ഭൂമിക്ക് പുറത്ത് ജലമുണ്ടോ ? ചൊവ്വയുടെ ഉപരിതലത്തില്‍ മൂടിപ്പുതച്ച് കിടക്കുന്ന വൻ ഐസ് ഗർത്തം; ചരിത്രം തിരുത്തിയത് മാർസ് എക്സ്‍പ്രസ് ഓർബിറ്റർ

ഭൂമിക്ക് പുറത്ത് ജലമുണ്ടോ ? ചൊവ്വയുടെ ഉപരിതലത്തില്‍ മൂടിപ്പുതച്ച് കിടക്കുന്ന വൻ ഐസ് ഗർത്തം; ചരിത്രം തിരുത്തിയത് മാർസ് എക്സ്‍പ്രസ് ഓർബിറ്റർ
December 22 10:36 2018 Print This Article

ചൊവ്വയുടെ ഉപരിതലത്തില്‍ ഐസുകളാൽ മൂടിപ്പുതച്ച് കിടക്കുന്ന വൻ കുഴിയുടെ ചിത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മുൻപ് നാസയുടെ പേടകങ്ങൾ പകർത്തിയ നിരവധി ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ടെങ്കിലും ഇത്രയും വ്യക്തമായ ഒരു ചിത്രം ഇതാദ്യമാണ്. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ മാർസ് എക്സ്‍പ്രസ് ഓർബിറ്റർ പകർത്തിയ ചിത്രമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

ഐസുകളാൽ മൂടിപ്പുതച്ച് കിടക്കുന്ന വൻ ഗർത്തത്തിന്റെ ചിത്രമാണ് പുറത്തുവന്നത്. ഭൂമിക്ക് പുറത്ത് ജലമുണ്ടോ എന്നന്വേഷിക്കുന്നവര്‍ക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് ഈ ചിത്രം. ചൊവ്വയുടെ ഉത്തര ധ്രുവത്തിൽ 82 കിലോമീറ്റർ വ്യാപ്തിയുള്ള കോറോലെവ് ഗര്‍ത്തത്തിലാണ് മഞ്ഞു കണ്ടെത്തിയിരിക്കുന്നത്. മഞ്ഞു നിറഞ്ഞുകിടക്കുന്ന വലിയ തടാകം പോലെയും തോന്നിക്കുന്നതാണ് ചിത്രം. ഏകദേശം 200 കിലോമീറ്റർ ആഴത്തിൽ വരെ മഞ്ഞുണ്ടെന്നാണ് കണക്കാക്കുന്നത്. ഈ ഗർത്തത്തിൽ ആകെ 2200 ക്യുബിക് കിലോമീറ്റർ മഞ്ഞുണ്ടെന്നും ഗവേഷകർ പറയുന്നു. 2003 ലാണ് യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ മാർസ് എക്സ്പ്രസ് ഓർബിറ്റർ ചൊവ്വയെ പഠിക്കാൻ യാത്രതിരിച്ചത്. 15 വർഷം പൂർത്തിയാകാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് അദ്ഭുതപ്പെടുത്തുന്ന ഈ ചിത്രം അയച്ചിരിക്കുന്നത്

അഞ്ചു ചിത്രങ്ങൾ ചേര്‍ത്താണ് ചിത്രം മാധ്യമങ്ങൾക്ക് നൽകിയിരിക്കുന്നത്. റഷ്യൻ ഗേവഷകൻ സെർജി കോറോലേവിന്റെ പേരിലാണ് ഗർത്തം അറിയപ്പെടുന്നത്. 2003 ലാണ് യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ മാർസ് എക്സ്പ്രസ് ഓർബിറ്റർ ചൊവ്വയെ പഠിക്കാൻ യാത്രതിരിച്ചത്. 15 വർഷം പൂർത്തിയാകാൻ ഇരിക്കെയാണ് ലോകം കാത്തിരുന്ന ചിത്രം എത്തുന്നത്.

 

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles