിദ്യാഭാസം അലങ്കോലപ്പെട്ടു ഇങ്ങനെ ആയിരം ആയിരം ചലനങ്ങള്‍ നമ്മള്‍ അഭിമുഖീകരിക്കേണ്ടി വന്നു. ഈ കഴിഞ്ഞ വര്ഷം ആണോ അതോ വരുവാനുള്ളത് ആണോ ഭയാനകം എന്നെ ഇനി അറിയാനുള്ളൂ.

കലുഷിതമായ ഈ അവസ്ഥകള്‍ക്ക് നടുവിലും പല പല നല്ല
അവസരങ്ങളും നമുക്ക് വീണുകിട്ടി. കുടുംബത്തോടെ സമയം
ചെലവിടാനും ഒരുമിച്ച് പ്രാര്‍ത്ഥിപ്പാനും ഒരുമിച്ച് ഭക്ഷണം
കഴിക്കുവാനും ദൈവം നമുക്ക് അവസരം തന്നു. എന്നാല്‍ ഇപ്പോള്‍
ആളുകള്‍ പങ്കുവെക്കുന്നത് ഒരുമിച്ച് ലഭിച്ച സമയങ്ങള്‍ സൂക്ഷ്മമായി
ചെലവാക്കുന്നതിനുപകരം പരസ്പരം പോരടിക്കുന്നതിനും വഴക്ക്
ഉണ്ടാക്കുന്നതിനും കാരണമാകുന്നു. എത്ര വികലമായ മനസ്സിന്റെ
ഉടമകളാണ് മനുഷ്യരെന്ന് ഇത് തെളിയിക്കുന്നു. ഈ മഹാമാരി നമ്മെ
എന്തു പഠിപ്പിച്ചു, അതോ നാം അതിജീവിച്ചു എന്ന് കരുതുന്നോ;
ഒരുപാടു ചോദ്യങ്ങള്‍ മുന്‍പില്‍ നില്കുന്നു.

നോമ്പില്‍ ഒരാഴ്ച പിന്നിടുന്ന ഈ കാലയളവില്‍ രോഗത്തില്‍ വലയുന്ന
ഒരു വ്യക്തിയെ കര്‍ത്താവ് സംരക്ഷിച്ച് സുഖപ്പെടുത്തുന്ന ഭാഗമാണ്
മാത്രമാണ് വായിക്കുന്നത്. വിശുദ്ധനായ ലൂക്കോസ് സുവിശേഷം അഞ്ചാം അധ്യായം അതിന്റെ 12 മുതല്‍ 16 വരെയുള്ള വേദഭാഗം ആണ്
ആധാരമായിട്ടുള്ളത്. നമ്മുടെ കര്‍ത്താവ് ഒരു പട്ടണത്തില്‍ ഇരിക്കുമ്പോള്‍ ശരീരം മുഴുവനും കുഷ്ഠം ബാധിച്ച ഒരു മനുഷ്യന്‍ അവനോട് പറയുകയാണ്, കര്‍ത്താവെ നിനക്ക് മനസ്സുണ്ടെങ്കിൽ എന്നെ
സഖ്യമാക്കുവാന്‍ കഴിയും. എനിക്ക് മനസ്സുണ്ട് നീ സൗഖ്യമാകുക എന്ന്
കര്‍ത്താവ് പ്രതിവതിച്ച ഉടനെ അവന് സൗഖ്യം ലഭിച്ചു. എത്ര
മഹത്തായ അത്ഭുതമാണ് ഇവിടെ സംഭവിച്ചത്. ഏവരാലും
തള്ളപ്പെടുകയും നഗരത്തിന് പുറത്താക്കുകയും ചെയ്ത വ്യക്തിയെയാണ്
കര്‍ത്താവ് ഇങ്ങനെ സൗഖ്യം ആക്കിയത്.

ഇന്നാരുന്നെങ്കില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നേനെ. കര്‍ത്താവ് പറഞ്ഞു ഇത് ആരോടും പറയരുത്. സൃഷ്ടാവും സൃഷ്ടിയും തമ്മിലുള്ള സമ്പര്‍ക്കം അതാണ് ഇതില്‍ കാണുന്നത്. ഈ ബന്ധത്തിന് ഇന്നത്തെ കാലയളവില്‍ ഉലച്ചില്‍ സംഭവിച്ചിട്ടില്ലേ ഒന്ന് തിരിഞ്ഞു നോക്കുക. ചെറിയ പ്രയാസം ഉണ്ടെങ്കിലും അത് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് പ്രഗല്‍ഭരാകുവാന്‍ വെമ്പല്‍ കൊള്ളുന്നവര്‍ നമ്മുടെ ഇടയില്‍ ഉള്ളവര്‍. അത് പോലെ അനുഭവസ്ഥരോട് ചോദിച്ചു മനസിലാക്കുവാന്‍
താല്പര്യമില്ലാതെ ഗൂഗിള്‍നെ ദൈവതുല്യരായി കരുതുന്നവരുമുണ്ട്.

അങ്ങനെ ദൈവദത്തമായ ജീവിതത്തെ  മതിമറന്ന് ഉപയോഗിക്കുന്നതുകൊണ്ട് കൊണ്ട് ഇതുവരെ കേട്ടുകേള്‍വിയില്ലാത്ത പല അനുഭവങ്ങളും ഇന്ന് നമ്മുടെ ചുറ്റും നടമാടുന്നു . സൂക്ഷ്മമായത് സൂക്ഷ്മമായി പരിഗണിക്കുവാനും പ്രഘോഷിക്കേണ്ടത് അത് പ്രഘോഷിക്കുവാനും നമുക്ക് ബുദ്ധി നല്‍കിയിട്ടുണ്ട് . എന്നാല്‍ നമ്മള്‍ക്ക് ഈ വേര്‍തിരിവ് മറന്നു പോകുന്നു. ദൈവത്തോടുള്ള ബന്ധം നിലനിര്‍ത്തുവാന്‍ താല്‍പര്യപ്പെടാതെ ഭൗതികമായ പ്രൗഡിക്കുവേണ്ടി
എത്രമാത്രം തത്രപ്പെടുന്നു. സാമൂഹികമായ ഔന്നിത്യം നാം പ്രാപിച്ചു
എന്ന് വിചാരിക്കുന്നു എങ്കില്‍ അതിനു നമ്മെ
അടിസ്ഥാനപ്പെടുത്തിയ ദൈവീകമായ ചിന്ത മറന്നു പോയാല്‍
അധാര്‍മികത ആയിരിക്കും നടമാടുന്നത്. കൊലപാതകവും ആത്മഹത്യയും ദിനം പ്രതി നമുക്ക് ചുറ്റും നടക്കുന്നത്.

ഭാരത ചരിത്രത്തില്‍ ആദ്യമായി ഒരു സ്ത്രീയെ തൂക്കിക്കൊല്ലാന്‍
വിധിക്കുന്നത് ആദ്യമായാണ്. സ്ത്രീയെ ആരാധിക്കുന്ന നാട്ടില്‍ ഒരു സ്ത്രീ കൊലപാതകി ആയെങ്കില്‍ എത്രമാത്രം നാം താഴോട്ട് പോയി എന്ന്
മനസ്സിലാക്കാമല്ലോ. കാരണങ്ങള്‍ ഒരുപാടു ഉണ്ടായിരിക്കാം. ഈ പറഞ്ഞത് കഥയല്ല സംഭവമാണ്. പരിശുദ്ധമായ ജീവിതം കാത്തുസൂക്ഷിക്കേണ്ട ഒരു സ്ത്രീ, ഒരു അമ്മ, ഒരു സഹോദരി ഇത്രമാത്രം കഠിനമായ പാപം ചെയ്യുവാന്‍ ഇടയായതില്‍ നാം ലജ്ജിക്കേണ്ടതല്ലേ. സങ്കീര്‍ത്തനം ഓര്‍മിപ്പിക്കുന്നു മാനത്തോടിരിക്കുന്ന മനുഷ്യന്‍ വിവേകഹീനാനായാല്‍ അവന്‍ നശിച്ചുപോകുന്ന മൃഗങ്ങള്‍ക്ക് തുല്യമത്രേ. ഈ യാഥാര്‍ത്ഥ്യം അല്ലേ നാം കാണുന്നത് നമുക്ക് ചുറ്റും. ഓരോ കാരണങ്ങള്‍ കണ്ടെത്തി നാം ദൈവത്തില്‍നിന്ന് അകലുകയാണ്. എന്നാല്‍ ഈ കാരണങ്ങള്‍ പരിശോധിക്കുമ്പോള്‍ നമ്മുടെ ജീവിതത്തില്‍ പലപ്പോഴായി ദൈവം തന്നിട്ടുള്ള അനുഗ്രഹങ്ങളെ നാം മനസ്സിലാക്കാതെ പോകുന്നതുകൊണ്ടാണ്.

സമ്പത്ത് ലഭിച്ചവന്‍ അവന്‍ അതുകൊണ്ട് നീചമായതു ചെയ്യുന്നു,
ആരോഗ്യം ലഭിച്ചവര്‍ അതുകൊണ്ടു മോശം പ്രവര്‍ത്തിയില്‍
ഏര്‍പ്പെടുന്നു. വീടുള്ളവന് അതില്‍ നിന്ന് ദൈവത്തെ സ്തുതിക്കുവാന്‍
വയ്യ. ജോലി ഉള്ളവന് അതില്‍ ദൈവത്വം കാണുവാന്‍ കഴിയുന്നില്ല.
അങ്ങനെ പല കാരണങ്ങളാല്‍ നാം ദൈവത്തില്‍ നിന്ന് അകന്നു
ജീവിക്കുമ്പോള്‍ ആണ് സമൂഹം അകറ്റിനിര്‍ത്തിയ ഒരുവന്‍
ദൈവസന്നിധിയിലേക്ക് അടുത്തുവരുന്നത്. അതിന് അവനു വ്യക്തമായ
ധാരണയുണ്ട്. നാം പറയുംപോലെ വെറുതെ ഒരു ശ്രമം ആയിട്ടല്ല
അവന്‍ ദൈവമുൻപാകെ വന്നത്. ലോകത്തിലെവിടെയും ലഭിക്കുവാന്‍
സാധ്യമല്ലാത്ത ലോകത്തുള്ള ഒരുവനും പകരുവാന്‍ സാധ്യമല്ലാത്ത
കൃപാവരം തരുവാന്‍ തയ്യാറായ കര്‍ത്താവിന്റെ അടുത്തേക്കാണ്
അവന്‍ വന്നത്. അവന്‍ അശുദ്ധന്‍ ആണെന്ന് അവനറിയാം ദൈവമുമ്പാകെ ആകെ കടന്നുവരുവാന്‍ പ്രാപ്തി ഇല്ലാത്തവനാണ് എന്നറിയാം സമൂഹം ഒറ്റപ്പെടുത്തും എന്നും അവനറിയാം എന്നാലും അവന്‍ കടന്നു വന്നു. എല്ലാ പ്രതിബന്ധങ്ങളേയും മാറ്റി വെച്ച് അവന്‍ കടന്നു വന്നു.

ഇനി ചോദ്യം നേരിട്ട് തന്റെ സൃഷ്ടാവിനോടാണ്.  എന്നെ സൗഖ്യമാക്കുവാന്‍ കഴിയുമോ, ചോദ്യം കേട്ട പാടെ എനിക്ക് കഴിയും
എന്ന് മറുപടി.. എത്ര പെട്ടെന്നാണ് ലക്ഷ്യം സാധിച്ചെടുക്കാന്‍
കഴിഞ്ഞത്. നമ്മുടെ ജീവിതത്തില്‍ വളരെ നിസാരമായ എന്തെങ്കിലും
സംഭിവിച്ചാല്‍ മറ്റു മാർഗ്ഗങ്ങൾ എല്ലാം ശ്രമിക്കും. വേറൊരു
നിവര്‍ത്തിയും ഇല്ലാതെ വരുമ്പോള്‍ ദൈവത്തെ അന്വേഷിക്കും.
ഈ നോമ്പ് ഒരു ലക്ഷ്യത്തിനു വേണ്ടിയാണ് . അത് ഒരു കാര്യം
കാര്യസാധ്യത്തിനുവേണ്ടി അല്ല. ലക്ഷ്യം എന്തെന്ന് വെച്ചാല്‍ അത്
ദൈവസാന്നിതിലേക്ക് അടുത്ത് വരിക എന്നുള്ളതാണ്. അത് ഒട്ടും
നിസ്സാരമല്ല.

ഈ കുഷ്ഠരോഗിയെ പോലെ ഒരുപാട് പ്രതിബന്ധങ്ങള്‍ ചാടി കടന്നെ അവിടെ എത്തിച്ചേരുവാന്‍ പറ്റുകയുള്ളൂ. നമ്മുടെ സമൂഹം നമ്മെ ഒറ്റപെടുത്തിയേക്കാം, വീട്ടുകാര്‍ ഒഴിവാക്കിയേക്കാം. കൂട്ടുകാര്‍ പിന്തിരിഞ്ഞു പോയേക്കാം .ഇതിനേക്കാളൊക്കെ
ശ്രേഷ്ടമായതിന് വേണ്ടി ഇതെല്ലാം നിസ്സാര വൽക്കരിച്ചാൽ മാത്രമേ
ലക്ഷ്യത്തിണ് അടുത്ത് വരുവാന്‍ സാധിക്കുകയുള്ളു. രോഗങ്ങളുടെ തീവ്രത മാറി സാധാരണ ജീവിതം സാധ്യമാകുവാന്‍ കഴിയുമോ എന്നറിയില്ല. എന്നാലും ഉള്ള അവസ്ഥയില്‍ ദൈവത്തെ
തിരയുന്ന സമൂഹം കെട്ടി ഉയര്‍ത്തുവാന്‍ നമുക്ക് സാധിക്കണം.

സൃഷ്ട്ടി എന്തൊക്കെ ആണെന്നും സൃഷ്ട്ടാവ് ആരെന്നും നാം തിരിച്ചറിഞ്ഞാല്‍ അതൊരു യാത്രയുടെ തുടക്കം ആണ്. ദൈവത്തിലേക്കുള്ള ഒരു പ്രയാണം ആണ്. പ്രതീക്ഷയും പ്രത്യാശയും പ്രകാശവുമായിരിക്കണം അവിടെ ലക്ഷത്തിന് കൂട്ടായി കൊണ്ടുവരേണ്ടത്. എന്റെ ദൈവത്താല്‍ ഞാന്‍ മതില്‍ ചാടി കടക്കും എന്ന് സങ്കീര്‍ത്തനകാരനെ പോലെ പാടുവാനും വിശ്വസിക്കുവാനും പ്രവര്‍ത്തിക്കുവാനും ഈ നോമ്പുകാലത്ത് നമുക്ക് സാധ്യമാകട്ടെ.

സ്‌നേഹത്തിലും പ്രാര്‍ത്ഥനയിലും
ഹാപ്പി ജേക്കബ് അച്ചന്‍

കീത്തിലി. വലിയ നോമ്പിലെ എല്ലാ ചൊവ്വാഴ്ച്ചയിലും കീത്തിലി സെന്റ് ആന്‍സ് ദേവാലയത്തില്‍ കുരിശിന്റെ വഴിയും വിശുദ്ധ കുര്‍ബാനയും നടത്തപ്പെടുന്നു. വൈകുന്നേരം 7 മണിക്ക് കുരിശിന്റെ വഴി ആരംഭിക്കും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന നടക്കും.

2000 ല്‍ ആയിരുന്നു കീത്തിലിയില്‍ മലയാളികള്‍ എത്തിതുടങ്ങിയത്. അന്നു മുതല്‍ ഈ ദേവാലയത്തില്‍ കുരിശിന്റെ വഴിയും വിശുദ്ധ കുര്‍ബാനയും മറ്റ് ശുശ്രൂഷകളും മലയാളത്തില്‍ നടന്നിരുന്നു. പിന്നീട് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത രൂപീകൃതമായപ്പോള്‍ ലീഡ്‌സ് രൂപതയുടെ പരിധിയിലുണ്ടായിരുന്ന ഏഴ് സീറോ മലബാര്‍ കൂട്ടായ്മകള്‍ ഒന്നായി ലീഡ്‌സ് രൂപത അനുവദിച്ച് നല്‍കിയ സെന്റ് വില്‍ഫ്രിഡ്‌സ് ദേവാലയത്തിലേയ്ക്ക് ശുശ്രൂഷകള്‍ മാറ്റിയിരുന്നു. പുതുതായി എത്തിയവര്‍ ഉള്‍പ്പെടെ കീത്തിലിയില്‍ 125 ഓളം കുടുംബങ്ങളാണ് ഇപ്പോള്‍ ഉള്ളത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ വിശ്വാസികള്‍ക്ക് ആത്മീയ ശുശ്രൂഷകളില്‍ പങ്കെടുക്കുവാനുള്ള അവസരമാണ് സെന്റ് ആന്‍സ് ദേവാലയം ഒരുക്കുന്നതെന്ന് ഇടവക വികാരി കാനന്‍ മൈക്കിള്‍ മക് ക്രീഡി പറഞ്ഞു. വി. അല്‍ഫോന്‍സാമ്മയുടെ ഛായാചിത്രമുള്ള ചെറിയ അള്‍ത്താരയും ഈ ദേവാലയത്തിലുണ്ട്. തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ എല്ലാ വിശ്വാസികളേകളെയും സ്വാഗതം ചെയ്യുന്നതായി അദ്ദേഹം അറിയിച്ചു.

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
ദേവാലയത്തില്‍ വരുന്ന നമുക്ക് മിണ്ടാതിരിക്കാനാവുമോ?? പ്രാര്‍ത്ഥനകള്‍ ശരിയായ വിധത്തില്‍ മറ്റുള്ളവര്‍ ചൊല്ലുന്നുണ്ടോയെന്നുള്ള നോട്ടത്തിന്റെ കാവലാളായിട്ടല്ല ദേവാലയത്തിലേയ്ക്ക് വരേണ്ടത്. ഹൃദയത്തില്‍ ദൈവത്തെ അനുഭവിക്കാന്‍, അനുഭവിക്കുന്ന ദൈവത്തെ സ്തുതിക്കാനും ആ സ്തുതികളില്‍ എന്റെ ജീവിതം സമര്‍പ്പിക്കാനും സാധിക്കത്തക്ക രീതിയില്‍ വിശ്വാസത്തിന്റെ ബോധ്യം കടന്നു വരണം. അപ്പോള്‍െ ദൈവം ആഗ്രഹിക്കുന്ന മനുഷ്യരാകും.

കുറവിലങ്ങാടിന്റെ സുവിശേഷം.
ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യന്‍ കൂട്ടിയാനിയില്‍ വിശുദ്ധ കുര്‍ബാന മധ്യേ നല്‍കിയ സന്ദേശത്തിന്റെ പ്രസക്ത ഭാഗങ്ങളാണിത്. പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

RECENT POSTS
Copyright © . All rights reserved